- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നേമത്ത് രാജീവ് ചന്ദ്രശേഖര്‍ തന്നെ; വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖ; മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍; കഴക്കൂട്ടത്ത് വി മുരളീധരന്‍; പാലക്കാട് ശോഭ സുരേന്ദ്രന്‍; തൃശൂരില്‍ പത്മജ; കാഞ്ഞിരപ്പള്ളിയില്‍ അഡ്വ. ജോര്‍ജ് കുര്യന്‍; ദേവികുളത്ത് എസ്. രാജേന്ദ്രന്‍; അങ്കത്തട്ടിലേക്ക് ബിജെപിയും; 47 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; പൂഞ്ഞാറില്‍ പി സി ജോര്‍ജും പാലായില്‍ ഷോണ്‍ജോര്‍ജും പോരാട്ടത്തിന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 47 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. നേമത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തന്നെ മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍, ബേപ്പൂരില്‍ കെ പി പ്രകാശ് ബാബു, കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരന്‍ എന്നിവരും മത്സരിക്കും. സമീപകാലത്ത് സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായതെന്ന് ബിജെപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കോഴിക്കോട് നോര്‍ത്തില്‍ നവ്യ ഹരിദാസും, പാലക്കാട് ശോഭ സുരേന്ദ്രനും, തൃശൂരില്‍ പത്മജ വേണുഗോപാലും മത്സരിക്കും. ഒറ്റപ്പാലത്ത് മേജര്‍ രവിയും, പാലായില്‍ ഷോണ്‍ ജോര്‍ജും, പൂഞ്ഞാറില്‍ കേന്ദ്രമന്ത്രി പി.സി. ജോര്‍ജും സ്ഥാനാര്‍ഥികളാകും. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അഡ്വ. പി. സുധീറുമാണ് പട്ടികയിലിടം പിടിച്ചിരിക്കുന്നത്. ഉദുമയില്‍ മാനുലാല്‍ മെലോത്ത്, കാഞ്ഞങ്ങാട് ബാലരാജ് എം., പയ്യന്നൂരില്‍ എ.പി. ഗംഗാധരന്‍, അഴീക്കോട് കെ.കെ. വിനോദ് കുമാര്‍, കണ്ണൂരില്‍ സി. രഘുനാഥ്. വയനാട് മേഖലയില്‍ മാനന്തവാടിയില്‍ (ST) പി. ശ്യാം രാജും സുല്‍ത്താന്‍ബത്തേരിയില്‍ (ST) കവിത എ.എസും മത്സരിക്കും.
കോഴിക്കോട് ജില്ലയില്‍ വടകരയില്‍ അഡ്വ. കെ. ദിലീപ്, കുറ്റ്യാടിയില്‍ രാമദാസ് മണലേരി, നാദാപുരത്ത് സി.പി. വിപിന്‍ ചന്ദ്രന്‍, കൊയിലാണ്ടിയില്‍ സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍, പേരാമ്പ്രയില്‍ എം. മോഹനന്‍ മാസ്റ്റര്‍, ബാലുശ്ശേരിയില്‍ (SC) സി.പി. സതീശന്‍, എലത്തൂരില്‍ ടി. ദേവദാസ്, കോഴിക്കോട് സൗത്തില്‍ ടി. രനീഷ്, ബേപ്പൂരില്‍ അഡ്വ. കെ.പി. പ്രകാശ് ബാബു, കുന്ദമംഗലത്ത് വി.കെ. സജീവന്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ഷൊര്‍ണൂരില്‍ ശങ്കു ടി. ദാസ്, മലമ്പുഴയില്‍ സി. കൃഷ്ണകുമാര്‍, ചേലക്കരയില്‍ (SC) കെ. ബാലകൃഷ്ണന്‍, മണലൂരില്‍ അഡ്വ. കെ.കെ. അനീഷ് കുമാര്‍, ഇരിങ്ങാലക്കുടയില്‍ സന്തോഷ് ചേരാകുളം, ദേവികുളത്ത് (SC) എസ്. രാജേന്ദ്രന്‍, വൈക്കത്ത് (SC) കെ. അജിത്, കാഞ്ഞിരപ്പള്ളിയില്‍ അഡ്വ. ജോര്‍ജ് കുര്യന്‍ എന്നിവരും മത്സരരംഗത്തുണ്ട്.
അമ്പലപ്പുഴയില്‍ അരുണ്‍ അനിരുദ്ധന്‍, ഹരിപ്പാട് സന്ദീപ് വചസ്പതി, ചെങ്ങന്നൂരില്‍ എം.വി. ഗോപകുമാര്‍, തിരുവല്ലയില്‍ അനൂപ് ആന്റണി ജോസഫ്, കരുനാഗപ്പള്ളിയില്‍ വി.എസ്. ജിതിന്‍ ദേവ്, കുന്നത്തൂരില്‍ (SC) രാജി പ്രസാദ്, കൊട്ടാരക്കരയില്‍ ആര്‍. രശ്മി, ചാത്തന്നൂരില്‍ ബി.ബി. ഗോപകുമാര്‍, നെടുമങ്ങാട് യുവരാജ് ഗോകുല്‍, പാറശ്ശാലയില്‍ അഡ്വ. ഗിരീഷ് നെയ്യാര്‍ എന്നിവരെയും ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സിപിഐയും സിപിഎമ്മും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ ഏപ്രില്‍ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രില്‍ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രില്‍ 23 നായിരിക്കും തമിഴ്‌നാട്ടിലെ വോട്ടെടുപ്പ്. കേരളത്തില്‍ മൂന്നാം തുടര്‍ ഭരണം എല്‍ ഡി എഫ് ലക്ഷ്യമിടുമ്പോള്‍ അധികാര വഴിയില്‍ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ് യു ഡി എഫ്.
ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക
1. മഞ്ചേശ്വരം - കെ സുരേന്ദ്രന്‍
2. ഉദുമ -മനുലാല്‍ മേലോത്ത്
3. കാഞ്ഞങ്ങാട് - ബല്‍രാജ് എം
4. പയ്യന്നൂര്‍ - എ പി ഗംഗാധരന്‍
5. അഴീക്കോട് - കെ കെ വിനോദ് കുമാര്‍
6. കണ്ണൂര്‍ - സി രഘുനാഥ്
7. മാനന്തവാടി - പി ശ്യാം രാജ്
8. സുല്‍ത്താന്‍ബത്തേരി- കവിത എ എസ്
9. വടകര - അഡ്വ. കെ ദിലീപ്
10. കുറ്റ്യാടി - രാമദാസ് മണലേരി
11. നാദാപുരം - സി പി വിപിന്‍ ചന്ദ്രന്‍
12. ക്വിലാണ്ടി - സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍
13. പേരാമ്പ്ര - എം മോഹനന്‍ മാസ്റ്റര്‍
14. ബാലുശ്ശേര - സി പി സതീശന്‍
15. എലത്തൂര്‍ - ടി ദേവദാസ്
16. കോഴിക്കോട് നോര്‍ത്ത് - നവ്യ ഹരിദാസ്
17. കോഴിക്കോട് സൗത്ത് - ടി റനീഷ്
18. ബേപ്പൂര്‍ - അഡ്വ. കെ പി പ്രകാശ് ബാബു
19. കുന്നമംഗലം - വി കെ സജീവന്‍
20. ഷൊര്‍ണൂര്‍ - സങ്കു ടി ദാസ്
21. ഒറ്റപ്പാലം - മേജര്‍ രവി
22. മലമ്പുഴ - സി കൃഷ്ണകുമാര്‍
23. പാലക്കാട് - ശോഭാ സുരേന്ദ്രന്‍
24. ചേലക്കര - കെ ബാലകൃഷ്ണന്‍
25. മണലൂര്‍ - അഡ്വ. കെ കെ അനീഷ് കുമാര്‍
26. തൃശൂര്‍ - പത്മജ വേണുഗോപാല്‍
27. ഇരിഞ്ഞാലക്കുട -സന്തോഷ് ചെറക്കുളം
28. ദേവികുളം - എസ്. രാജേന്ദ്രന്‍
29. പാലാ - ഷോണ്‍ ജോര്‍ജ്
30. വൈക്കം- കെ അജിത്ത്
31. കാഞ്ഞിരപ്പള്ളി - അഡ്വ. ജോര്‍ജ് കുര്യന്‍
32. പൂഞ്ഞാര്‍ - പി സി ജോര്‍ജ്ജ്
33. അമ്പലപ്പുഴ -അരുണ്‍ അനിരുദ്ധന്‍
34. ഹരിപ്പാട് - സന്ദീപ് വാചസ്പതി
35. ചെങ്ങന്നൂര്‍ - എം വി ഗോപകുമാര്‍
36. തിരുവല്ല - അനൂപ് ആന്റണി ജോസഫ്
37. കരുനാഗപ്പള്ളി -വി എസ് ജിതിന്‍ ദേവ്
38. കുന്നത്തൂര്‍ - രാജി പ്രസാദ്
39. കൊട്ടാരക്കര - ആര്‍ രശ്മി
40. ചാത്തന്നൂര്‍ - ബി ബി ഗോപകുമാര്‍
41. ആറ്റിങ്ങല്‍ - അഡ്വ. പി സുധീര്‍
42. നെടുമങ്ങാട് - യുവരാജ് ഗോകുല്‍
43. കഴക്കൂട്ടം - വി മുരളീധരന്‍
44. വട്ടിയൂര്‍ക്കാവ് - ആര്‍ശ്രീലേഖ
45. നേമം - രാജീവ് ചന്ദ്രശേഖര്‍
46. പാറശ്ശാല - അഡ്വ. ഗിരീഷ് നെയ്യാര്‍
47. കാട്ടാക്കട - പി കെ കൃഷ്ണദാസ്


