- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പരാതിക്കാരി വിവാഹിതയാണെങ്കില്‍ മറ്റൊരു വിവാഹ വാഗ്ദാനം നിയമപരമായി നിലനില്‍ക്കില്ല; ഇത്തരം സാഹചര്യങ്ങളില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന വാദം അംഗീകരിക്കാനാവില്ല; ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങള്‍ തകരുമ്പോള്‍ അതിന് ക്രിമിനല്‍ സ്വഭാവം നല്‍കുന്ന പ്രവണത ഇനി നടക്കില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിനെ അടക്കം ഈ വിധി സ്വാധീനിക്കും; പല പീഡന കേസും ഇനി ആവിയാകും

കൊച്ചി: കേരള രാഷ്ട്രീയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ, രാജ്യത്തെ ക്രിമിനല്‍ നിയമനടപടികളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന അതിനിര്‍ണ്ണായക വിധിയുമായി സുപ്രീംകോടതി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാരോപിച്ച് നല്‍കുന്ന കേസുകളില്‍ വ്യക്തമായ വേര്‍തിരിവ് ആവശ്യമാണെന്ന് പ്രഖ്യാപിച്ച കോടതി, ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങള്‍ തകരുമ്പോള്‍ അതിന് ക്രിമിനല്‍ സ്വഭാവം നല്‍കുന്ന പ്രവണതയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.
2026 ഫെബ്രുവരി 5-ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. 2025 ഫെബ്രുവരിയില്‍ ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത ഒരു പീഡനക്കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. പരാതിക്കാരിയും പ്രതിയും അഭിഭാഷകരായ കേസില്‍, 33 വയസ്സുള്ള വിവാഹിതയായ ഒരു സ്ത്രീക്ക് നിയമപരമായി വിവാഹബന്ധം നിലനില്‍ക്കെ മറ്റൊരു വിവാഹവാഗ്ദാനം വിശ്വസിച്ചു എന്നത് യുക്തിക്ക് നിരക്കാത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭര്‍ത്താവുമായി വിവാഹമോചന കേസ് നടക്കുന്നുണ്ടെങ്കിലും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്താത്ത ഒരാള്‍ക്ക് മറ്റൊരു വിവാഹവാഗ്ദാനം നല്‍കുന്നത് നിയമപരമായി നിലനില്‍ക്കില്ല. ഇത്തരം സാഹചര്യങ്ങളില്‍ പീഡനാരോപണം ഉന്നയിക്കുന്നത് നിയമസംവിധാനത്തെ ദുരുപയോഗം ചെയ്യലാണെന്ന് കോടതി നിരീക്ഷിച്ചു. ഉഭയസമ്മതപ്രകാരമുള്ള ശാരീരിക ബന്ധം പിന്നീട് വഷളാകുമ്പോള്‍ അതിനെ ബലാത്സംഗമായി ചിത്രീകരിക്കുന്നത് ആശങ്കാജനകമാണ്. ഇത്തരം കേസുകളില്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാന്‍ ഭരണകൂടത്തെയും കോടതിയെയും വലിച്ചിഴയ്ക്കരുതെന്നും ബെഞ്ച് ഓര്‍മ്മിപ്പിച്ചു.
ഐ.പി.സി സെക്ഷന്‍ 376(2)(എന്‍) പ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ കോടതികള്‍ അതീവ ജാഗ്രത പാലിക്കണം. യഥാര്‍ത്ഥ പീഡനക്കേസുകളും ഉഭയസമ്മതപ്രകാരമുള്ള ബന്ധം തകരുമ്പോള്‍ ഉണ്ടാകുന്ന പരാതികളും തമ്മില്‍ കൃത്യമായ വേര്‍തിരിവ് വേണം. പരാതിക്കാരി ഒരു അഭിഭാഷകയാണെന്നിരിക്കെ, നിയമപരമായ കാര്യങ്ങളെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ ബോധ്യമുണ്ടാകുമെന്നും അല്ലാതെ വഞ്ചിതയായെന്ന് കരുതാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ഛത്തീസ്ഗഢ് ഹൈക്കോടതി നേരത്തെ തള്ളിയ അപ്പീല്‍ സ്വീകരിച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. സമാനമായ ഒട്ടനവധി കേസുകളില്‍ പ്രതികള്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ വിധി.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങള്‍
ക്രിമിനല്‍ വല്‍ക്കരണം പാടില്ല: തകര്‍ന്ന ബന്ധങ്ങളെ ബലാത്സംഗം എന്ന് വിളിച്ച് ക്രിമിനല്‍ കേസുകളാക്കി മാറ്റുന്നത് തെറ്റായ പ്രവണതയാണെന്ന് കോടതി നിരീക്ഷിച്ചു.
വ്യക്തിപരമായ വൈരാഗ്യം: ഉഭയസമ്മതപ്രകാരമുള്ള ബന്ധം വഷളാകുമ്പോള്‍ (Consensual relationship turning acrimonious) ഭരണകൂടത്തെയും നിയമസംവിധാനത്തെയും അതിലേക്ക് വലിച്ചിഴക്കരുതെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.
നിയമപരമായ അയോഗ്യത: പരാതിക്കാരി വിവാഹിതയാണെങ്കില്‍, മറ്റൊരു വിവാഹവാഗ്ദാനം നിയമപരമായി നിലനില്‍ക്കില്ല. അതിനാല്‍ തന്നെ ഇത്തരം സാഹചര്യങ്ങളില്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന വാദം അംഗീകരിക്കാനാവില്ല.
കേസിന്റെ പശ്ചാത്തലം
കക്ഷികള്‍: പരാതിക്കാരിയും ആരോപണവിധേയനും അഭിഭാഷകരാണ്.
സാഹചര്യം: 33 വയസ്സുള്ള പരാതിക്കാരി വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ഭര്‍ത്താവുമായി വിവാഹമോചന കേസ് നടക്കുന്നുണ്ടെങ്കിലും നിയമപരമായി വിവാഹബന്ധം നിലനില്‍ക്കെ മറ്റൊരു വിവാഹവാഗ്ദാനം വിശ്വസിച്ചു എന്നത് യുക്തിക്ക് നിരക്കാത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിവാഹിതയും, വിവാഹ ബന്ധത്തില്‍ നിയമപരമായി തുടരുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് വിവാഹ വാഗ്ദാനം നല്‍കി തന്നെ ബലാത്സംഗം ചെയ്തെന്ന കേസ് നല്‍കാനാകില്ലെന്ന വിധിയുമായി സുപ്രീംകോടതി. 2025 ഫെബ്രുവരി യില്‍ ചത്തീസ്ഗഢിലെ ബിലാസ്പൂര്‍ ജില്ലയില്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാരോപിച്ച് നല്‍കിയ എഫ്.ഐ.ആര്‍ സുപ്രീം കോടതി റദ്ദാക്കികൊണ്ട് നടത്തിയ വിധിയിലാണ് പരാമര്‍ശം. പരസ്പര സമ്മതത്തോടെയുള്ള ബന്ധം പിന്നീട് വഷളായതിന്റെ സ്വാഭാവികമായ പ്രതിഫലനമാണ് ഈ കേസിന് പിന്നിലെന്ന് കോടതി നിരീക്ഷിച്ചു. 2026 ഫെബ്രുവരി 5-നാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്.
2025 ഫെബ്രുവരിയില്‍ ചത്തീസ്ഗഢിലെ ബിലാസ്പൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. വിവാഹവാഗ്ദാനം നല്‍കി പ്രതി തന്നെ പലതവണ പീഡിപ്പിച്ചു എന്നതായിരുന്നു അഭിഭാഷക കൂടിയായ പരാതിക്കാരിയുടെ ആരോപണം. ഇതിനെത്തുടര്‍ന്ന് ഐ.പി.സി സെക്ഷന്‍ 376(2)(n) (ഒരേ സ്ത്രീയെ ആവര്‍ത്തിച്ച് പീഡിപ്പിക്കുക) പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കേസിലെ പരാതിക്കാരിയും പ്രതിയും അഭിഭാഷകരാണ് എന്നത് കേസില്‍ കോടതി പ്രത്യേകമായി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ നിയമപരമായ വശങ്ങളെക്കുറിച്ച് ഇരുവര്‍ക്കും വ്യക്തമായ ധാരണയുണ്ടായിരുന്നു എന്ന് വിലയിരുത്തിയാണ് കോടതി വിധിയെഴുതിയത്. പരാതിക്കാരി 33 വയസ്സുള്ള, വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. പ്രതിയുമായി ബന്ധം തുടങ്ങുന്ന സമയത്ത് അവരുടെ വിവാഹമോചന കേസ് കോടതിയില്‍ നടന്നു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. തകര്‍ന്ന ബന്ധങ്ങള്‍ക്ക് ക്രിമിനല്‍ സ്വഭാവം നല്‍കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നത് ആശങ്കാജനകമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ ഭരണകൂടത്തെയും നിയമസംവിധാനങ്ങളെയും വലിച്ചിഴയ്ക്കുന്നതില്‍ കക്ഷികള്‍ സംയമനം പാലിക്കണമായിരുന്നു. വിവാഹവാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നതുകൊണ്ട് മാത്രം എല്ലാ കേസുകളും ലൈം ഗിക പീഡനമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഐ.പി.സി സെക്ഷന്‍ 376(2)(n) പ്രകാരമുള്ള പരാതികള്‍ കൈകാര്യം ചെയ്യുമ്പോള്‍ കോടതികള്‍ അതീവ ജാഗ്രത പാലിക്കണം. ഗൗരവകരമായ പീഡനക്കേസുകളും, സമ്മതപ്രകാരമുള്ള ബന്ധം വഷളായതിനെ തുടര്‍ന്നുണ്ടാകുന്ന കേസുകളും തമ്മില്‍ കൃത്യമായി വേര്‍തിരിച്ചറിയേണ്ടതുണ്ട്. കേസിലെ പരാതിക്കാരി ഒരു അഭിഭാഷകയാണെന്നും, കാര്യങ്ങള്‍ വിവേകപൂര്‍വ്വം ചിന്തിക്കാന്‍ കഴിവുള്ള വ്യക്തിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമത്തെക്കുറിച്ച് ധാരണയുള്ള ഒരാള്‍ ഇത്തരമൊരു വാഗ്ദാനത്തില്‍ വഞ്ചിതയായി എന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും കോടതി പറഞ്ഞു. ബിലാസ്പൂര്‍ ജില്ലയില്‍ 2025 ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസ് റദ്ദാക്കാന്‍ ചത്തീസ്ഗഢ് ഹൈക്കോടതി നേരത്തെ വിസമ്മതിച്ചിരുന്നു. ഈ ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സുപ്രീം കോടതി കേസ് റദ്ദാക്കിയത്.


