കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചുവടുറപ്പിക്കാന്‍ വമ്പന്‍ തന്ത്രങ്ങളുമായി ബിജെപി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 30 ശതമാനത്തിലധികം വോട്ട് വിഹിതം ലഭിച്ച 30 നിയമസഭാ മണ്ഡലങ്ങളില്‍ എന്തുവിലകൊടുത്തും വിജയം ഉറപ്പിക്കാനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം. കൊച്ചി നെടുമ്പാശേരിയിലെ താജ് ഹോട്ടലില്‍ നടന്ന സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിലാണ് ബിജെപിയുടെ വിജയതന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയത്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍ഡിഎ ഘടകകക്ഷി നേതാക്കളും പങ്കെടുത്തു.

ഒരു മുന്നണിയോടും കൂറില്ലാതെ നില്‍ക്കുന്ന 'സ്വിങ് വോട്ടുകളെ' ലക്ഷ്യമിട്ടാണ് ഇത്തവണത്തെ നീക്കം. ഇത്തരത്തില്‍ ചാഞ്ചാടി നില്‍ക്കുന്ന 10 ശതമാനത്തോളം വോട്ടുകള്‍ അനുകൂലമാക്കിയാല്‍ 30 സീറ്റുകളില്‍ വിജയം ഉറപ്പാണെന്ന് നിതിന്‍ നബിന്‍ ചൂണ്ടിക്കാട്ടി. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുമായിരിക്കും ഇത്തവണത്തെ പ്രധാന പ്രചാരണ ആയുധങ്ങള്‍. ശബരിമലയെ തകര്‍ക്കാന്‍ എല്‍ഡിഎഫും യുഡിഎഫും രഹസ്യമായി കൈകോര്‍ക്കുകയാണെന്നും സനാതന ധര്‍മ്മത്തെ നശിപ്പിക്കുന്ന ഇരുമുന്നണികള്‍ക്കും ജനങ്ങള്‍ ശിക്ഷ നല്‍കുമെന്നും അദ്ദേഹം ആരോപിച്ചു. ഗ്രൂപ്പിസം അനുവദിക്കില്ലെന്നും നിതിന്‍ നബിന്‍ അറിയിച്ചിട്ടുണ്ട്. നിര്‍ണ്ണായക സ്വാധീന ശക്തിയായി മാറിയില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ നേതൃത്വത്തില്‍ അടിമുടി അഴിച്ചു പണിയും ഉണ്ടാകും.

അടുത്ത 90 ദിവസം നീണ്ടുനില്‍ക്കുന്ന തീവ്ര പ്രചാരണ പദ്ധതിക്കാണ് പാര്‍ട്ടി രൂപം നല്‍കിയിരിക്കുന്നത്. ഓരോ മണ്ഡലത്തിന്റെയും ചുമതലയുള്ള പ്രഭാരിമാരുടെ യോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെക്കുറിച്ചും ഗൗരവമായ ചര്‍ച്ചകള്‍ നടന്നു. ജനപ്രിയരും മികച്ച പ്രതിച്ഛായയുള്ളവരുമായ വ്യക്തികളെയാകും പ്രധാന മണ്ഡലങ്ങളില്‍ രംഗത്തിറക്കുക. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പുറത്തിറക്കി പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം. അഴിമതിയും പ്രീണന രാഷ്ട്രീയവും തുറന്നുകാട്ടി ഇരുമുന്നണികളെയും കടന്നാക്രമിക്കാനാണ് ബിജെപിയുടെ നീക്കം. തുഷാര്‍ വെള്ളാപ്പള്ളി, സാബു ജേക്കബ് തുടങ്ങിയ എന്‍ഡിഎ നേതാക്കളുമായി നിതിന്‍ നബിന്‍ നടത്തിയ കൂടിക്കാഴ്ച വരാനിരിക്കുന്ന നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങളുടെ സൂചനയാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റുകളിലെ വിജയം ഉറപ്പാക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് ബിജെപി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടിക്കു 30% വോട്ടിലധികം ലഭിച്ച 30 നിയമസഭാ മണ്ഡലങ്ങളില്‍ എന്തു വിലകൊടുത്തും വിജയം ഉറപ്പാക്കാനാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന് അനുസരിച്ചുള്ള തന്ത്രങ്ങളാവും പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുക. ഈ മണ്ഡലങ്ങളില്‍ ഒരു കക്ഷിയിലും പെടാതെ ചാഞ്ചാടി നില്‍ക്കുന്ന 10 ശതമാനത്തോളം വോട്ടുണ്ടാകുമെന്ന് നിതിന്‍ നബിന്‍ ചൂണ്ടിക്കാട്ടി. മുന്നണിയുടെ വിശ്വാസ്യത ഉയര്‍ത്തിക്കാട്ടി ഈ വോട്ടുകള്‍ കൂടി നേടി വിജയം ഉറപ്പിക്കാനാണു കൊച്ചിയില്‍ നടന്ന നേതൃയോഗത്തില്‍ അധ്യക്ഷന്റെ ആഹ്വാനം.

ശബരിമല സ്വര്‍ണക്കൊള്ളയും നരേന്ദ്ര മോദി സര്‍ക്കാരന്റെ വികസന പ്രവര്‍ത്തനങ്ങളുമാവും ബിജെപി തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കുക. എല്‍എഡിഎഫും യുഡിഎഫും സനാതന ധര്‍മത്തെ നശിപ്പിക്കുകയാണന്ന് പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞു. ഇരു മുന്നണികളും മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചിരിക്കുകയാണ്. ഇരു മുന്നണികളുടേയും അഴിമതിയും പ്രീണനവും തുറന്നുകാട്ടി ജനങ്ങളെ സമീപിക്കണം. ശബരിമലയെ തകര്‍ത്തുകൊണ്ട് അധികാരം നിലനിര്‍ത്താണ് ഇരുമുന്നണികളും ശ്രമിക്കുന്നതെന്ന് നിതിന്‍ നബിന്‍ ആരോപിച്ചു.

''ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും ഐക്യമാണ് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഈ കുറ്റക്കാര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി മുന്നോട്ട് പോകും. അവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ബിജെപി മുന്നിയുണ്ടാവും'' - നിതിന്‍ നബിന്‍ പറഞ്ഞു. മണ്ഡലങ്ങളുടെ ചുമതലക്കാരുടെ (പ്രഭാരിമാര്‍) യോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെക്കുറിച്ചും ഗൗരവമായ ചര്‍ച്ചകള്‍ നടന്നു. ജനപ്രിയരും മികച്ച പ്രതിച്ഛായയുള്ളവരുമായ വ്യക്തികളെയാകും പ്രധാന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളാക്കുക.

ആദ്യഘട്ട പട്ടിക ഉടന്‍ പുറത്തിറക്കി പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം. ഇരുമുന്നണികളുടെയും അഴിമതിയും പ്രീണന രാഷ്ട്രീയവും ജനമധ്യത്തില്‍ തുറന്നുകാട്ടാന്‍ അടുത്ത 90 ദിവസത്തെ തീവ്ര പ്രചാരണ പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്.