- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആരവിന് ഇന്ന് രണ്ട് വയസ്; പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ ട്രക്ക് ടയറിനുള്ളില്‍ നിന്നും കിട്ടിയ ആ കുരുന്ന് വലുതായിരിക്കുന്നു: കുഞ്ഞിനെ വളര്‍ത്തുന്ന 21കാരന്‍ അഭിനന്ദന പ്രവാഹം
പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ കിട്ടിയ ആ കുരുന്ന് വലുതായിരിക്കുന്നു
ഉപേക്ഷിക്കപ്പെട്ട നിലയില്‍ പ്ലാസ്റ്റിക് ബാഗില്‍ നിന്നും കിട്ടിയ കുരുന്നിനെ വളര്‍ത്തി വലുതാക്കിയ 21കാരന്റെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കുഞ്ഞിന്റെ രണ്ടാം പിറന്നാളില്‍ അഹമ്മദാബാദുകാരനായ അഖില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോയും കുറിപ്പുമാണ് കയ്യടി നേടുന്നത്. ഏഴാം മാസത്തില്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് ട്രക്ക് ടയറില്‍ ആരോ കുഞ്ഞിനെ ഉപേക്ഷിക്കുക ആയിരുന്നു. അഹമ്മദാബാദുകാരനായ 19 -കാരന്‍ അഖിലിനാണ് കുട്ടിയെ കിട്ടിയത്.
അവന്‍ ആ അനാഥനാക്കപ്പെട്ട കുഞ്ഞിനെ വീട്ടില്‍ കൊണ്ടുവന്ന് വളര്‍ത്തി. ഇന്ന് അവന്, ആരവിന് രണ്ട് വയസ്. ഇരുവരുടെയും വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഏതാണ്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ജൂണ്‍ 14 നാണ് യുവാവിന് ആരവിനെ കിട്ടുന്നത്. ഒരു ട്രക്ക് ടയറിനുള്ളില്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ തീര്‍ത്തും അവശനിലയിലായിരുന്നു ആ ആണ്‍കുഞ്ഞ. അന്ന് 19 വയസ് മാത്രമുണ്ടായിരുന്ന അഖില്‍ ഭയന്നുപോയി. ഉടന്‍ തന്നെ കുഞ്ഞിനെ എടുത്ത് ആശുപത്രിയിലേക്ക് ഓടി.
കുഞ്ഞിന് ഏഴ് മാസമേ പ്രായമൊള്ളൂവെന്നും ശാരീരികമായി ദുര്‍ബലനാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിന്റെ സുരക്ഷയ്ക്ക് അവനെ ദത്ത് കേന്ദ്രങ്ങളിലോ ശിശുപരിപാലന കേന്ദ്രങ്ങളിലോ കൊടുക്കാന്‍ പലരും അഖിലിനെ ഉപദേശിച്ചു. പക്ഷേ. ആ കുഞ്ഞിനെ അവന് ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. കുഞ്ഞുമായി അഖില്‍ വീട്ടിലെത്തി. കുഞ്ഞിനെ വളര്‍ത്തണമെന്ന് അമ്മയോട് പറഞ്ഞു. പക്ഷേ. ആദ്യം അവന്റെ അമ്മയ്ക്കും അത് സ്വീകാര്യമായില്ല. പക്ഷേ കുഞ്ഞിനെ കൈയിലെടുത്തതോടെ അമ്മുടെ മറുപടിയും മാറി.
ആ അമ്മയും മകനും കുഞ്ഞിനെ വളര്‍ത്താന്‍ തീരുമാനിച്ചു. അവര്‍ അവന് ആരവ് എന്ന് പേരിട്ടു. ജൂണ്‍ 14 അവന്റെ ജന്മദിനമായി, അവന് ഒരു അമ്മയെയും ചേട്ടനെയും അന്ന് ലഭിച്ചു. ഇന്ന്, ആരവിന് രണ്ട് വയസ്സായി, ആരോഗ്യവാനും സുരക്ഷിതനും കുടുംബത്തിന്റെ എല്ലാമെല്ലാമാണ്. ആരവിന്റെയും അഖിലിന്റെയും കഥയറിഞ്ഞ നിരവധി പേരാണ് ഇരുവരേയും അഭിനന്ദിച്ച് എത്തുന്നത്.




