- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഇറാന്‍ പരമോന്നത നേതാവായി ആരെ നിയമിച്ചാലും തീര്‍ത്തുകളയും; പേരോ ഒളിച്ചിരിക്കുന്ന സ്ഥലമോ പ്രശ്നമല്ല, എവിടെയായാലും തൂക്കും'; ഖമനേയിയുടെ പിന്‍ഗാമിയ്ക്ക് വധഭീഷണിയുമായി ഇസ്രയേല്‍; പുതിയ പരമോന്നത നേതാവിനെ പ്രഖ്യാപിക്കാനിരിക്കെ മുന്നറിയിപ്പുമായി ഇസ്രയേല്‍ കാറ്റ്സ്; ടെഹ്റാനില്‍ പത്താംഘട്ട ആക്രമണം; യുഎസ് താവളങ്ങള്‍ക്ക് നേരെ മിസൈല്‍ വര്‍ഷിച്ച് ഇറാന്‍; ഖത്തറിലും കുവൈറ്റിലും സ്ഫോടനങ്ങള്‍

ടെഹ്‌റാന്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം പുതിയൊരു യുദ്ധമുഖത്തേക്ക് നീങ്ങുന്നതിന്റെ സൂചനകള്‍ നല്‍കി ഇറാന്റെ പുതിയ പരമോന്നത നേതാവായി പരിഗണിക്കുന്ന മൊജ്താബ ഹുസൈനി ഖമനേയിയെയും വധിക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രയേല്‍. പരമോന്നത നേതാവായി ഇറാന്‍ ആരെ നിയമിച്ചാലും ആ നേതാവിനെയും തീര്‍ത്തുകളയുമെന്നാണ് ഇസ്രയേലിന്റെ ഭീഷണി. കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനേയിയുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ മകന്‍ മൊജ്താബയെ ഇറാന്റെ വിദഗ്ധ സമിതി (Assembly of Experts) തിരഞ്ഞെടുത്തെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് ഈ നാടകീയ നീക്കം. ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് ആണ് അതിരൂക്ഷമായ ഭാഷയില്‍ ഭീഷണി മുഴക്കിയത്. 'ഇസ്രയേലിനെ നശിപ്പിക്കാനും അമേരിക്കയെയും സ്വതന്ത്രലോകത്തെയും ഭീഷണിപ്പെടുത്താനും ഇറാനിയന്‍ ഭരണകൂടം ആരെ നിയമിച്ചാലും അയാള്‍ വധിക്കപ്പെടും,' എന്ന് അദ്ദേഹം വ്യക്തമാക്കി. പേരോ, ഒളിച്ചിരിക്കുന്ന സ്ഥലമോ ഇതിന് തടസ്സമല്ലെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.
ഇസ്രയേലിനെ നശിപ്പിക്കാനും അമേരിക്കയെയും സ്വതന്ത്രലോകത്തെയും ഭീഷണിപ്പെടുത്താനും ഇറാനിയന്‍ ജനതയെ അടിച്ചമര്‍ത്താനുമുള്ള പദ്ധതി തുടരാനും അതിന് നേതൃത്വം നല്‍കാനും ഇറാനിയന്‍ ഭരണകൂടം നിയമിക്കുന്ന ഓരോ നേതാവും വ്യക്തമായ ഉന്മൂലനത്തിന് വിധേയമായിരിക്കുമെന്നാണ് ഇസ്രയേല്‍ കാറ്റ്സ് സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചത്. അതിന് അയാളുടെ പേരോ അയാളുടെ സ്ഥലമോ ഒളിച്ചിരിക്കുന്ന കേന്ദ്രമോ ഒന്നും പ്രശ്നമല്ലെന്നും ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കി. ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രായേല്‍ പുതിയ ആക്രമണങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണിത്.
'ഇസ്രായേലിന്റെ നാശത്തിനായുള്ള പദ്ധതികള്‍ തുടരാനും, അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും ഭീഷണിപ്പെടുത്താനും, ഇറാനിയന്‍ ജനതയെ അടിച്ചമര്‍ത്താനും ഈ ഭീകര ഭരണകൂടം ആരെ തിരഞ്ഞെടുത്താലും അയാള്‍ വധിക്കപ്പെടും. അത് ആരായാലും എവിടെ ഒളിച്ചാലും ഞങ്ങളുടെ ലക്ഷ്യമായിരിക്കും.'
പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ പിന്‍ഗാമിയായി മകന്‍ മുജ്തബ ഖമനേയി മുജ്തബയെ വിദഗ്ധ സമിതി കൂടിയാലോചനയിലൂടെ തെരഞ്ഞെടുത്തതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 28ന് നടന്ന ആക്രമണത്തില്‍ ആയത്തുല്ല അലി ഖമനേയിക്കൊപ്പം മകള്‍, മരുമകന്‍, പേരക്കുട്ടി എന്നിവരും കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ മന്‍സൂറ ബഗെര്‍സാദ ചികിത്സയ്ക്കിടെ മരണപ്പെടുകയും ചെയ്തു. പിന്നാലെ, ഐആര്‍ജിസി സമ്മര്‍ദത്തിന് വഴങ്ങിയാണ് മുജ്തബയെ തെരഞ്ഞെടുത്തതെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ യുദ്ധഭീതി തുടരവേ യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ കനത്ത ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നതിനാലാണ് അതിവേഗ നീക്കം.
തന്റെ കാലശേഷം ആരായിരിക്കണം പരമോന്നത പദവിയിലിരിക്കേണ്ടതെന്ന് അലി ഖമനേയി നിശ്ചയിച്ചിരുന്നില്ല. പകരം, മുതിര്‍ന്ന നേതാക്കളായ ആയത്തുല്ല അലിറിസ അറാഫി, പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍, ചീഫ് ജസ്റ്റിസ് ഗുലാംഹുസ്സൈന്‍ മൊഹ്സിനി എന്നിവരെ താല്‍ക്കാലിക ഉത്തരവാദിത്തമേല്‍ക്കുകയായിരുന്നു. അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. അലി ഖമനേയിയുടെ കൊലപാതകം ഏറ്റവും വലിയ കുറ്റകൃത്യമാണെന്നും ഇതിന് മറുപടിയില്ലാതെ പോകില്ലെന്നും പ്രസിഡന്റെ മസ്ഊദ് പെസഷ്‌കിയാന്‍ പ്രതികരിച്ചിരുന്നു.
ആരാണ് മുജ്തബ ഖമനേയി?
1969ല്‍ ഇറാനിലെ മഷ്ഹദ് നഗരത്തില്‍ ജനനം. ആയത്തുല്ല അലി ഖമനേയിയുടെ മുതിര്‍ന്ന പുത്രന്‍. ചെറുപ്രായത്തില്‍ തുടങ്ങി ദീര്‍ഘകാലമായി ഇറാന്റെ രാഷ്ട്രീയ-സൈനിക മേഖലകളിലെ കരുത്തുറ്റ സാന്നിധ്യമാണ് മുജ്തബ. അലി ഖമനേയിയുടെ ഓഫീസിന്റെ ഭരണം നിയന്ത്രിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ഇറാന്‍- ഇറാഖ് യുദ്ധകാലം മുതല്‍ സൈനിക കേന്ദ്രങ്ങളുമായി സജീവബന്ധം പുലര്‍ത്തുന്ന മുജ്തബ, ഐആര്‍ജിസിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മൊജ്താബ, ദീര്‍ഘകാലമായി ഇറാന്റെ രാഷ്ട്രീയ-സൈനിക മേഖലകളില്‍ സ്വാധീനമുള്ള വ്യക്തിയാണ്.
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ 'ഭീകരവാദ കേന്ദ്രങ്ങള്‍' ലക്ഷ്യമാക്കി ഇസ്രായേല്‍ ഇന്ന് പത്താം ഘട്ട വ്യോമാക്രമണം അഴിച്ചുവിട്ട സാഹചര്യത്തിലാണ് വധഭീഷണി ഉയര്‍ന്നിരിക്കുന്നത്. ബുധനാഴ്ച ഖത്തറിലെ യുഎസ് വ്യോമത്താവളത്തിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. മിസൈലുകളില്‍ ഒന്ന് വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തെങ്കിലും നാശനഷ്ടങ്ങളില്ലെന്ന് ഖത്തര്‍ അറിയിച്ചു. പശ്ചിമേഷ്യയിലെ വിവിധ യുഎസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ഏകദേശം 40 ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആക്രമണങ്ങളില്‍ ഇറാനില്‍ ഇതുവരെ 800-ഓളം പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേലില്‍ 11 പേര്‍ക്കും ജീവന്‍ നഷ്ടമായി.
അതേസമയം, അഞ്ചാംദിവസവും ഇസ്രയേല്‍-യുഎസ്-ഇറാന്‍ സംഘര്‍ഷം തുടരുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലും ബുധനാഴ്ച ഇറാന്റെ ആക്രമണമുണ്ടായി. ബുധനാഴ്ച ഖത്തറിലെ യുഎസ് വ്യോമത്താവളത്തിന് നേരേ വീണ്ടും മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു. രണ്ട് മിസൈലുകളാണ് യുഎസ് താവളം ലക്ഷ്യമിട്ടെത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട്ചെയ്തു. ഇതില്‍ ഒരെണ്ണം വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു. മിസൈല്‍ ആക്രമണത്തില്‍ നാശനഷ്ടമൊന്നുമില്ലെന്നും ഖത്തര്‍ പറഞ്ഞു.
ഇസ്രയേല്‍-യുഎസ് ആക്രമണത്തില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 800 ആയി. ഇസ്രയേലില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച കുവൈത്തില്‍ ഒരു ഇറാനിയന്‍ പെണ്‍കുട്ടിയും മരിച്ചു. ബുധനാഴ്ച പശ്ചിമേഷ്യയിലെ വിവിധ യുഎസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ 40-ഓളം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതായി ഐആര്‍ജിസി അവകാശപ്പെട്ടു. അതിനിടെ, ഇറാനില്‍ ആക്രമണം തുടരുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധസേനയും വ്യക്തമാക്കി. ബുധനാഴ്ച ഉച്ചയോടെ ടെഹ്റാനില്‍ വന്‍ സ്ഫോടനങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട്ചെയ്തു.


