- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ സൗന്ദര്യം കണ്ട് എല്ലാവരും മയങ്ങണം; പ്രായമാകുന്നത് എങ്ങനെയെന്ന് ഇനി ഞാൻ തീരുമാനിക്കും; ചെറുപ്പം നിലനിർത്താൻ രണ്ടും കല്പിച്ചിറങ്ങി 47 -കാരിയായ അമ്മ; സ്വന്തം മകനിൽ നിന്ന് രക്തം സ്വീകരിക്കാനൊരുങ്ങി സുന്ദരി; യൗവനം നിലനിര്‍ത്താൻ കടന്നകൈ; വ്യത്യസ്തമായി കാലിഫോർണിയയിലെ 'മനുഷ്യ ബാർബി'!
കാലിഫോർണിയ: മനുഷ്യർ യൗവനം അതേപടി നിലനിർത്താൻ പഠിച്ച പണി പതിനെട്ടും നടത്തി നോക്കും. ചിലർക്ക് മുടി നരയ്ക്കുന്ന കാര്യം ഓർക്കുമ്പോൾ തന്നെ ഭയമാണ്. അതുകൊണ്ട് തന്നെ അവർ മുടിയിൽ ചെറിയ നര വരുമ്പോൾ തന്നെ വിവിധ വസ്തുക്കൾ ഉപയോഗിച്ച് തലമുടി കറുപ്പിക്കും. പണം നോക്കാതെ കോടികൾ മുടക്കി ഓരോ ഒപ്പേറഷൻ ചെയ്യുന്ന മഹാന്മാർ വരെ സമൂഹത്തിൽ ഉണ്ട്. ഇപ്പോഴിതാ, അത്തരമൊരു വ്യത്യസ്തമായ സംഭവമാണ് കാലിഫോർണിയയിൽ നടന്നിരിക്കുന്നത്.
എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 'മനുഷ്യ ബാര്‍ബി' എന്ന പ്രശസ്തയായ ലോസ് ആഞ്ചലസ് സ്വദേശിയായ 47 വയസ്സുള്ള മാർസെല ഇഗ്ലേഷ്യ രംഗത്ത് വന്നിരിക്കുന്നത്. മാർസെല ഇഗ്ലേഷ്യ തന്‍റെ യൗവനം നിലനിര്‍ത്താനായി 23 -കാരനായ മകന്‍റെ രക്തം സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തിയത്. തന്‍റെ സൗന്ദര്യ ചികിത്സയ്ക്കായി രക്തം നൽകുന്നതിൽ മകൻ വളരെ സന്തുഷ്ടനാണെന്നും അവർ അവകാശപ്പെടുന്നു.
നിങ്ങളുടെ സ്വന്തം മകനിൽ നിന്നോ മകളിൽ നിന്നോ രക്തം സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ യുവകോശങ്ങളെ നിലനിർത്തുന്നതിനുള്ള പുതിയ യുഗമാണ് സാധ്യമാകുകയെന്നും അവര്‍ പറയുന്നു. മാർസെല ഇഗ്ലേഷ്യ ഒരു സ്വയം പ്രഖ്യാപിത 'മനുഷ്യ ബാർബി' ആണെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പ്രായം കുറഞ്ഞ രക്തദാതാവിന്‍റെ കോശങ്ങളില്‍ നിന്ന് ധാരാളം ഗുണങ്ങള്‍ ലഭിക്കും.
പ്രത്യേകിച്ചും ദാതാവ് സ്വന്തം മകനോ മകളോ ആകുമ്പോള്‍. സ്റ്റെം സെൽ തെറാപ്പി പരീക്ഷിച്ചതിന് ശേഷമാണ് ഇത്തരമൊരു ചികിത്സയെക്കുറിച്ച് താൻ അറിഞ്ഞതെന്നും മാർസെല ഇഗ്ലേഷ്യ വ്യക്തമാക്കി.
അതേസമയം ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ 2019 -ൽ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ യുവ ദാതാക്കളിൽ നിന്നുള്ള പ്ലാസ്മ സ്വീകരിക്കുന്നതിന് എതിരെ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുണ്ട്. ഇത്തരം നടപടികൾ സുപ്രധാനമായ പൊതുജനാരോഗ്യ ആശങ്കകൾ ഉയര്‍ത്തുന്നുവെന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ വ്യക്തമാക്കുന്നു.
സാധാരണ വാർദ്ധക്യവും ഓർമ്മക്കുറവും മുതൽ ഡിമെൻഷ്യ, പാർക്കിൻസൺസ് രോഗം, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, അൽഷിമേഴ്സ് രോഗം, ഹൃദ്രോഗം അല്ലെങ്കിൽ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ തുടങ്ങിയ ഗുരുതരമായ രോഗങ്ങൾ ചികിത്സിക്കുന്നതിന് യുവ ദാതാക്കളില്‍ നിന്നും രക്തം സ്വീകരിക്കുന്ന പതിവ് ഉണ്ട്. എന്തായാലും മനുഷ്യ ബാർബിയുടെ ആഗ്രഹങ്ങൾ കേട്ട് തലപുകഞ്ഞിരിക്കുകയാണ് ജനങ്ങൾ. സോഷ്യൽ മീഡിയയിലും ഇപ്പോൾ വൈറലാണ്.