- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ ഹിസ്ബുല്ല താവളം വളഞ്ഞു കഴിഞ്ഞു..; എല്ലാവരും വേഗം ഓടി മാറിക്കോ; ഒഴിപ്പിക്കൽ ഉത്തരവിന് പിന്നാലെ നടന്നത് വൻ സ്ഫോടനം; ബെയ്റൂട്ടിനെ വിറപ്പിച്ച് ഇസ്രയേൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ 'ഡ്രോൺ' സംഭരണ കേന്ദ്രം ബോംബിട്ട് തകർത്തു; പൊട്ടിത്തെറി ശബ്ദത്തിൽ ഞെട്ടൽ; ലബനനിൽ ഇസ്രായേൽ വീണ്ടും വെടിനിർത്തൽ നിർത്തുമ്പോൾ!
ബെയ്റൂട്ട്: ലബനൻ നഗരമായ ബെയ്റൂട്ടിൽ വൻ ആക്രമണം. ഇസ്രയേൽ വ്യോമസേനയാണ് ശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ടത്. നവംബറിൽ ഇസ്രയേലും സായുധ സംഘമായ ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിർത്തൽ കരാറിനുശേഷം ഇപ്പോൾ ഇത് ആദ്യമായിട്ടാണ് ബെയ്‌റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ ഇസ്രയേൽ സേന വൻ വ്യോമാക്രമണം നടത്തിയിരിക്കുന്നത്. ഡ്രോണുകൾ സൂക്ഷിക്കുന്ന ഹിസ്ബുല്ല താവളങ്ങൾക്കു നേരെയാണ് ബോംബ് വർഷിച്ചതെന്ന് ഇസ്രയേൽ സേന വ്യക്തമാക്കി. വലിയ പൊട്ടിത്തെറി ശബ്ദത്തിൽ ലബനൻ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.
ലബനനിലെ തെക്കൻ പ്രദേശമായ ദഹിയേയിൽ ആക്രമണം നടന്ന സ്ഥലത്തുനിന്നു കട്ടി പുക ഉയരുന്നത് കാണാമായിരുന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലബനൻ തലസ്ഥാനത്തിനു ചുറ്റുമുള്ള പർവതങ്ങളിൽനിന്ന് സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി പ്രദേശവാസികൾ വ്യക്തമാക്കി.
'നിങ്ങൾ ഹിസ്ബുല്ലയുടെ താവളത്തിനു സമീപമാണ്," ദഹിയയിലെ രണ്ട് സ്കൂളുകൾക്ക് സമീപമുള്ള കെട്ടിടങ്ങൾ കാണിച്ചുകൊണ്ട് ഇസ്രയേൽ വക്താവ് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പിനു പിന്നാലെ ഡ്രോൺ ആക്രമണവും നടത്തി. ഒരു ട്രക്കും ഹിസ്ബുല്ലയുടെ ഡ്രോൺ സംഭരണ കേന്ദ്രവും ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണമെന്ന് ഇസ്രയേലി സൈനിക വക്താവ് പറഞ്ഞു. മുന്നറിയിപ്പ് വന്നതോടെ ദാഹിയേ നിവാസികൾ പ്രദേശത്തുനിന്നു പലായനം ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങൾ ശ്രദ്ധിക്കാത്തവർക്ക് മുന്നറിയിപ്പ് നൽകാൻ ആകാശത്തേക്ക് വെടിവയ്ക്കുന്നതും കാണാമായിരുന്നു.
ഇതിനിടെ, ലബനനിൽനിന്ന് വന്ന രണ്ട് റോക്കറ്റുകൾ തകർത്തതായി ഇസ്രയേൽ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇസ്രയേലിനു നേരെ റോക്കറ്റ് ആക്രമണം നടക്കുന്നത്. വെള്ളിയാഴ്ചത്തെ റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വെള്ളിയാഴ്ച ബെയ്‌റൂട്ടിൽ ഒഴിഞ്ഞുപോകൽ മുന്നറിയിപ്പ് നൽകുന്നതിനു മുൻപ്തന്നെ തെക്കൻ ലബനനിൽ ഇസ്രയേൽ സേന ഒട്ടേറെ വ്യോമാക്രമണങ്ങൾ നടത്തി. കൂടുതൽ ആക്രമണങ്ങൾ ഭയന്ന് പ്രദേശത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ലബനനിൽ 13 മാസം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 3,900ലധികം പേർ കൊല്ലപ്പെടുകയും ഏകദേശം 10 ലക്ഷത്തോളം പേരെ കുടിയിറക്കുകയും ചെയ്തിരുന്നു.
അതേസമയം, കഴിഞ്ഞ വർഷം നവംബർ 27നാണ് ഹിസ്ബുല്ലയും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ കരാർ ഒപ്പുവച്ചത്. ഇതിനുശേഷം നിലനിന്നിരുന്ന വെടിനിർത്തൽ ഇല്ലാതാക്കുന്നതാണ് ഇസ്രയേലിന്റെ ഇപ്പോഴത്തെ വ്യോമാക്രമണം.
ബോംബാക്രമണത്തിനു മണിക്കൂറുകൾക്ക് മുൻപ് ഇസ്രയേലി സൈന്യം ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിക്കുകയും ദാഹിയേയിലെ കെട്ടിടം ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നതായും അധികൃതർ വ്യക്തമാക്കി.