- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചില വിദേശ ചാരസംഘടനകള്‍ ഞങ്ങളുടെ ബഹിരാകാശ പദ്ധതികളുടെ രഹസ്യങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നു; അവർ പ്രധാന എതിരാളിയായി ഞങ്ങളെ ഉന്നം വയ്ക്കുന്നു; എപ്പോഴും ഉപഗ്രഹങ്ങള്‍വഴി നിരീക്ഷണം നടത്തുന്നു; രാജ്യങ്ങളുടെ പേരെടുത്ത് പറയാതെ ആരോപണവുമായി ചൈന; ഉറ്റുനോക്കി ലോകരാജ്യങ്ങൾ..!
ബെയ്ജിങ്: ബഹിരാകാശ ആഗോള സംഘര്‍ഷങ്ങള്‍ ഇപ്പോൾ വർധിക്കുകയാണ്. ബഹിരാകാശത്തിലെ പുതിയ നിഗുഢതകൾ കണ്ടെത്താൻ ലോകരാജ്യങ്ങൾ പണം നോക്കാതെയാണ് ചെയ്യുന്നത്. ഓരോ രാജ്യങ്ങളുടെ നിലനിൽപ്പ് തന്നെയാണ് ഇതിനെല്ലാം കാരണം. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ലോകത്തെ ഞെട്ടിച്ച് ചൈനയുടെ പുതിയ ആരോപണം.
തങ്ങളുടെ ബഹിരാകാശ പദ്ധതികളുടെ രഹസ്യങ്ങള്‍ അടിച്ചുമാറ്റാൻ വിദേശ ചാരസംഘടനകള്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ചൈന ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ബഹിരാകാശത്ത് ആധിപത്യം സ്ഥാപിക്കാനുള്ള മത്സരം ശക്തമാകുന്ന സാഹചര്യത്തില്‍ ബഹിരാകാശ സുരക്ഷ ഉറപ്പാക്കല്‍ ചൈനയുടെ ഭാവി നിലനില്‍പ്പിനും വികസനത്തിനുമുള്ള സുപ്രധാന തന്ത്രമായി മാറിയിരിക്കുകയാണെന്നും ആഭ്യന്തര സുരക്ഷാ മന്ത്രാലയം പറയുന്നു.
വിചാറ്റില്‍ പങ്കുവെച്ച ഔദ്യോഗിക പോസ്റ്റ് വഴിയാണ് ചൈന ഇക്കാര്യം ലോകത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. ചൈനയുടെ വാക്കുകൾ, 'ചില പാശ്ചാത്യ രാജ്യങ്ങള്‍ 'ബഹിരാകാശ സൈന്യം' രൂപീകരിച്ചിട്ടുണ്ട്. ബഹിരാകാശ മേഖലയിലെ പ്രധാന എതിരാളിയായി അവര്‍ ചൈനയെ കാണുന്നു. ചൈനയുടെ മുന്നേറ്റങ്ങളെ വെല്ലുവിളിക്കാനുള്ള ശ്രമമാണത്. വിദേശ ചാരസംഘടനകള്‍ അതീവ കൃത്യതയുള്ള ഉപഗ്രഹങ്ങള്‍വഴി ചൈനയ്‌ക്കെതിരെ വിദൂരനിരീക്ഷണം അവർ നടത്തുന്നു.
ബഹിരാകാശത്തുനിന്ന് ചൈനയുടെ രഹസ്യങ്ങള്‍ ഇതുവഴി മോഷ്ടിക്കാന്‍ അവര്‍ ശ്രമിക്കുന്നു.' ഇതാണ് ചൈനയുടെ വെളിപ്പെടുത്തൽ. എന്നാല്‍ രാജ്യങ്ങളുടെ പേര് ചൈന പരമാര്‍ശിച്ചിട്ടില്ലാത്തതും ദുരൂഹമായി തുടരുകയാണ്.
റഷ്യ-യുക്രൈയ്ന്‍ യുദ്ധത്തില്‍ ഉപഗ്രഹങ്ങളുടെ സഹായമുണ്ടായിട്ടുണ്ടെന്നും തത്സമയം ലഭിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ യുദ്ധക്കളത്തില്‍ മേധാവിത്വം നേടാന്‍ രാജ്യങ്ങളെ സഹായിക്കുമെന്നും നേരെത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം, 2030ഓടെ ചന്ദ്രനില്‍ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയെ ഇറക്കുകയെന്നാണ് ചൈനയുടെ ഇപ്പോഴത്തെ ലക്ഷ്യം. 2035-ല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ 'ബേസിക് സ്‌റ്റേഷനും' 2045-ല്‍ ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിര്‍മിക്കാനും പദ്ധതിയുണ്ട്.
2020-ല്‍ ചൈനയുടെ ചാങ് ഇ-5 ബഹിരാകാശപേടകം ചന്ദ്രോപരിതലത്തില്‍ ദേശീയ പതാക നാട്ടിയിരുന്നു. അമേരിക്കയ്ക്കും റഷ്യയ്ക്കുംശേഷം ചന്ദ്രനില്‍ കൊടിനാട്ടുന്ന ആദ്യരാജ്യം എന്ന നേട്ടവും ചൈന സ്വന്തമാക്കിയിരുന്നു.
നേരെത്തെ ഭൂമിയില്‍നിന്ന് നേരിട്ട് കാണാത്ത ചന്ദ്രന്റെ മറുപുറത്തുനിന്ന് സാംപിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്നതിനുള്ള 'ചാങ് ഇ-6' ദൗത്യവും ചൈന 2024-ല്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ചൈനയുടെ പുതിയ ആരോപണത്തിൽ ലോകരാജ്യങ്ങൾ എല്ലാം ഇപ്പോൾ ഉറ്റുനോക്കുകയാണ്.