- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയില്‍ ജനിച്ച ആദ്യ മാര്‍പാപ്പയുടെ ആദ്യ ക്രിസ്മസ് ദിന സന്ദേശത്തില്‍ നിറയുന്നത് ദരിദ്രരെയും ആലംബഹീനരെയും ചേര്‍ത്തുപിടിക്കാത്തവര്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തെത്തന്നെയാണ് നിഷേധിക്കുന്നതെന്ന സന്ദേശം; പോപ്പ് ആഗ്രഹിക്കുന്നത് സമാധാനം മാത്രം; അപരിചിതരെ സഹായിക്കുന്നത് ദൈവികമായ കടമ
വത്തിക്കാന്‍: ദരിദ്രരെയും ആലംബഹീനരെയും ചേര്‍ത്തുപിടിക്കാത്തവര്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തെത്തന്നെയാണ് നിഷേധിക്കുന്നതെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ക്രിസ്മസ് ദിവ്യബലി മധ്യേയാണ് അദ്ദേഹം ഈ ശക്തമായ സന്ദേശം നല്‍കിയത്. യേശുവിന്റെ ജനനത്തിലൂടെ ഓരോ മനുഷ്യനിലും ദൈവസാന്നിധ്യം ഉറപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, അതിനാല്‍ അപരിചിതരെ സഹായിക്കുന്നത് ദൈവികമായ കടമയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ദരിദ്രരെയും അപരിചിതരെയും സഹായിക്കണമെന്നും അവരെ തള്ളിക്കളയുന്നത് ദൈവത്തെ തള്ളിക്കളയുന്നതിന് തുല്യമാണെന്നും വിശ്വാസികളെ ഓര്‍മിപ്പിക്കുകയാണ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. തന്റെ പദവിയിലെ ആദ്യത്തെ ക്രിസ്മസ് ആഘോഷത്തിലാണ് മാര്‍പാപ്പ ഈ സുപ്രധാന സന്ദേശം പങ്കുവെച്ചത്. സഹായം ആവശ്യമുള്ളവരെ സഹായിക്കാത്തത് ദൈവത്തെ നിരസിക്കുന്നതിന് തുല്യമാണെന്ന് മാര്‍പാപ്പ പറഞ്ഞു. യേശുവിന്റെ ജനനത്തിലൂടെ ഓരോ വ്യക്തിയിലുമുള്ള ദൈവസാന്നിധ്യം തെളിയിക്കപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2025 മെയ് മാസത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആദ്യത്തെ ക്രിസ്മസ് കുര്‍ബാനയായിരുന്നു ഇത്. അമേരിക്കയില്‍ ജനിച്ച ആദ്യ മാര്‍പാപ്പ എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി, ഡിസംബര്‍ 25-ന് രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ക്രിസ്മസ് ദിന കുര്‍ബാന അര്‍പ്പിക്കുന്ന പാരമ്പര്യം അദ്ദേഹം വീണ്ടും കൊണ്ടുവന്നു. ലോകമെമ്പാടുമുള്ള യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അറുതി വരുത്തി ക്രിസ്മസ് ദിനത്തിലെങ്കിലും സമാധാനം പാലിക്കണമെന്ന് അദ്ദേഹം ലോകനേതാക്കളോട് ആവശ്യപ്പെട്ടു.
യേശുവിന്റെ ജനനത്തിലൂടെ ഓരോ മനുഷ്യനിലും ദൈവസാന്നിധ്യം ഉറപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, അതിനാല്‍ അപരിചിതരെ സഹായിക്കുന്നത് ദൈവികമായ കടമയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലോകമെമ്പാടുമുള്ള യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അറുതി വരുത്തി ക്രിസ്മസ് ദിനത്തിലെങ്കിലും സമാധാനം പാലിക്കണമെന്ന് അദ്ദേഹം ലോകനേതാക്കളോട് ആവശ്യപ്പെട്ടു.
കേരളത്തിലും ക്രിസ്മസ് ആഘോഷങ്ങള്‍ അതീവ ഭക്തിപൂര്‍വ്വം നടന്നു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായും, പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. കൊല്ലം ഇടമണ്ണില്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയും ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.
അതേസമയം, രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങളില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും, സമാധാനം ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്ക് നേരെ ഇത്തരം നീക്കങ്ങള്‍ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വവും രാഷ്ട്രീയ വിവാദങ്ങളും ആഘോഷങ്ങളെ ബാധിക്കുന്നുണ്ടെന്ന നിരീക്ഷണവും അദ്ദേഹം പങ്കുവെച്ചു.




