- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇന്റര്‍പോള്‍ നല്‍കിയ രഹസ്യവിവരം; സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍; 33 കുട്ടികളെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കി; ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബില്‍ വിറ്റു! ലക്നൗവിലെ 'സൈക്കോ' ദമ്പതികള്‍ക്ക് തൂക്കുകയര്‍

ലക്‌നൗ: മിഠായികളും വീഡിയോ ഗെയിമുകളും നല്‍കി വീടിനുള്ളിലേക്ക് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ വിളിച്ചുവരുത്തി പീഡിപ്പിച്ച ദമ്പതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി. ജലസേചന വകുപ്പിലെ മുന്‍ ജൂനിയര്‍ എഞ്ചിനീയര്‍ റാം ഭവന്‍, ഭാര്യ ദുര്‍ഗാവതി എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്‌സോ കോടതി തൂക്കിലേറ്റാന്‍ വിധിച്ചത്. അയല്‍വാസികളുടെയും പരിചയക്കാരുടെയും മക്കളായ 5 മുതല്‍ 16 വയസ്സുവരെയുള്ള 33 ആണ്‍കുട്ടികളാണ് ഇവരുടെ ക്രൂരതയ്ക്ക് ഇരയായത്. നാടിനെ നടുക്കിയ പീഡനക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് കോടതി നിരീക്ഷിച്ചു.
വെറുമൊരു പീഡനക്കേസ് എന്നതിലുപരി, ഇതൊരു വന്‍കിട റാക്കറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി മിഠായികള്‍, പണം, കളിപ്പാട്ടങ്ങള്‍, വീഡിയോ ഗെയിമുകള്‍ എന്നിവ നല്‍കിയാണ് കുട്ടികളെ വശീകരിച്ചിരുന്നത്. 2010 മുതല്‍ 2020 വരെയാണ് അഞ്ച് മുതല്‍ 16 വയസ്സുവരെയുള്ള 33കുട്ടികളെ ഇവര്‍ പീഡനത്തിരയാക്കിയത്. പീഡന ദൃശ്യങ്ങള്‍ മൊബൈലിലും ക്യാമറയിലും പകര്‍ത്തി 'ഡാര്‍ക്ക് വെബ്' വഴി വിദേശ രാജ്യങ്ങളിലേക്ക് വന്‍ തുകയ്ക്ക് വില്‍ക്കുകയായിരുന്നു ഇവരുടെ പ്രധാന രീതി. പീഡനത്തിനിരയായ കുട്ടികളില്‍ പലര്‍ക്കും സ്വകാര്യ ഭാഗങ്ങളിലും കണ്ണുകളിലും ഗുരുതരമായ പരിക്കുകള്‍ പറ്റിയിരുന്നു. പലരും മാസങ്ങളോളം ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. ഡാര്‍ക്ക് വെബിലെ ബാലപീഡന ദൃശ്യങ്ങളെക്കുറിച്ച് ഇന്റര്‍പോള്‍ നല്‍കിയ രഹസ്യ വിവരമാണ് കേസില്‍ നിര്‍ണ്ണായകമായത്. തുടര്‍ന്ന് സിബിഐ നടത്തിയ റെയ്ഡില്‍ ദമ്പതികളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് ഞെട്ടിക്കുന്ന തെളിവുകളായിരുന്നു. പ്രതികള്‍ ചെയ്ത കുറ്റം അങ്ങേയറ്റം ക്രൂരമാണെന്ന് വിലയിരുത്തിയാണ് കോടതി ഇരുവരെയും വധശിക്ഷക്ക് വിധിച്ചത്.
ഡാര്‍ക്ക് വെബിലെ ബാലപീഡന ദൃശ്യങ്ങളെക്കുറിച്ച് ഇന്റര്‍പോള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സി.ബി.ഐ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എട്ട് ലക്ഷം രൂപ, 12 മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഹാര്‍ഡ് ഡിസ്‌ക്, പെന്‍ഡ്രൈവുകള്‍ എന്നിവയും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ പീഡന ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 2020 ഒക്ടോബര്‍ 31 ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. 2021 ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പീഡനത്തിരയായ 25 കുട്ടികളെ പരിശോധിച്ചത് എയിംസിലെ ഡോക്ടര്‍മാരാണ്. ഇവര്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഫോറന്‍സിക് പരിശോധനയിലെ ഡിജിറ്റല്‍ തെളിവുകളുമാണ് കേസില്‍ നിര്‍ണായകമായത്. കുട്ടികള്‍ അനുഭവിച്ച പീഡനം ശാരീരികമായും മാനസികമായും കടുത്ത ആഘാതമേല്‍പ്പിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
കുറ്റകരമായ ഗൂഢാലോചന, ലൈംഗിക അതിക്രമം, കുട്ടികളെ അശ്ലീല ദൃശ്യങ്ങള്‍ക്കായി ഉപയോഗിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇവര്‍ക്കെതിരെ കേസുണ്ട്. സാധാരണ ഗതിയില്‍ പോക്‌സോ കേസില്‍ വധശിക്ഷ വിധിക്കുന്നത് അപൂര്‍വമാണ്. എന്നാല്‍ ഈ കേസില്‍ കുട്ടികള്‍ക്കെതിരെ നടന്നത് ക്രൂരമായ ലൈംഗിക അതിക്രമമാണ്. പീഡനത്തിന് പുറമേ ദൃശ്യങ്ങള്‍ പകര്‍ത്തി സാമ്പത്തിക ലാഭത്തിനായി വിദേശരാജ്യങ്ങളില്‍ വിതരണം ചെയ്തതും കേസിനെ അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ ഗണത്തില്‍ പെടുത്തുന്നതാണ്. വധശിക്ഷക്ക് പുറമേ ഇരകളായ 33 കുട്ടികള്‍ക്കും പത്ത് ലക്ഷം രൂപ നല്‍കാനും കോടതി ഉത്തരവുണ്ട്. ഈ തുക കേന്ദ്ര സര്‍ക്കാറും ഉത്തര്‍പ്രദേശ് സര്‍ക്കാരും തുല്യമായി നല്‍കണം.
2020ലാണ് നിരവധി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചതിന് ദമ്പതികള്‍ക്കെതിരെ സിബിഐ കേസെടുക്കുന്നത്. ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥനാണ് രാംഭവന്‍. വീഡിയോ ഗെയിമുകള്‍, പണം, സമ്മാനങ്ങള്‍ എന്നിവ നല്‍കി വശീകരിച്ചായിരുന്നു ഇവര്‍ കുട്ടികളെ പീഡനത്തിരയാക്കിയത്. ഞെട്ടിക്കുന്ന സംഭവങ്ങളാണ് അന്വേഷണത്തിനിടെ സിബിഐ കണ്ടെത്തിയത്. ക്രൂരമായാണ് കുട്ടികളെ ഇവര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ചില കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ വരെ മുറിവുകള്‍ ഉണ്ടായിരുന്നു. ചില കുട്ടികള്‍ക്ക് നീണ്ട കാലം ആശുപത്രിയില്‍ കഴിയേണ്ടിവന്നിരുന്നു. ചില കുട്ടികളുടെ കണ്ണിനും പരിക്കുകളുണ്ടായിരുന്നു. ഭൂരിഭാഗം കുട്ടികളും മാനസികമായി ആകെ തകര്‍ന്ന നിലയിലാണ്. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചും കൗണ്‍സിലിംഗ് നല്‍കിയും കുട്ടികളുടെ ആരോഗ്യ പരിശോധനകള്‍ അടക്കം നടത്തിയുമാണ് സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയത്. 2021ലാണ് കേസില്‍ സിബിഐ കുറ്റപത്രം നല്‍കിയത്.


