തിരുവനന്തപുരം: മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് വലിയ രീതിയിലുള്ള അഭ്യൂഹങ്ങളാണ് കഴിഞ്ഞയാഴ്ച സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്ന് വന്നത്. താരത്തിന് കുടലില്‍ ക്യാന്‍സറാണെന്നും ഇതേ തുടര്‍ന്ന് മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ച് താരം ചികിത്സക്കായി ചെന്നൈയിലേക്ക് മടങ്ങിയെന്നുമായിരുന്നു പ്രചാരണം. എന്നാല്‍ ഇതിന് ഇടയില്‍ തന്നെയാണ് താരത്തിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന രീതിയില്‍ പിആര്‍ ഗ്രൂപ്പിന്റെതെന്ന പേരില്‍ ഒരു പ്രതികരണം മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്.

തുടര്‍ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുമെന്നും പ്രചാരണമുണ്ടായിരുന്നു. പ്രചാരണങ്ങള്‍ നിഷേധിച്ച് താരത്തിന്റെ പി,ആര്‍ ടീമിന്റെ പേരിലുള്ള പ്രതികരണവും പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണവും വന്നിട്ടില്ല. ഇതേസമയം തന്നെ മമ്മൂട്ടിയുമായി അടുത്തബന്ധം പുലര്‍ത്തുന്നവരില്‍ നിന്നും അദ്ദേഹത്തിന് ചികിത്സ ആരംഭിച്ചെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. 'രോഗത്തിന്റെ ഒരു ആരംഭം മാത്രമാണ്. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല. രണ്ടാഴ്ചത്തെ റേഡിയേഷന്‍ കൊണ്ട് അദ്ദേഹം സുഖം പ്രാപിച്ചുവരും.' എന്നാണ് സംവിധായകന്‍ ജോസ് തോമസ് കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയത്.

സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാരും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഒരേ സമയം സിനിമയുടെ ബഡ്ജറ്റ് കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും ആരോഗ്യം നോക്കാതെ ഷോട്ടിന് തയ്യാറാവുകയും ചെയ്തതുകൊണ്ട് ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ ഉണ്ടായി. ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായപ്പോള്‍ ടെസ്റ്റ് ചെയ്തെന്നും അഖില്‍ മാരാര്‍ വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് നടന്‍ തമ്പി ആന്റണി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്, കേട്ടിടത്തോളം ഒന്നു പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ട്ടര്‍ന്മാരുടെ അഭിപ്രായം എന്നാണ് തമ്പി ആന്റണി ഫേസ്ബുക്കില്‍ കുറിക്കുന്നത്. ഓപ്പഷനോ റേഡിയേഷനോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടതെന്നും തമ്പി ആന്റണി പറയുന്നു

തമ്പി ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മമ്മൂട്ടി, മലയാളികളുടെ മമ്മൂക്ക.കുടലിലെ ക്യാന്‍സര്‍ കൊള്‌നോസ്‌കോപ്പി യിലൂടെ യാണ് സാധാരണ കണ്ടുപിടിക്കാറുള്ളത്. അന്‍പതു വയസുകഴിഞ്ഞാല്‍ പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ ആണ് അത് ചെയ്യാറുള്ളത്. ഇല്ലെങ്കില്‍ എല്ലാവരും ചെയ്യേണ്ടതാണ്. Fecal occult blood testing starts at 45. ഇത് എല്ലാ വര്‍ഷവും ചെയ്യേണ്ടതാണ്. മമ്മൂക്ക തീര്‍ച്ചയായും അതൊക്കെ ശ്രദ്ധിക്കുന്ന ആളായിരിക്കണം. ഭാഷണകാര്യത്തിലും അദ്ദേഹം അതീവ ശ്രദ്ധാലുവാണ്. പളുങ്കില്‍ അഭിനയിക്കുബോള്‍ ഞങ്ങള്‍ അമ്പിളിചേട്ടനുമൊത്തു ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചട്ടുണ്ട്. അന്നേ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ലഘുഭഷനരീതി.ഇപ്പോള്‍ ഒരുപക്ഷെ പ്രകടമായ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടിരിക്കാം. എന്നാലും തുടക്കത്തിലെഅറിഞ്ഞതുകൊണ്ട്, കേട്ടിടത്തോളം ഒന്നു പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ട്ടര്‍ന്മാരുടെ അഭിപ്രായം എന്നും കേട്ടു . ഓപറേഷനോ റേഡിയേഷണോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടത്. അതൊക്ക കഴിഞ്ഞവരെ എനിക്കറിയാം അവരൊക്കെ ഇരുപതു വര്‍ഷംകഴിഞ്ഞിട്ടും പൂര്‍ണ ആരോഗ്യവാന്മാരായി സാധാരണ ജീവിതം നയിക്കുന്നു. മലയാളികളുടെ മമ്മൂക്ക പൂര്‍ണ ആരോഗ്യവാനായി തന്നെ വീണ്ടും സിനിമകളില്‍ സജീവമാകും എന്നതില്‍ ഒരു സംശയവുമില്ല.Wish him a speedy recovery.