ചൈന: ലോകത്തിൽ ജനസംഖ്യ കണക്കിൽ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു രാജ്യമാണ് ചൈന. പക്ഷെ ചൈനയിൽ ഇപ്പോൾ വളരെ ഗുരുതരമായിയാണ് കാര്യങ്ങൾ നടക്കുന്നത്. ജനസംഖ്യ നിരക്ക് കുറയുന്നതാണ് പ്രധാന കാരണം. കല്യാണം കഴിക്കാൻ താല്പര്യമില്ലാത്ത യുവതികളും. സിംഗിൾ ലൈഫ് തെരഞ്ഞെടുത്ത യുവാക്കളും കാരണം ചൈന ഇപ്പോൾ ജനസംഖ്യയിൽ പിറകോട്ട് പോവുകയാണ്.

ഇപ്പോൾ പുറത്തുവരുന്ന വർത്തകർ പ്രകാരം രാജ്യത്ത് ആയിരക്കണക്കിന് കിന്റര്‍ ഗാര്‍ട്ടനുകള്‍ അടച്ചുപൂട്ടുന്നതാണ് അധികാരികളെ ആശങ്കയിലാക്കിയിരിക്കുന്നത്. ജനനനിരക്ക് കുറഞ്ഞതും കുട്ടികളില്ലാത്തതിനാലാണ് ഈ നഴ്‌സറി സ്‌കൂളുകള്‍ ഇപ്പോൾ അടച്ചു പൂട്ടുന്നത്.

തുടര്‍ച്ചയായ രണ്ടാം വർഷമാണ് ചൈനയിൽ ഇത്രയും ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് 2023-ല്‍ ചൈനയിലെ കിന്റര്‍ഗാര്‍ട്ടനുകളുടെ എണ്ണം 14,808 ആയി കുറഞ്ഞിട്ടുണ്ട്. ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് ആണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. 11.55% ഇടിവാണ് കുട്ടികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ഈ പ്രവണത പ്രൈമറി സ്‌കൂളുകളിലും കാണാന്‍ സാധിക്കും. 2023-ല്‍ 3.8% ഇടിവാണ് പ്രൈമറി സ്‌കൂളുകളില്‍ ഉണ്ടായിരിക്കുന്നത്.

ജനനനിരക്ക് കുറയുന്നത് ചൈനയിലെ ഭാവിയിലെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ചൈനയിലെ ജനസംഖ്യയില്‍ കുറവുണ്ടാകുന്നത്. 2023-ല്‍ 1.43 ബില്യണായി ജനസംഖ്യ കുറഞ്ഞിരുന്നു.

ചൈനയില്‍ വര്‍ഷങ്ങളായി നിലവിലുള്ള 'ഒറ്റക്കുട്ടി' നയമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പല നഴ്‌സറി സ്‌കൂളുകളും ഇപ്പോള്‍ ഓള്‍ഡ് ഏജ് ഹോമുകളായി മാറ്റുന്നതായും വാര്‍ത്തകൾ ഉണ്ട്. ജനസംഖ്യയുടെ വലിയൊരു വിഭാഗവും പ്രായമായവരാകുന്നതും സര്‍ക്കാരിന് ആശങ്ക ഉയർത്തുന്നുണ്ട്‌.

2023-ല്‍ 9 മില്യണില്‍ താഴെ ജനനനിരക്ക് ആണ് ചൈനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 1949-ന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇപ്പോൾ ഇതിനൊക്കെ പരിഹാരമായി വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍ ചെയ്യുന്നത്. ജീവിതച്ചെലവുകള്‍ കുത്തനെ വര്‍ധിച്ചതാണ് കുട്ടികളെ വേണ്ടെന്നുവെക്കാന്‍ ചൈനീസ് യുവതയെ പ്രേരിപ്പിക്കുന്നതെന്നും ചിലർ പറയുന്നു.