വാഴ്സോ: രാജ്യാന്തര യാത്രകള്‍ സാധാരണമായ ആധുനിക ലോകത്ത്, തിരക്കേറിയ ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തേയും, ഏറെ വിഖ്യാതമായ ദുബായ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തെയും പിന്നിലാക്കി പ്രമുഖ വ്യോമയാന ഹബ്ബായി മാറാന്‍ വാഴ്സോയുടെ ശ്രമം ആരംഭിച്ചു. ഇതിനു മുന്‍പൊരിക്കലും ഇല്ലാതിരുന്ന വിധത്തില്‍, യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ വിവിധ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒന്നായിരിക്കും ഇത്. സെന്‍ട്രല്‍നി പോര്‍ട്ട് - കോമുനികേസിജിനി (സി പി കെ) പദ്ധതി വ്യോമയാന രംഗത്ത് പോളണ്ടി പ്രാധാന്യം വാനോളം ഉയര്‍ത്തും എന്നാണ് കരുതപ്പെടുന്നത്.

അടിസ്ഥാന പദ്ധതിയില്‍ നിന്നും ഏറെ മാറ്റങ്ങള്‍ അതിവേഗം ഇതില്‍ വരുന്നുണ്ട്. ഔദ്യോഗിക അനുമതിയും മറ്റും ലഭിച്ചു കഴിഞ്ഞ പദ്ധതി ഇപ്പോള്‍ അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലുതും, ഏറ്റവും തിരക്കേറിയതുമായ വിമാനത്താവളം എന്ന പദവി ദുബായ് കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നഷ്ടപ്പെറ്റുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ലോകത്തിലെ വലിയ വിമാനത്താവളം എന്ന പദവി കരസ്ഥമാക്കാന്‍ ആകില്ലെങ്കിലും, സി പി കെയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന യാത്രക്കാരുടെ എണ്ണം നല്‍കുന്ന സൂചന, ഇത് യൂറോപ്പിലെ ഏറ്റവും വലിയ ഹബ്ബ് ആയി മാറിയേക്കും എന്നാണ്.

അതേസമയം, വരുന്ന വര്‍ഷം അവസാനത്തോടെ പ്രതിവര്‍ഷം 100 മില്യന്‍ യാത്രക്കാര്‍ എന്ന ലക്ഷ്യത്തിലേക്കെത്താന്‍ ഉള്ള ശ്രമത്തിലാണ് ദുബായ്. ഭൂമിശാസ്ത്രപരമായ സ്ഥാനം തന്നെയാണ് ദുബായ്ക്ക് ഈ പ്രാമുഖ്യം നേടിക്കൊടുക്കുന്നത്. ഇതേ കാലയളവില്‍ പുതിയ പോളിഷ് വിമാനത്താവളം 44 മില്യന്‍ യാത്രക്കാര്‍ക്ക് സേവനം നല്‍കും എന്നാണ് കണക്കാക്കപ്പെടുന്നത്. നിലവില്‍, യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങള്‍ പോലും 2025 ന്റെ ആദ്യ പകുതിയില്‍ 40 മില്യന്‍ യാത്രക്കാര്‍ക്ക് വരെയാണ് സേവനം നല്‍കുന്നതെന്ന് ഓര്‍ക്കണം. അതായത്, യൂറോപ്യന്‍ വിമാനത്താവളങ്ങള്‍ ഒന്നും തന്നെ, നിലവിലെ സാഹചര്യത്തില്‍ തിരക്കേറിയ വിമാനത്താവളം എന്ന പദവിക്കായി ദുബായുമായി മത്സരിക്കാന്‍ പ്രാപ്തമല്ല എന്ന് ചുരുക്കം.

സി പി കെയുടെ നിര്‍മ്മാണം 2026 ല്‍ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വ്യോമ ഗതാഗതവും, അതിവേഗ റെയില്‍ ഗതാഗതവും സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു പദ്ധതിയായിരിക്കും ഇത്. അതുകൊണ്ടു തന്നെ യൂറോപ്പ്യന്‍ ഭൂഖണ്ഡത്തിലെ വിവിധ പ്രദേശങ്ങളെ യോജിപ്പിച്ചു കൊണ്ടുള്ള ഒരു പുതിയ ഗതാഗത ലോകമായിരിക്കും ഇത് ഒരുക്കുക. നിലവില്‍ 140 ചെക്ക് ഇന്‍ ഡെസ്‌കുകളാണ് ഒരുക്കുന്നതെങ്കിലും, ഭാവിയില്‍ ഇത് 170 ആക്കി ഉയര്‍ത്താന്‍ സാധിക്കും. തുടക്കത്തില്‍ തന്നെ പ്രതിവര്‍ഷം 34 മില്യന്‍ യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിധമാണ് ഇത് രൂപ കല്പന ചെയ്തിരിക്കുന്നത്.

ഇതിനോടൊപ്പം വാഴ്സ് അതിവേഗ റെയില്‍വേയുടെ ഒരു ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനും ഉണ്ടായിരിക്കും. റെയില്‍ ഗതാഗതം 2029 ഓടെ ആരംഭിക്കുമെങ്കിലും, വിമാനത്താവളം പ്രവര്‍ത്തനക്ഷമമാകുന്നതിന് 2032 വരെയെങ്കിലും കാത്തിരിക്കേണ്ടതായി വരും.