- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വ്യോമതാവളത്തില്‍ നിന്ന് പറന്നുയർന്നതും യന്ത്ര തകരാര്‍; പൈലറ്റ് പരമാവധി കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചിട്ടും പരാജയം; റൺവേയിൽ നിന്ന് കുതിച്ചുപൊങ്ങിയ സൈനിക വിമാനം തകർന്നു വീണു; സീനിയർ കമാൻഡർ അടക്കം 46 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ; നിരവധി പേർക്ക് പരിക്ക്; സുഡാനെ ഞെട്ടിച്ച് ദുരന്തം!
ഖാർത്തൂം: സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന് വീണു നിരവധി പേര്‍ മരിച്ചതായി റിപ്പോർട്ടുകൾ. സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമിന്റെ പ്രാന്തപ്രദേശത്താണ് ദാരുണ അപകടം സംഭവിച്ചത്. സൈനികരും സാധാരണക്കാരും ഉള്‍പ്പെടെ നിരവധി പേർ മരിച്ചതായിട്ടാണ് വിവരങ്ങൾ. വിമാനം തകര്‍ന്ന് വീഴുമ്പോൾ സമീപത്തെ വീടുകള്‍ തകര്‍ന്നാണ് സാധാരണക്കാര്‍ അതിദാരുണമായി മരിച്ചത്.
സൈനിക വിമാനം വ്യോമതാവളത്തില്‍ നിന്ന് പറന്നുയർന്നതും യന്ത്ര തകരാര്‍ മനസിലാക്കിയ പൈലറ്റ് പരമാവധി കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചിട്ടും നടന്നില്ല പെടുന്നനെ വിമാനം ജനവാസമേഖലയിൽ കൂപ്പുകുത്തുകയായിരുന്നു. ഗ്രേറ്റര്‍ ഖാര്‍ത്തൂമിന്റെ ഭാഗമായ ഓംദുര്‍മാനിലെ ഏറ്റവും വലിയ സൈനിക കേന്ദ്രങ്ങളിലൊന്നായ വാദി സെയ്ദ്ന വ്യോമതാവളത്തിന് സമീപമാണ് അപകടം നടന്നതെന്ന് പുറത്തുവിട്ട പ്രസ്താവനയില്‍ സൈന്യം അറിയിച്ചു.
സുഡാനിൽ സൈനിക വിമാനം അപകടത്തിൽപെട്ട് 46 പേരാണ് കൊല്ലപ്പെട്ടത്. 10 പേർക്ക് പരുക്കെന്നാണ് വിവരം. സുഡാനിലെ ഖാര്‍തുമിലാണ് സൈനിക വിമാനം തകര്‍ന്നുവീണ് അപകടമുണ്ടായത്. വിമാനം പറന്നുയരുന്നതിനിടെയാണ് അപകടമുണ്ടായത്. സീനിയർ കമാൻഡർ അടക്കം കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സുഡാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വടക്കൻ ഓംദുർമാനിലെ വാദി സയ്യിദ്ന സൈനിക വിമാനത്താവളത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ടാണ് അപകടം നടന്നത്.കൊല്ലപ്പെട്ടവരിൽ സാധാരണക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സുഡാൻ സൈന്യം വ്യക്തമാക്കി.
മേജര്‍ ജനറല്‍ ബഹര്‍ അഹമ്മദ് അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകര്‍ന്നതെന്നാണ് സുഡാനിലെ സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 2023 ഏപ്രില്‍ മുതല്‍ സൈന്യവും പാരാമിലിട്ടറിയും തമ്മില്‍ അധികാരത്തിന് വേണ്ടി പരസ്പരം പോരടിക്കുന്ന രാജ്യമാണ് സുഡാന്‍. വിമാനം തകര്‍ന്നതിന് ഇതുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരുന്നുണ്ട്.