- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നദിയിലെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ കണ്ട് പേടിച്ചോടിയ ആ കുട്ടികൾ; കാര്യങ്ങൾ ഗ്രാമത്തെ അറിയിച്ചതും ഉറ്റവർ അടക്കം കരഞ്ഞ് നിലവിളിച്ചു; പത്തു വയസ്സുകാരനെ കടിച്ചുപിടിച്ച് വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ച് 'ചീങ്കണ്ണി'; ആർക്കും രക്ഷിക്കാൻ പോലും പറ്റാത്ത അവസ്ഥ; മൃതദേഹം 'വാ'യിലാക്കി നീന്തൽ; നടുക്കം മാറാതെ നാട്ടുകാർ
ജക്കാർത്ത: ഇന്തോനേഷ്യയിൽ പത്തു വയസ്സുകാരനെ ചീങ്കണ്ണി കടിച്ചെടുത്ത് വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ചു കൊലപ്പെടുത്തി. നോർത്ത് മലുകു പ്രവിശ്യയിലെ ഇംഗോയ് നദിയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. അഫാൻ എന്ന ബാലനാണ് നദിയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ ദാരുണമായി കൊല്ലപ്പെട്ടത്.
കൂട്ടുകാരോടൊപ്പം നദിയിൽ നീന്തിക്കളിക്കുകയായിരുന്ന അഫാനെ അപ്രതീക്ഷിതമായി എത്തിയ ചീങ്കണ്ണി ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ ദേഹത്ത് കടിച്ചുപിടിച്ച ചീങ്കണ്ണി അവനെ വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ചു. കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികൾ ഭയന്നോടി ഗ്രാമവാസികളെ വിവരം അറിയിച്ചെങ്കിലും രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചീങ്കണ്ണി കുട്ടിയുടെ മൃതദേഹം കടിച്ചുപിടിച്ച് വെള്ളത്തിന് മുകളിലൂടെ നീന്തിപ്പോകുന്ന നടുക്കുന്ന ദൃശ്യങ്ങൾ ഗ്രാമവാസികൾ കണ്ടു.
പൊലീസും സൈന്യവും സന്നദ്ധപ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ വ്യാഴാഴ്ച പുലർച്ചെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു ഗ്രാമത്തിലെ ബോട്ട് ജെട്ടിക്ക് സമീപം ചീങ്കണ്ണിയെ വീണ്ടും കണ്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ അവിടെനിന്ന് ഏതാനും അടി അകലെയായി മൃതദേഹം ഒഴുകി നടക്കുന്നത് കണ്ടെത്തുകയായിരുന്നു. തുടർന്ന് മൃതദേഹം വീണ്ടെടുത്ത് കുടുംബത്തിന് കൈമാറി.
ഇന്തോനേഷ്യയിലെ നദികളിൽ ചീങ്കണ്ണി ശല്യം രൂക്ഷമാണെന്നും ഈ നദി ചീങ്കണ്ണികളുടെ ആവാസകേന്ദ്രമാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ചീങ്കണ്ണികളുടെ സ്വാഭാവിക ഭക്ഷണം കുറഞ്ഞതും മനുഷ്യർ നദീതീരങ്ങളിൽ നടത്തുന്ന ഇടപെടലുകളും ഇത്തരം ആക്രമണങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സമാനമായ രീതിയിൽ കഴിഞ്ഞ മേയ് മാസത്തിലും ജംബി പ്രവിശ്യയിൽ ഒരു 13 വയസ്സുകാരൻ ചീങ്കണ്ണിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.




