- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിച്ചു കോൺ തെറ്റി കാറുമായി യുവാവ് റോഡിൽ; നേരെ വെട്ടിത്തിരിച്ച് കയറ്റിയത് റെയിൽവേ പാളത്തിൽ; ട്രാക്കിലൂടെ പറപ്പിച്ച് ഡ്രൈവിംഗ്; ടയറുകൾ കത്തിതകർന്നു; അമ്പരന്ന് വിളിച്ച് ആളുകൾ; റെയിൽ ഗതാഗതം നിർത്തിവെച്ചു; ദൃശ്യങ്ങൾ പുറത്ത്; മദ്യലഹരിയിൽ എസ്.യു.വി യുമായി ഇറങ്ങിയ യുവാവിന് സംഭവിച്ചത്!
ന്യൂയോർക്ക്: ഇപ്പോൾ സോഷ്യൽ മീഡിയ തുറക്കുമ്പോൾ തന്നെ വാഹനവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് കാണുന്നത്. മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടം വരുത്തിവയ്ക്കുന്ന ആളുകളും ഉണ്ട്. അങ്ങനെയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
മദ്യ ലഹരിയിൽ റെയിൽവെ ട്രാക്കിലൂടെ കാറോടിച്ച യുവാവ് റെയിൽ ഗതാഗതം താറുമാറാക്കി. ന്യൂയോർക്കിലെ ബ്രൂക്ലിനിൽ നടന്ന സംഭവം ന്യൂയോർക്ക് പോസ്റ്റ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു കിലോമീറ്ററോളം ട്രാക്കിലൂടെ കാറുമായി മുന്നോട്ടു നീങ്ങിയ ഇയാൾ ട്രാക്കുകൾക്ക് കാര്യമായ നാശങ്ങളും സംഭവിച്ചിട്ടുണ്ട്. വാഹനത്തിനും കാര്യമായ തകരാറുകളുണ്ട്. പക്ഷെ ആർക്കും പരിക്ക് പറ്റിയിട്ടില്ല.
ന്യൂയോർക്കിലെ ലോങ് ഐലന്റ് റെയിൽ റോഡ് ട്രാക്കിലൂടെയാണ് 40കാരനായ ബസിലിയോ ഹിദൽഗോ എന്നയാൾ ആണ് കാറോടിച്ചത്. എൽമണ്ട് യുബിഎസ് അരീന സ്റ്റേഷന് സമീപത്തു നിന്ന് തുടങ്ങിയ ഈ സാഹസിക ഡ്രൈവിങ് ഒരു കിലോമീറ്ററോളം മുന്നോട്ട് നീങ്ങി. കറുത്ത നിറത്തിലുള്ള ഹോണ്ട എസ്.യു.വി കാർ റെയിൽവെ ട്രാക്കിലൂടെ നീങ്ങുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബെല്ലെറോസ് സ്റ്റേഷന് സമീപം കാർ നിന്നു.
ഒരു കിലോമീറ്റർ മുന്നോട്ട് പോയ കാറിന്റെ ടയറുകൾ ഏതാണ്ട് പൂർണമായി തകർന്നു. വാഹനത്തിന്റെ മുൻഭാഗത്ത് തീപിടിച്ചു. ഫ്ലോറൽ പാർക്ക് ഫയർ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരെത്തി തീ കെടുത്തുകയും ചെയ്തു. ഹെഡ്രോളിക് ലിഫ്റ്റ് ഉൾപ്പെടെയുള്ള പ്രത്യേക ഉപകരണങ്ങൾ കൊണ്ടുവന്നാണ് കാർ റെയിൽവെ ട്രാക്കിൽ നിന്ന് നീക്കിയത്.
മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി പോലീസ് വകുപ്പ് ഉദ്യോഗസ്ഥരെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് റെയിൽവെയുടെ വിവിധ ബ്രാഞ്ചുകളിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വാഹനം ട്രാക്കിൽ നിന്ന് മാറ്റാൻ തന്നെ മൂന്ന് മണിക്കൂറെടുത്തു. പിന്നെയും സമയമെടുത്താണ് ട്രാക്കുകളുടെ തകരാർ വരെ പരിഹരിച്ച് ഗതാഗതം ഒടുവിൽ പുനഃസ്ഥാപിച്ചത്. വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വൈറലാണ്.
യുവാവ് എങ്ങനെയാണ് ട്രാക്കിലേക്ക് കാർ കയറ്റിയതെന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. ഇതെങ്ങനെ സാധിച്ചുവെന്ന് പലരും അമ്പരക്കുകയും ചെയ്തു. എൽമണ്ട് യുബിഎസ് അരീന സ്റ്റേഷന് സമീപം ട്രാക്കുകൾ തറനിരപ്പിൽ തന്നെ കടന്നുപോകുന്ന പ്രദേശത്തുവെച്ച് കാർ നേരെ ഓടിച്ചുകയറ്റിയെന്നാണ് അനുമാനം.