- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കികളുടെ മണ്ണിൽ പോയി തിരിച്ചടിച്ച ധൈര്യം; സർഗോധ വ്യോമതാവളത്തെ അടക്കം തകർത്തെറിഞ്ഞ വീരൻ; പിന്നാലെ ആകാശത്ത് വച്ച് നടന്ന ഡോഗ്ഫെെറ്റിനിടെ ധീരന് വീരമൃത്യു; ആരും അറിയാതെ പോയൊരു മരണം; ഇത് സ്ക്വാഡ്രൺ ലീഡർ എ.ബി. ദേവയ്യ യുടെ കഥ!
ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ ലക്ഷ്യമിട്ട പാകിസ്ഥാൻ വ്യോമതാവളങ്ങളിൽ പാക്ക് പഞ്ചാബിലെ സർഗോധയും ഉൾപ്പെട്ടിരുന്നു. ഇന്ത്യയുടെ വ്യോമാക്രമണത്തിൽ സർഗോധയിലെ റൺവേ തകർന്നുകിടക്കുന്നതായി ഉപഗ്രഹ ചിത്രങ്ങൾ തെളിയിക്കുന്നു. 2003 ൽ ഒരു അപകടത്തിൽ മരിച്ച പാകിസ്ഥാന്റെ മുൻ വ്യോമസേനാ മേധാവി മുഷഫ് അലി മിറിന്റെ പേരിലാണ് ഈ വിമാനത്താവളം അറിയിപ്പെടുന്നത്. ഏകദേശം 60 വർഷങ്ങൾക്ക് മുമ്പ്, 1965-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധസമയത്ത്, രണ്ട് രാജ്യങ്ങളുടെയും വ്യോമസേനകളും തമ്മിൽ ഏറ്റുമുട്ടിയ ഒരു ചരിത്രം കൂടി സർഗോധ വ്യോമതാവളത്തിന് പറയാനുണ്ട്.
ഇന്ത്യയുടെ വിന്റേജ് മിസ്റ്റീയർ IV എ യുദ്ധവിമാനവും ഏറെ അഡ്വാൻസ് ടെക്‌നോളജിയോട് കൂടിയ പാകിസ്ഥാന്റെ വളരെ നൂതനമായ F-104 സ്റ്റാർഫൈറ്ററും തമ്മിലുള്ള അത്തരമൊരു ഡോഗ്ഫെെറ്റ് അന്ന് നടന്നിരുന്നു. ആകാശത്ത് വെച്ച് യുദ്ധവിമാനങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനെ വിശേഷിപ്പിക്കുന്ന പേരാണ് ഡോഗ്ഫെെറ്റ്. അത്തരം പോരാട്ടത്തിൽ വിജയം നിർണയിക്കുന്നത് വിമാനമല്ല, മറിച്ച് പൈലറ്റാണെന്ന് തെളിയിച്ച് സംഭവം കൂടിയായിരുന്നു അന്ന്.
സ്‌ക്വാഡ്രൺ ലീഡർ എ.ബി. ദേവയ്യ എന്ന പെെലറ്റിന്റെ ധീരത ചരിത്രത്തിൽ എഴുതപ്പെട്ട് സംഭവം കൂടിയായിരുന്നു അത്. നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ മരണശേഷം ഇരുപത്തിരണ്ട് വർഷത്തിനുശേഷമാണ്, രാജ്യത്തെ രണ്ടാമത്തെ പരമോന്നത ധീരതാ ബഹുമതിയായ മഹാവീർ ചക്ര മരണാന്തര പുരസ്കാരം അദ്ദേഹത്തിന് നൽകി ആദരിക്കുന്നത്. അത്തരത്തിൽ മരണാനന്തരം ഈ പുരസ്കാരം ലഭിച്ച ഏക ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനും അദ്ദേഹമായിരുന്നു.അതിനും കാരണമുണ്ട്.
അതേ വർഷം സെപ്റ്റംബർ 6 ന് പാകിസ്ഥാൻ ആദംപൂർ, ഹൽവാര, പത്താൻകോട്ട്, ജാംനഗർ എന്നിവിടങ്ങളിലെ ഇന്ത്യൻ താവളങ്ങൾ ആക്രമിച്ചു. അടുത്ത ദിവസം, ഇന്ത്യൻ വ്യോമസേന ശക്തമായ പ്രത്യാക്രമണം നടത്തുകയും സർഗോധ വ്യോമതാവളത്തിൽ ബോംബിടുകയും ചെയ്തു. ഇതിന്റെ ഭാ ഗമായി സ്‌ക്വാഡ്രൺ ലീഡർ എ ബി ദേവയ്യയാണ് മൈസ്റ്റീർ IV എ വിമാനം പറത്തിയിരുന്നത്. പാക്ക് ഫ്ലെെറ്റ് ലെഫ്റ്റനന്റ് അംജദ് ഹുസൈൻ പറത്തിയ വളരെ മികച്ച പിഎഎഫ് സ്റ്റാർഫൈറ്ററുമായി ഏറ്റുമുട്ടുകയും ചെയ്തു. രണ്ട് വിമാനങ്ങളും തകർന്നു. പാകിസ്ഥാൻ പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടിയപ്പോൾ, ദേവയ്യയ്ക്ക് കഴിഞ്ഞില്ല. എന്നാൽ ദേവയ്യ പാക്ക് യുദ്ധവിമാനത്തെ വീഴ്ത്തിയത് ഇന്ത്യയുടെ ബാക്കിയുള്ള സ്ക്വാഡ്രണ്ണുകൾ അറിയാതെ പോയി.
വ്യോമസേനയിൽ ഉപയോഗിക്കുന്ന ഒരു സൈനിക പദമാണ് സ്ക്വാഡ്രൺ. ഒരു സ്ക്വാഡ്രണിൽ നിശ്ചിത എണ്ണം വിമാനങ്ങളും, നിശ്ചിത എണ്ണം പൈലറ്റുമാരും, നിശ്ചിത എണ്ണം ഗ്രൗണ്ട് സ്റ്റാഫും, നിശ്ചിത എണ്ണം സാങ്കേതിക ജീവനക്കാരും ഉണ്ടായിരിക്കും. സാധാരണയായി ഒരു സ്ക്വാഡ്രണിൽ 18 വിമാനങ്ങളാണുള്ളത്, വിംഗ് കമാൻഡർ റാങ്ക് ഓഫീസറാണ് കമാൻഡ് ചെയ്യുന്നത്.
എന്നാല്‍ അദ്ദേഹത്തിന്റെ വീരോചിതമായ വിജയത്തെക്കുറിച്ച് അറിയാതെ പോയതിനാല്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ ദേവയ്യയെ സംഘര്‍ഷത്തിനിടെ കാണാതായതായതായി പരിഗണിക്കുകയായിരുന്നു. പിന്നീട് 1979-ല്‍' പാക്കിസ്ഥാൻ സ്പോൺസേർഡായ ഇന്ത്യ-പാകിസ്ഥാന്‍ വ്യോമയുദ്ധം 1965 എന്ന പേരില്‍ ബ്രിട്ടീഷ് വ്യോമയാന ചരിത്രകാരനായ ജോണ്‍ ഫ്രിക്കര്‍ ഒരു ബുക്ക് പ്രസിദ്ധീകരിച്ചു. അതില്‍ ഈ ആകാശ സംഘര്‍ഷത്തെക്കുറിച്ചും ദേവയ്യുടെ വീരോചിതമായി നേട്ടത്തെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. ദേവ്വയുടെ പ്രാഗത്ഭ്യത്തെക്കുറിച്ച് അദ്ദേഹം അതില്‍ എടുത്ത് പറഞ്ഞു.
പക്ഷേ ഫ്രിക്കറുടെ പുസ്തകത്തിലെ പല കാര്യങ്ങളും പാകിസ്ഥാനു വേണ്ടിയുള്ള പ്രചാരണമായിരുന്നുവെന്നായിരുന്നു വിമര്‍ശനം. പുസ്തകത്തിന്റെ സഹ രചയിതാവായ പിവിഎസ് ജഗന്‍ മോഹന്‍ ഒരു പോഡ്കാസ്റ്റില്‍ പറഞ്ഞത്, ഒന്നാം നമ്പര്‍ സ്‌ക്വാഡ്രണിന്റെ കമാന്‍ഡിംഗ് ഓഫീസറായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഒപി തനേജ, ഫ്രിക്കറുടെ പുസ്തകം വായിച്ചിരുന്നുവെന്നും എഫ്-104 വെടിവച്ചിട്ടത് ദേവയ്യയാണെന്നും റെയ്ഡില്‍ പരിക്കേറ്റ ഒരേയൊരു വ്യക്തി അദ്ദേഹമാണെന്നും ആണ്. വൈകുന്നേരം നടന്ന മറ്റൊരു റെയ്ഡില്‍ ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് ബി ഗുഹ കൊല്ലപ്പെട്ടു.
ദേവയ്യ പറത്തിയ വിമാനം ഒഴികെ, രാവിലത്തെ സംഘര്‍ഷത്തിന്റെ ഭാഗമായി എല്ലാ ഇന്ത്യന്‍ വിമാനങ്ങളും ആദംപൂരിലേക്ക് മടങ്ങിയതായി ബ്ലൂ സ്‌കൈസ് പോഡ്കാസ്റ്റില്‍ വ്യോമസേന ചരിത്രകാരനായ പി.ആര്‍. ഗണപതിയോട് ജഗന്‍ മോഹന്‍ പറഞ്ഞു. തുടര്‍ന്ന് എ ബി ദേവയ്യയുടെ പേര് മഹാവീര്‍ ചക്രത്തിന് (മരണാനന്തരം) ശുപാര്‍ശ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് ഗ്രൂപ്പ് ക്യാപ്റ്റന്‍ തനേജ എയര്‍ ചീഫ് മാര്‍ഷല്‍ ഇദ്രിസ് ഹസന്‍ ലത്തീഫിന് കത്തെഴുതുകയായിരുന്നു
അന്നുണ്ടായ സംഘര്‍ഷത്തില്‍ ദേവയ്യ പാകിസ്ഥാന്‍ മണ്ണില്‍ മരിച്ചു വീഴുകയായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.മരിക്കുമ്പോള്‍ അദ്ദേഹത്തിന് 32 വയസ്സായിരുന്നു പ്രായം. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, അദ്ദേഹത്തിന്റെ ഭാര്യ സുന്ദരി ദേവയ്യ അദ്ദേഹത്തിന് വേണ്ടി മഹാവീര്‍ ചക്രം സ്വീകരിച്ചു. ഈ സംഭവം പിന്നീട് സിനിമയായും ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. ദേവയ്യുയുടെ ധീരമായ നേട്ടത്തെക്കുറിച്ച് ഇപ്പോഴും പലര്‍ക്കും അറിയില്ല, പക്ഷേ സര്‍ഗോധയെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴെല്ലാം, ചരിത്രം അറിയാവുന്നവര്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ ദേവയ്യയെയും അദ്ദേഹത്തിന്റെ പോരാട്ടത്തെയും കുറിച്ച് ഇന്നും ഓര്‍മ്മിക്കാറുണ്ട്.