അടൂര്‍: പ്രണയിച്ച് വിവാഹം കഴിച്ച യുവതി അഞ്ച് വര്‍ഷത്തിന് ശേഷം അതിന് ഒത്താശചെയ്തയാള്‍ക്കൊപ്പം ഒളിച്ചോടി. യുവതിയുടെ പ്രണയത്തിന് ചുക്കാന്‍ പിടിക്കുകയും വിവാഹത്തിന് ഒപ്പം നില്‍ക്കുകയും ചെയ്ത ഭര്‍ത്താവിന്റെ സുഹൃത്തുമായാണ് യുവതി ഒളിച്ചോടിയത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. എട്ടുമാസമുള്ള കുഞ്ഞുമായാണ് യുവതി കാമുകനൊപ്പം സ്ഥലംവിട്ടത്. യുവതിയെ കാണാനില്ലെന്ന് യുവാവിന്റെ മാതാവ് പരാതിപ്പെട്ടതോടെയാണ് ഒളിച്ചോട്ട കഥ പുറത്ത് വരുന്നത്.

വിവരമറിഞ്ഞ് വിദേശത്തുനിന്ന് എത്തിയ ഭര്‍ത്താവ്, കാമുകനൊപ്പം കണ്ട ഭാര്യയെ േപാലീസ് സ്റ്റേഷന് സമീപംവെച്ച് അടിച്ചുവീഴ്ത്തി. തല്ലുകൊണ്ട് ഭാര്യയുടെ തല പൊട്ടി. ആശുപത്രിയിലെത്തിച്ച് തുന്നലുമിട്ടു. യുവതിയുടെ ഭര്‍ത്താവിന്റെ ഉറ്റ സുഹൃത്തുകൂടിയാണ് പുതിയ കാമുകന്‍. പന്തളം സ്വദേശിനിയായ യുവതി ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് വിദേശത്ത് ജോലി ചെയ്യുനവ്‌ന യുവാവിനെ വിവാഹം കഴിച്ചത്. അഞ്ചുവര്‍ഷം മുന്‍പായിരുന്നു ഈ വിവാഹം. ഈ വിവാഹത്തിനും പ്രണയത്തിനുമെല്ലാം കൂട്ട് നിന്നത് ഈ യുവാവായിരുന്നു. ഭര്‍ത്താവ് വിദേശത്തായ തക്കം നോക്കി ഇരുവരും പ്രണയത്തിലാവുക ആയിരുന്നു.

പുതിയ കാമുകനൊപ്പം യുവതി വ്യാഴാഴ്ച രാവിലെ പോകുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്നു പറഞ്ഞ് ഭര്‍തൃമാതാവ് അടൂര്‍ പോലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അമ്മയെയും കുഞ്ഞിനെയും കാമുകനൊപ്പം പോലീസ് കണ്ടെത്തി. സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. യുവതി പോയ വിവരമറിഞ്ഞ് വെള്ളിയാഴ്ച രാവിലെ വിദേശത്തുനിന്ന് ഭര്‍ത്താവ് എത്തുകയായിരുന്നു.

അടൂര്‍ പോലീസ് സ്റ്റേഷന് സമീപത്തുനിന്ന ഇയാള്‍ക്ക്, കോടതിയിലേക്ക് വനിതാ പോലീസിനൊപ്പം പോകുകയായിരുന്ന ഭാര്യയെ കണ്ടതോടെ ദേഷ്യം കൂടി. തുടര്‍ന്നാണ് അടിച്ചത്. പോലീസ് ഇയാളെ പിടികൂടി. യുവതിയെ മര്‍ദിച്ചതിന് ഇയാളുടെ പേരില്‍ കേസ് എടുത്തിട്ടുണ്ട്. യുവതിയെ കോടതി അവരുടെ അമ്മയ്‌ക്കൊപ്പം വിട്ടു.