കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് ബിഗ് ബോസ് താരം അഖില്‍ മാരാര്‍. ദിലീപിനെ തുടക്കം മുതല്‍ പിന്തുണച്ച വ്യക്തിയാണ് അഖില്‍. എന്തുകൊണ്ടാണ് താന്‍ ദിലീപിനെ ഈ കേസില്‍ ദിലീപിനൊപ്പം നിന്നതെന്നാണ് അഖില്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നത്. ദിലീപ് എന്ത് കൊണ്ടാണ് മഞ്ജു വാര്യരെ ഉപേക്ഷിചതെന്ന് അതിനുള്ള കാരണം മഞ്ജുവിന്റെ മകളെ തെളിവ് സഹിതം ബോധ്യപ്പെടുത്തിയ ശേഷം പുറം ലോകം നടിയുടെ ചെയ്തികള്‍ അറിയാതിരിക്കാന്‍ വിചാരണ രഹസ്യമായി വേണമെന്ന് കോടതിയില്‍ സ്‌പെഷ്യല്‍ പെര്‍മിഷന്‍ എടുത്തു നടത്തിയതാണ്.. ആ യഥാര്‍ഥ്യങ്ങള്‍ നാളിതുവരെ പുറം ലോകം അറിഞ്ഞിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു. പോലീസുദ്യോഗസ്ഥന്‍മാരില്‍ നിന്നും മനസാക്ഷിയുള്ള മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ഞാന്‍ അറിഞ്ഞ സത്യങ്ങള്‍, കരുതി കൂട്ടി ദിലീപിനെ ഇല്ലാതാക്കാന്‍ സിനിമയുടെ ഉള്ളില്‍ നിന്നും പുറത്തു നിന്നും കളിച്ച കളികള്‍ ഇതെല്ലാമാണ് അതിന് കാരണം എന്നാണ് വിശദമായ കുറിപ്പില്‍ അഖില്‍ പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിന് രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. അടുത്ത ദിലീപ് പടത്തില്‍ ചാന്‍സ് ഉറപ്പ്. പക്ഷെ പടം എട്ടു നിലയില്‍ പൊട്ടും...., ദിലിപ് പ്രതി യാണ് എന്ന് തന്നേയാണ് കേരളത്തിലെ 95 ശതമാനം ജനങ്ങളും വിശ്വസിക്കുന്നത്....., അഖിലിനോട് ഒരു മതിപ്പുണ്ടായിരുന്നു. ഇപ്പോള്‍ മനസിലായി നിങ്ങളും വ്യത്യസ്തന്‍ അല്ല... എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ദിലീപിനെ കോടതി വെറുതെ വിട്ടു ഒന്നുമില്ലായ്മയില്‍ നിന്നും എല്ലാം നേടി എടുത്ത അയാള്‍ക്ക് ഇനിയുള്ള ജീവിതം നന്നായി മുന്നോട്ട് കൊണ്ട് പോകാന്‍ അറിയാം...എന്റെയോ സോഷ്യല്‍ മീഡിയയില്‍ അയാളെ അനുകൂലിക്കുന്ന ആരുടെയും ആവശ്യം അയാള്‍ക്കില്ല..

അത് കൊണ്ട് ഞാന്‍ എഴുതുന്നത് ദിലീപിന് വേണ്ടിയല്ല എനിക്ക് വേണ്ടിയാണു....

എന്റെ ചിന്തകള്‍,പോലീസുദ്യോഗസ്ഥന്‍മാരില്‍ നിന്നും മനസാക്ഷിയുള്ള മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ഞാന്‍ അറിഞ്ഞ സത്യങ്ങള്‍, കരുതി കൂട്ടി ദിലീപിനെ ഇല്ലാതാക്കാന്‍ സിനിമയുടെ ഉള്ളില്‍ നിന്നും പുറത്തു നിന്നും കളിച്ച നാറിയ കളികള്‍ അതിന്റെ ഭാഗമായി പൊതു സമൂഹത്തിന്റെ എതിര്‍പ്പിനെ തള്ളികളഞ്ഞു ദിലീപിനൊപ്പം എന്ന നിലപാട് സ്വീകരിച്ചത് എന്ത് കൊണ്ട് എന്ന എന്റെ വാദങ്ങള്‍..

പലരുടെയും സംശയങ്ങള്‍..

1.പള്‍സര്‍ സുനി ആരും പറയാതെ എന്തിനിത് ചെയ്തു..

Ans : അതെന്താ പീഡിപ്പിക്കാന്‍ ആരെങ്കിലും പറയണം എന്ന നിര്‍ബന്ധം മലയാളികള്‍ക്ക് എന്ന് തൊട്ടാണ് വന്നത്.. പള്‍സര്‍ സുനി മുന്‍പ് ഇതേ കാര്യം ചെയ്തിട്ടുണ്ട്.. നടിമാരുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ചു ലക്ഷം വരെ അവന്‍ ബ്ലാക് മെയില്‍ ചെയ്തു വാങ്ങിയ കേസുണ്ട്.. അത് കൊണ്ട് സുനി സ്വന്തമായി ചെയ്യാം ഇനി മറ്റാര്‍ക്കും വേണ്ടിയും ചെയ്യാം ചെയ്തിട്ട് ദിലീപിന്റെ പേര് പറയുക ആവും ലക്ഷ്യം..

2.നടിയെ പീഡിപ്പിച്ചത് ടെമ്പോ ട്രാവലറില്‍ എന്നാണ് പലരും കരുതിയിരിക്കുന്നത്..

Ans : നടിയെ പീഡിപ്പിച്ചത് XUV 500 എന്ന കാറില്‍ വെച്ചാണ്..ഓടികൊണ്ടിരിക്കുന്ന ഒരു കാറിന്റെ പിന്‍ സീറ്റില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ വേണ്ട ഇപ്പോള്‍ തന്നെ കാറിന്റെ പിന്നില്‍ ഇരയെ പിന്തുണയ്ക്കുന്ന നിങ്ങള്‍ ഒരു സ്ത്രീ ആണെങ്കില്‍ ഭര്‍ത്താവിനെ ഒപ്പം കൂട്ടുക.. പുരുഷന്‍ ആണെങ്കില്‍ ഭാര്യയെ ഒപ്പം കൂട്ടുക.. എന്നിട്ട് പീഡനത്തിന്റെ ഡെമോ ഒന്ന് ശ്രമിക്കുക.. ഏത് തരം പീഡനം ആ ചുരുങ്ങിയ സ്ഥലത്തു സാധ്യമാകും എന്ന് നിങ്ങള്‍ സ്വയം ബോധ്യപ്പെടുക.. അതോടൊപ്പം ഒരു മൊബൈലില്‍ അതൊന്ന് പകര്‍ത്താന്‍ ശ്രമിക്കുക.. രാത്രിയില്‍ എത്ര വെളിച്ചം 2017ലെ ഒരു മൊബൈല്‍ ക്യാമറയില്‍ ഉണ്ടാകും എന്ന് നിങ്ങള്‍ നോക്കുക..

പീഡനത്തിന് വിധേയമാകുമ്പോള്‍ നിങ്ങള്‍ രക്ഷപെടാന്‍ ഡ്രൈവറെ ഉപദ്രവിക്കാന്‍ ശ്രമിക്കുക.. ഡ്രൈവറുടെ സ്റ്റിയറിങ്ങ് തട്ടിയാല്‍ വാഹനം അപകടത്തില്‍ പെടുമോ എന്ന് ചിന്തിക്കുക.. അത് കൊണ്ട് നടിയെ ക്രൂരമായി ഉപദ്രവിച്ചു ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചതാവാനാണ് സാധ്യത... അത് കൊണ്ട് തന്നെയാണ് കോടതി സുനിയെ ഉള്‍പ്പെടെ ശിക്ഷിക്കാന്‍ കാരണമായതും..

ഇനി സ്വയം ചിന്തിക്കുക ഇത്രയും വിവരം കെട്ട ഒരു പ്ലാനിങ് ഒന്നര കോടി കൊടുത്തു ദിലീപ് ചെയ്യുമോ.? ബുദ്ധിയുള്ള ദിലീപിന് ഇതേ കാര്യം റിസ്‌ക് ഇല്ലാതെ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ പോരെ..?

3.മഞ്ജു വാര്യരെ ഉപേക്ഷിച്ചു കാവ്യയെ കെട്ടിയ ക്രൂരന്‍ ആയ ദിലീപ്..

Ans : ദിലീപ് എന്ത് കൊണ്ടാണ് മഞ്ജു വാര്യരെ ഉപേക്ഷിചതെന്ന് അതിനുള്ള കാരണം മഞ്ജുവിന്റെ മകളെ തെളിവ് സഹിതം ബോധ്യപ്പെടുത്തിയ ശേഷം പുറം ലോകം നടിയുടെ ചെയ്തികള്‍ അറിയാതിരിക്കാന്‍ വിചാരണ രഹസ്യമായി വേണമെന്ന് കോടതിയില്‍ സ്‌പെഷ്യല്‍ പെര്‍മിഷന്‍ എടുത്തു നടത്തിയതാണ്.. ആ യഥാര്‍ഥ്യങ്ങള്‍ നാളിതുവരെ പുറം ലോകം അറിഞ്ഞിട്ടില്ല...

4. കാവ്യയെ എന്തിന് കെട്ടി..

2012ഇല്‍ വിവാഹ ബന്ധം വേര്‍പെടുത്തി നാല് വര്‍ഷം ഒറ്റയ്ക്ക് ജീവിച്ച ഒരാള്‍ തന്റെ പേരില്‍ ജീവിതം ഇല്ലാതായ ഒരു സ്ത്രീയെ ഒപ്പം കൂട്ടാന്‍ തീരുമാനിക്കുന്നത് ഈ രാജ്യത്തു ഒരു മഹാപരാധമാണോ..? കാവ്യയെ കെട്ടിയില്ല എങ്കില്‍ ഈ കേസ് പോലും വരില്ല എന്നതായിരുന്നു സത്യം..

5.2012ഇല്‍ വിവാഹ ബന്ധം വേര്‍പെടുത്തി. 2016കാവ്യയെ കെട്ടി സിനിമയില്‍ കരുത്തനായി തുടരുന്ന ഒരാള്‍ 2017ഇല്‍ സിനിമയില്‍ നിന്നും സ്വഭാവിക പുറത്താവലിനു അടുത്തെത്തിയ ഒരു നടിയെ മുകളില്‍ പറഞ്ഞ വിഡ്ഢിത്തരം നിറഞ്ഞ ഒരു പ്ലാന്‍ തയ്യാറാക്കും എന്ന് സാമാന്യ ബോധമുള്ള ആരെങ്കിലും വിശ്വസിക്കുമോ..?

6.പണത്തിനു വേണ്ടി എന്തും ചെയ്യുന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ പണം ചോദിച്ചുള്ള ബ്ലാക് മൈയിലിങ് ഈ കേസിന്റെ തുടക്കത്തില്‍ തന്നെ ദിലീപ് പരാതി നല്‍കിയതാണ്..

7.ആരെയെങ്കിലും കൊണ്ട് തനിക്ക് അനുകൂലമായി എന്തെങ്കിലും ചെയ്യാന്‍ ദിലീപ് തീരുമാനിച്ചെങ്കില്‍ ബന്ധപ്പെടേണ്ട ഒരു പ്രധാന വെക്തി ഞാന്‍ കൂടി ആയിരുന്നു നാളിതുവരെ ദിലീപോ അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷനോ ഒരിക്കല്‍ പോലും എന്നോട് ഒന്നും പറഞ്ഞിട്ടില്ല... അഞ്ചു പൈസ ദിലീപ് സോഷ്യല്‍ മീഡിയ സപ്പോര്‍ട്ടിനു വേണ്ടി ചെയ്യുന്നതുമില്ല കാരണം അയാളുടെ ലക്ഷ്യം വിധി അനുകൂലം ആവട്ടെ എന്നത് മാത്രമായിരുന്നു..

ഇത്രയും എഴുതിയത് എന്റെ നിലപാടില്‍ എനിക്ക് ജയിക്കാനും മാന്യത ചമഞ്ഞു നടക്കുന്ന നാറികളെ സമൂഹം തിരിച്ചറിയാനും ആര്‍കെങ്കിലും ചിന്തിക്കാന്‍ കഴിയും എങ്കില്‍ ചിന്തിക്കട്ടെ എന്നും കരുതി മാത്രം..