ബെര്‍ലിന്‍: ഫ്രാന്‍സിനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം. പോലീസ് നിരീക്ഷണത്തിലുണ്ടായിരുന്ന ഭീകരനാണ് ഫ്രഞ്ച് മാര്‍ക്കറ്റ് ടൗണില്‍ 'അള്ളാഹു അക്ബര്‍' എന്ന് വിളിച്ചു കൊണ്ട് ഒരാളെ കുത്തി കൊന്നത്. സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക അധികാരികള്‍ അറിയിച്ചു. ജര്‍മ്മനിയുടെ അതിര്‍ത്തിയിലെ കിഴക്കന്‍ നഗരമായ മള്‍ഹൗസിലെ മാര്‍ക്കറ്റില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന രക്തച്ചൊരിച്ചിലിലും ഭീകരതയാണ് തെളിയുന്നത്. 37 കാരനായ പ്രതി ഭീകരത തടയുന്നതിനുള്ള നിരീക്ഷണ പട്ടിയിലുള്ള ആളായിരുന്നു.

ബെര്‍ലിനിലെ ഹോളോകാസ്റ്റ് സ്മാരക സ്ഥലത്ത് 19 കാരനായ സിറിയക്കാരന്‍ സ്പാനിഷ് വിനോദസഞ്ചാരിയെ കുത്തിക്കൊന്നതും ഭീകരാക്രമണമായിരുന്നു. ആക്രമണം നടന്ന് ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം, കൈകളിലും വസ്ത്രങ്ങളിലും രക്തവുമായി ഈ അക്രമി പിടിയിലാവുകയും ചെയ്തു. ഇതിന് പിന്നിലും തീവ്രവാദ പ്രവര്‍ത്തനമുണ്ടെന്ന് സ്പാനിഷ് പോലീസ് വിശദീകരിക്കുന്നു. യൂറോപ്പിനെ പിടിച്ചു കുലുക്കുന്ന തരത്തില്‍ ആക്രമണങ്ങള്‍ കൂടുകയാണ്. ഇതിനെതിരെ എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും കര്‍ശന നിരീക്ഷണം ശക്തമാക്കും.

ശനിയാഴ്ച ഫ്രാന്‍സിലെ മള്‍ഹൗസില്‍ നടന്ന പ്രകടനത്തിനിടെയുണ്ടായ ക്രൂരമായ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നിലെ ഭീകര ഗൂഡാലോചനയും ഗൗരവത്തില്‍ അന്വേഷിക്കു. പ്രാദേശിക സമയം വൈകുന്നേരം 4:00 മണിയോടെ നടന്ന അക്രമ സംഭവത്തില്‍ മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിസ്സാര പരിക്കേറ്റു. തീവ്രവാദ പ്രതിരോധ നിരീക്ഷണ പട്ടികയിലുള്ള 37 കാരനായ ഒരാളാണ് ആക്രമണം നടത്തിയത്.