സൂറിച്ച്: വിമാനയാത്ര എപ്പോഴും മുഷിപ്പിരാണ്. അതും ദൂരം കൂടിയ യാത്ര ആണെങ്കിൽ പിന്നെ പറയണ്ട. ചില യാത്രകളിൽ മണിക്കൂറുകൾ നമ്മൾ വിമാനത്തിനുള്ളിൽ ചിലവഴിക്കും. അങ്ങനെയൊരു ദീർഘദൂര വിമാനയാത്രക്കിടെ സംഭവിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

വിമാനത്തിനുള്ളിൽ ലൈവായി ലൈംഗിക ബന്ധത്തിൽ മുഴുകിയ ദമ്പതികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടങ്ങി. ബാങ്കോക്ക് നിന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെട്ട സ്വിസ് വിമാനം LX181ലാണ് സംഭവം നടന്നത്. വിമാന യാത്രക്കിടെ ദമ്പതികൾ ഫസ്റ്റ് ക്ലാസ് സീറ്റുകളുടെ സമീപത്തെത്തിയ ശേഷം ഒഴിഞ്ഞയിടത്ത് നിന്ന് ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു. പക്ഷെ മൂന്നാം കണ്ണ് എല്ലാം പകർത്തി ഇതിന്‍റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

പക്ഷെ ഇതിന് പിന്നാലെ സ്വകാര്യത ലംഘിച്ചതിന് വിമാന ജീവനക്കാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വിസ്റ്റ് ഇന്റർനാഷണൽ എയർലൈൻസിലെ ക്രൂ മെമ്പേഴ്സിനെതിരെയാണ് അന്വേഷണം നടക്കുന്നത്.

കോക്ക്പിറ്റിന്‍റെ വാതിലിന് മുകളിൽ സ്ഥാപിച്ചിരുന്ന കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ലൈവായി ഈ ദൃശ്യങ്ങള്‍ മോണിറ്ററിൽ വന്നുവെന്നും റിപ്പോർട്ടുകൾ. നിരവധിപേർ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്. ആകാശത്തും രക്ഷയിലെന്നൊക്കെ ഓരോ കമന്റുകൾ പോകുന്നു.