- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇട്സ് രാജാസ് വേൾഡ് വി ആർ ജസ്റ്റ് ലിവിങ് ഇറ്റ്..; നടുറോഡിൽ നിലയുറപ്പിച്ച് വാഹനങ്ങളെ കൈകാണിച്ചു നിർത്തുന്ന 'കാട്ടാന'; തുമ്പികൈ നിറയെ പഴങ്ങളും തണ്ണിമത്തനും വച്ച് നൽകി യാത്രക്കാർ; സന്തോഷത്തോടെ വാങ്ങി കഴിച്ച് കുട്ടൻ; 'ടാക്സ് കളക്ടറാ'യി ജോലി; നോക്കി നിന്ന് ആളുകൾ; ശ്രീലങ്കയിൽ നിന്നുള്ള വീഡിയോ വൈറൽ!
കൊളംബോ: ദിനംപ്രതി മൃഗങ്ങളുടെ രസകരമായ വീഡിയോസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അവരുടെ ഓരോ കുഞ്ഞുപ്രവർത്തികളും. കുഞ്ഞുങ്ങളെ പോലെയുള്ള അവരുടെ പെരുമാറ്റവും മനസിന് കുളിർമയേകുന്നു. ഇപ്പോൾ ശ്രീലങ്കയിൽ നിന്നുള്ള ഒരു 'രാജൻ' എന്ന് പേരുള്ള കാട്ടാനയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. റോഡിൽ ടാക്സ് കളക്ടറെ പോലെ നിലയുറപ്പിച്ച് വാഹനങ്ങളെ കൈകാണിച്ച് നിർത്തി യാത്രക്കാരിൽ നിന്നും പഴങ്ങൾ വാങ്ങിച്ചു കഴിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്.
അവന്റെ അരികിലൂടെ കടന്നു പോകുന്ന വാഹനങ്ങളെ തടഞ്ഞു നിർത്തി ആവശ്യമുള്ള ഭക്ഷണം വാങ്ങിച്ചെടുക്കലാണ് ആശാന്റെ ഹോബി. രസകരമായ ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ശ്രീലങ്കയിലെ ബുട്ടല-കതരഗാമ റോഡിലാണ് കാട്ടാനയുടെ ഈ ടോൾ പിരിവ്. 40 വയസ്സിന് മുകളിൽ പ്രായമുള്ള ഈ കാട്ടാന ഇതുവഴി പോകുന്ന സ്ഥിരം യാത്രക്കാർക്ക് സുപരിചിതനാണ്. രാജാവ് എന്നർത്ഥം വരുന്ന രാജ എന്നാണ് ഇവിടെ ഇവൻ അറിയപ്പെടുന്നത്. റോഡിൽ നിലയുറപ്പിക്കുന്ന രാജയെ കാണുമ്പോൾ ഇരുവശത്തുനിന്നും ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾ വേഗത കുറയ്ക്കും.
പിന്നെ അവനരികിൽ എത്തുമ്പോൾ കൃത്യമായി ഭക്ഷണം നൽകി യാത്ര തുടരും. ഈ ഭക്ഷണം തുമ്പിക്കയ്യിൽ വച്ച് നൽകിയാൽ മാത്രമേ രാജ വണ്ടി മുന്നോട്ടെടുക്കാൻ അനുവദിക്കൂ എന്നതാണ് സത്യം.
പൊതുവേ സൗമ്യ പ്രകൃതക്കാരനായ രാജാ അപകടകാരി അല്ലെന്നാണ് നാട്ടുകാരുടെ പക്ഷം. അവന് ആവശ്യമുള്ള ഭക്ഷണം നൽകിയാൽ പിന്നെ സീൻ ഇല്ലെന്നും നാട്ടുകാർ പറയുന്നു. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.