ഹോങ്കോങ്ങ്: ഹോങ്കോങ്ങിലെ തായ് പോയിലുള്ള വാങ് ഫുക് കോടതി ഭവന സമുച്ചയത്തിലുണ്ടായ വൻ തീപിടുത്തത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ലോകത്തെ തന്നെ നടുക്കിയ ഈ ദുരന്തത്തിൽ 94 പേർക്ക് ജീവൻ നഷ്ടമായതായാണ് റിപ്പോർട്ട്. നിരവധിപേർക്ക് പരിക്കേൽക്കുകയും നൂറുകണക്കിന് ആളുകളെക്കുറിച്ച് വിവരമില്ലാതാവുകയും ചെയ്തതോടെ ഹോങ്കോങ്ങ് നഗരത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി ഇത് മാറി.


തീ അതിവേഗം പടരുന്നതിൻ്റെ ടൈംലാപ്‌സ് വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. കെട്ടിടത്തിൻ്റെ താഴെ നിലകളിൽ നിന്ന് തീ ആളിപ്പടർന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ മുകളിലെ നിലകളിലേക്ക് വ്യാപിക്കുന്നത് വീഡിയോയിൽ കാണാം. കാഴ്ചക്കാർ നോക്കി നിൽക്കെയാണ് തീ ആളിക്കത്തി ടവറുകളെ വിഴുങ്ങിയത്.

നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന എട്ട് ടവറുകളിലേക്കാണ് തീ പടർന്നുപിടിച്ചത്. 4,600-ൽ അധികം ആളുകൾ താമസിച്ചിരുന്ന ഈ ഭവന സമുച്ചയത്തിൽ തീ അണക്കാനുള്ള ശ്രമങ്ങൾ പൂർത്തിയായെങ്കിലും മരണസംഖ്യ ഉയരുകയായിരുന്നു.


തീ പടരാൻ കാരണം സിഗരറ്റ് കുറ്റിയോ?

തീപിടുത്തത്തിൻ്റെ കാരണം സംബന്ധിച്ച് പ്രാഥമിക നിഗമനങ്ങൾ പുറത്തുവന്നിട്ടുണ്ട്. കെട്ടിട നവീകരണത്തിനായി എത്തിച്ച തൊഴിലാളികൾ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നാണ് തീ പടർന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അശ്രദ്ധ മൂലമുണ്ടായ അപകടമാണിതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.


തീ അതിവേഗം പടർന്നുപിടിക്കാൻ കാരണമായ പ്രധാന ഘടകം കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾക്കായി ഉപയോഗിച്ച വസ്തുക്കളാണ്. തീപിടുത്തം ഉണ്ടാകുമ്പോൾ കെട്ടിടം മുളകൊണ്ടുള്ള സ്കാർഫോൾഡിംഗും പച്ച മെഷും ഉപയോഗിച്ച് മൂടിയ നിലയിലായിരുന്നു. അറ്റകുറ്റപ്പണികൾക്കിടെ ഉപയോഗിച്ച ഇത്തരം തീപിടിക്കുന്ന വസ്തുക്കൾ കാരണം തീ വളരെ വേഗത്തിൽ പടർന്നു. കൂടാതെ, സ്റ്റൈറോഫോം ഷീറ്റുകൾ പോലുള്ള സുരക്ഷിതമല്ലാത്ത വസ്തുക്കളും തീ ഇത്ര വേഗത്തിൽ വ്യാപിക്കാൻ സഹായിച്ചു.


സംഭവസമയത്തെ ശക്തമായ കാറ്റും നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള അസുരക്ഷിതമായ വസ്തുക്കളുടെ ഉപയോഗവും തീയുടെ വ്യാപനം വർദ്ധിപ്പിച്ചതായി ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. തീ കെടുത്താത്ത സിഗരറ്റ് കുറ്റികൾ ഉണങ്ങിയ മുളകൾക്കും പ്ലാസ്റ്റിക്ക് മെഷിനും ഇടയിൽ വലിച്ചെറിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് ചില വീഡിയോ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി ആരോപണമുയരുന്നുണ്ട്.

എന്താണ് ബട്ടർഫ്‌ളൈ എഫക്ട് ?

ചെറുതും നിസ്സാരവുമായ സംഭവങ്ങൾ പോലും വളരെ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാമെന്ന ആശയമാണ് ബട്ടർഫ്ലൈ ഇഫക്റ്റ് - മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവ വളരെ സങ്കീർണ്ണമായ സിസ്റ്റങ്ങളിൽ രേഖീയമല്ലാത്ത സ്വാധീനം ചെലുത്തുന്നു. ഉദാഹരണത്തിന്, ഇന്ത്യയിൽ ഒരു ചിത്രശലഭം ചിറകടിക്കുമ്പോൾ, വായു മർദ്ദത്തിലുണ്ടാകുന്ന ആ ചെറിയ മാറ്റം ഒടുവിൽ അയോവയിൽ ഒരു ചുഴലിക്കാറ്റിന് കാരണമാകും.


പ്രകൃതിയുടെ അവിശ്വസനീയമായ സങ്കീർണ്ണത അളക്കാനുള്ള കഴിവ് മനുഷ്യർക്കില്ലാത്തതിനാൽ, ദീർഘദൂര കാലാവസ്ഥാ പ്രവചനം അസാധ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം . പിവറ്റ് പോയിന്റുകളായി പ്രവർത്തിക്കുന്ന, വളരെ വലിയ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്ന നിരവധി സൂക്ഷ്മ വേരിയബിളുകൾ ഉണ്ട്.

അതേസമയം , സംഭവം നരഹത്യയായി കണക്കാക്കി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിർമ്മാണ കമ്പനിയിലെ മൂന്ന് മുതിർന്ന ജീവനക്കാരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു. ഇപ്പോഴും ടവറിൻ്റെ വിവിധ ഭാഗങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് രക്ഷാപ്രവർത്തകർ പരിശോധന തുടരുകയാണ്. ലോകത്തെ ഞെട്ടിച്ച ഈ ദുരന്തത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ.