കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ പയ്യാവൂരിനെ ദുഃഖത്തിലാഴ്ത്തി പ്‌ളസ് ടൂ വിദ്യാര്‍ത്ഥിനിയുടെ മരണം. പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ അയോന മോണ്‍സനാ (17) ണ് മരിച്ചത്.

കണ്ണൂര്‍ ചാലയിലെസ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു ബുധനാഴ്ച്ച രാത്രിമരണം അയോനയെ മരണം തട്ടിയെടുത്തത്. പഠിക്കാനും പഠനേതര പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലായിരുന്ന എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറിയിരുന്ന അയോനയുടെ വിയോഗം സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും തീരാദു:ഖമായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിയ്ക്കിടെ ഇന്നലെ മരിക്കുകയായിരുന്നു. കുട്ടിയുടെ അവയവങ്ങള്‍ രക്ഷിതാക്കള്‍ദാനം ചെയ്യാന്‍ സമ്മതപത്രം ഒപ്പിട്ടു നല്‍കിയതോടെ ഡോക്ടര്‍മാര്‍ മാറ്റി. ലാബ് മോഡല്‍ പരീക്ഷ നടക്കാനിരിക്കെയായിരുന്നു അപകടം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടിയെ കുടുംബപരമായ പ്രശ്നങ്ങള്‍ അലട്ടിയിരുന്നതായാണ് വിവരം. ഈ മാസം 30 ന് അമ്മ വിദേശത്ത് പോകാനിരിക്കെയായിരുന്നു ദുരന്തം. മോന്‍സണ്‍-അനിത ദമ്പതികളുടെ മകളാണ്. മാര്‍ഫിന്‍, എയ്ഞ്ചല്‍ എന്നിവര്‍ സഹോദരങ്ങളാണ്. ശവസംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് തിരൂര്‍ സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി സെമിത്തേരിയില്‍ നടത്തും.

മകളുടെ വേര്‍പാടിന്റെ തീരാദുഃഖത്തിനിടയിലും അവയവദാനത്തിന് സമ്മതപത്രം നല്‍കിക്കൊണ്ട് മാതാപിതാക്കള്‍ മാതൃകയായി. അയോനയുടെ ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ദാനം ചെയ്തതോടെ, ഈ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇനി മറ്റുള്ളവരിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരും. മരണത്തിലും പ്രകാശമായി മാറിയ അയോനയെ കണ്ണീരോടെയാണ് നാട് അനുസ്മരിക്കുന്നത്. പഠനത്തിലും കലാ-കായിക രംഗങ്ങളിലും ഒരുപോലെ തിളങ്ങിനിന്നിരുന്ന അയോനയുടെ വിയോഗം സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും താങ്ങാനാവുന്നതിലും അപ്പുറമാണ്. വെന്റിലേറ്ററില്‍ ജീവനായി മല്ലിടുന്നതിനിടയിലും, അയോനയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ എടുത്ത തീരുമാനം ആ പെണ്‍കുട്ടിയെ മരണമില്ലാത്തവളാക്കി മാറ്റിയിരിക്കുകയാണ്.

മകളുടെ വിയോഗം ഉറപ്പായ നിമിഷത്തില്‍, അവളുടെ അവയവങ്ങളിലൂടെ മറ്റുള്ളവര്‍ ജീവിക്കട്ടെ എന്ന പിതാവ് മോണ്‍സന്റെയും മാതാവ് അനിതയുടെയും തീരുമാനം കണ്ണീരിനിടയിലും നാടിന് മാതൃകയായി. ഇതില്‍ ഹൃദയം ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കായി വ്യോമമാര്‍ഗ്ഗം എത്തിച്ചു. മറ്റ് അവയവങ്ങള്‍ കേരളത്തിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവര്‍ക്ക് കൈമാറി. മരണത്തിലും മറ്റുള്ളവരിലൂടെ അയോന ജീവിക്കുമെന്ന ആശ്വാസത്തിലാണ് കുടുംബം.