ഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാവുകയാണ്. വിനോദ സഞ്ചാര കേന്ദ്രത്തിൽ സമാധാനമായി എല്ലാവരും കുടുംബത്തോടൊപ്പം കഴിയവേ ആയിരുന്നു അപ്രത്യക്ഷ ആക്രമണം ഉണ്ടായത്. ഭീകരവാദികൾ പട്ടാള വേഷത്തിലെത്തി ഒരു പ്രകോപനവും ഇല്ലാതെ വെടിവെയ്ക്കുകയായിരുന്നു. ആക്രമണത്തിൽ 26 പേരുടെ ജീവനാണ് നഷ്ടമായത്. അതിനുശേഷം ഇന്ത്യ പാക്കിസ്ഥാൻ ബന്ധത്തിൽ വിള്ളൽ വീഴുകയായിരുന്നു. ഇതോടെ പാക്കിസ്ഥാന് ആദ്യ തിരിച്ചടിയായത് സിന്ധു നദി കരാർ റദ്ദാക്കിയതാണ്.

സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതും ആക്രമണത്തിന് പിന്നാലെയായിരുന്നു . എന്നാൽ ഇന്ത്യയുടെ ഈ തീരുമാനം പാക്കിസ്ഥാന് നൽകിയത് വൻ തിരിച്ചടിയാണെന്നാണ് സൂചന . ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ ജലപ്രവാഹം കുറഞ്ഞതായി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് വന്നു.

സിയാല്‍കോട്ട് പ്രദേശത്തെ മാറാല ഹെഡ്വര്‍ക്സിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ കേണല്‍ വിനായക് ഭട്ടാണ് എക്‌സില് പങ്കുവച്ചത്. കരാർ റദ്ദാക്കിയ ആദ്യ ദിവസങ്ങളിൽ തന്നെ പാകിസ്ഥാനിൽ കടുത്ത വരൾച്ചയെന്ന് കാണിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. പഹല്‍ഗാം ആക്രമണത്തിന്റെ തലേന്ന് ഏപ്രില്‍ 21ന് എടുത്ത ഉപഗ്രഹ ചിത്രങ്ങളും കരാര്‍ റദ്ദാക്കലിന് ശേഷം ഏപ്രില്‍ 26ന് എടുത്ത ചിത്രങ്ങളും താരതമ്യം ചെയ്താല്‍ വരള്‍ച്ചയുടെ ആഴം ബോധ്യമാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ഇതോടെ അവിടെത്തെ കർഷകരും വെള്ളം കിട്ടാതെ ഇപ്പോൾ വലയുകയാണ്. വിത്ത് പാകാൻ പോലും വെള്ളമില്ലെന്നും നേരിടുന്നത് വലിയ തിരിച്ചടിയെന്നുമാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. വെള്ളമാണ് ഞങ്ങളുടെ ജീവൻ.. ഞങ്ങൾക്ക് അതിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നുമാണ് പലരുടെയും പ്രതികരണം. ഇതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇരു രാജ്യങ്ങളുടെ പോരിനിടയിൽ സാധാരണക്കാർ ആണ് പെട്ട് പോകുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമായിരിക്കുകയാണ്.

കരാര്‍ റദ്ദാക്കിയതിന് പിന്നാലെ സിന്ധു നദിയില്‍ നിന്നുള്ള ജലവിതരണവും അതിന്റെ വിതരണക്കാരായ ഝലം, ചെനാബ്, രവി, ബിയാസ്, സത്ലജ് എന്നിവയില്‍ നിന്നുമുള്ള ജലവിതരണവും നിര്‍ത്തലായിരിക്കുകയാണ്. ഈ നദികളാണ് പാകിസ്താനില്‍ ജലവിതരണം നടക്കുന്നത്. കരാറില്‍ നിന്ന് ഇന്ത്യ പിന്മാറിയതോടെ പാകിസ്താനിലെ ദശലക്ഷകണക്കിന് ആളുകളെയാകും ഇത് ബാധിക്കുക. 65 വര്‍ഷം പഴക്കമുള്ള കരാറാണ് ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്.

1960 സെപ്റ്റംബര്‍ 19-നാണ് സിന്ധു നദീജല ഉടമ്പടി ഒപ്പുവച്ചത്. ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഈ കരാര്‍ ഒപ്പിട്ടത്. കറാച്ചിയില്‍വച്ച് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും അന്നത്തെ പാക്കിസ്താന്‍ പ്രസിഡന്റ് അയൂബ് ഖാനുമാണ് കരാറില്‍ ഒപ്പുവച്ചത്.

കരാറിന്റെ നിബന്ധനകള്‍ പ്രകാരം കിഴക്കന്‍ നദികളായ സത്ലജ്, രവി, ബിയാസ് എന്നിവ ഇന്ത്യയ്‌ക്കും പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവ പാകിസ്താനും വീതിച്ച് നല്‍കിയിരുന്നു. കരാര്‍ പ്രകാരം സിന്ധുനദീ വ്യവസ്ഥയുടെ മൊത്തം ജലത്തിന്റെ 20 ശതമാനം ഇന്ത്യയ്‌ക്കും 80 ശതമാനം പാക്കിസ്താനുമാണ്.

സിന്ധു നദി, അതിന്റെ പോഷകനദികള്‍ എന്നിവയിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സുപ്രധാന ഉടമ്പടിയാണ് സിന്ധു നദീജല കരാര്‍. 1960 സെപ്റ്റംബര്‍ 19 ന് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാക്ക് പ്രസിഡന്റ് അയൂബ് ഖാനും കറാച്ചിയില്‍ വച്ച് ഒപ്പുവച്ച ഉടമ്പടി പ്രകാരം ബിയാസ്, രവി, സത്‌ലജ് എന്നിവയുടെ ജലത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഇന്ത്യയ്ക്കും സിന്ധു, ചെനാബ്, ഝലം എന്നിവയിലെ ജലത്തിന്റെ നിയന്ത്രണം പാക്കിസ്ഥാനുമാണ്. ഇതു പ്രകാരം സിന്ധു നദീജല സംവിധാനത്തിലെ മൊത്തം ജലത്തിന്റെ ഏകദേശം 20 ശതമാനം ഇന്ത്യയ്ക്കും ബാക്കി 80 ശതമാനം പാകിസ്ഥാനും ഉപയോഗിക്കാന്‍ കഴിയും. ഇന്ത്യയില്‍ ഉത്ഭവിച്ച് പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന സിന്ധു നദിയിലെ ജലത്തിന്റെ ഉപയോഗത്തില്‍ വലിയ വിട്ടുവീഴ്ചയാണ് ഇന്ത്യ കരാര്‍ പ്രകാരം ചെയ്തിരുന്നത്.

ലോകബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന ഒമ്പത് വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലായിരുന്നു കരാര്‍ സാധ്യമായത്. ആഗോള തലത്തില്‍ വലിയ പ്രശംസ ഏറ്റുവാങ്ങിയിട്ടുള്ള കരാര്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം പല തവണ വഷളായപ്പോഴും പുനഃപരിശോധിച്ചിരുന്നില്ല. 65 വര്‍ഷത്തിനു ശേഷം ഇന്ത്യ പാക്കിസ്ഥാന് മേല്‍ ഏല്‍പ്പിച്ചിരിക്കുന്ന വലിയ പ്രഹരമായാണ് കരാര്‍ റദ്ദാക്കലിനെ കാണുന്നത്.

അതിര്‍ത്തി കടന്നുള്ള ജലം പങ്കിടലില്‍ ഏഷ്യയിലെ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഏക കരാറാണ് സിന്ധു നദീജല ഉടമ്പടി. അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ പ്രധാന്യം കൂടിയായിരുന്നു കരാര്‍ ഉയര്‍ത്തിക്കാട്ടിയത്.

ജലപ്രവാഹം ലഭിക്കുന്ന രാഷ്ട്രത്തിന് അനുകൂലം, ഉടമ്പടി പ്രകാരം ഉത്ഭവത്തിന് അപ്പുറത്ത് ജലപ്രവാഹം ലഭിക്കുന്ന പാകിസ്ഥാന് അനുകൂലമായിരുന്നു കരാര്‍. സിന്ധു നദീജല സംവിധാനത്തിന്റെ ഏകദേശം 80 ശതമാനം വെള്ളം പാകിസ്ഥാന് ഉപയോഗിക്കാന്‍ കഴിയും. 1944 ലെ യുഎസ് മെക്‌സികോ ജല ഉടമ്പടി പ്രകാരം മെക്‌സിക്കോയ്ക്ക് ലഭിക്കുന്നതിനേക്കാള്‍ ഏകദേശം 90 മടങ്ങ് കൂടുതലാണ് പാകിസ്ഥാന് ലഭിക്കുന്നത്. സംഘര്‍ഷങ്ങള്‍ ബാധിക്കാത്ത കരാര്‍: 1965-ലെയും 1971-ലെയും ഇന്ത്യ പാക് യുദ്ധ കാലത്ത് പോലും കരാര്‍ തുടര്‍ന്നു. 2001-ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം, 2019-ലെ പുല്‍വാമ ആക്രമണം തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലും ഇന്ത്യ കരാറില്‍ നിന്ന് പിന്മാറിയിരുന്നില്ല.