- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സമൂഹത്തിന്റെ ഭാഗമായി ജയിലിലും പുരോഗതിയും വികസനവും അത്യാവശ്യമാണ്; അതൊരിക്കലും കുറ്റവാളികളെ പ്രചോദിപ്പിക്കുന്ന തരത്തിലാവരുതെന്ന് മാത്രം; ജയിലിലെ 'സുഖവാസം' വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; വടകര സബ് ജയില്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന്; ആ പോസ്റ്റിലുള്ളത് സമൂഹം ആഴത്തില്‍ ചിന്തിക്കേണ്ട വസ്തുതകളും

കോഴിക്കോട്: കേരളത്തിലെ ജയിലുകളിലെ സൗകര്യങ്ങളെയും തടവുകാരുടെ വേതന വര്‍ദ്ധനവിനെയും വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ട ജയില്‍ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി. വടകര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ നൗഷാദ് എടോളിയെയാണ് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാര്‍ നയങ്ങളെയും ജയില്‍ വകുപ്പിനെയും പരസ്യമായി വിമര്‍ശിച്ചു എന്നാരോപിച്ചാണ് നടപടി.
കേരളത്തിലെ ജയിലുകള്‍ കൗമാര കുറ്റവാളികളെക്കൊണ്ട് നിറയുകയാണെന്നും കുറ്റവാളികള്‍ക്ക് ജയിലുകളില്‍ അമിത സൗകര്യങ്ങളാണ് ലഭിക്കുന്നതെന്നുമായിരുന്നു നൗഷാദിന്റെ പോസ്റ്റിന്റെ ഉള്ളടക്കം. ജയിലുകളില്‍ തടവുകാര്‍ക്ക് നല്‍കുന്ന വേതന വര്‍ദ്ധനവ് കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണെന്നും അദ്ദേഹം കുറിച്ചു. മൂന്നുനേരം നല്ല ഭക്ഷണവും ചികിത്സയും കൂടാതെ ഇപ്പോള്‍ ഉയര്‍ന്ന വേതനവും തടവുകാര്‍ക്ക് ഉറപ്പുവരുത്തുന്നു. ജയിലുകളിലെ വികസനം ഒരിക്കലും കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാകരുത്. ജാമ്യത്തിലിറക്കാന്‍ ഏജന്റുമാരുടെ വലിയ ശൃംഖല തന്നെ പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ജയിലുകളില്‍ കപ്പാസിറ്റിയുടെ ഇരട്ടിയിലധികം ആളുകളെ പാര്‍പ്പിക്കേണ്ടി വരുന്ന അവസ്ഥയാണ്-ഇതായിരുന്നു വിമര്‍ശനം.
വിവാദമായതോടെ നൗഷാദ് പോസ്റ്റ് പിന്‍വലിച്ചെങ്കിലും അതിനകം തന്നെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇടത് അനുകൂല സൈബര്‍ ഗ്രൂപ്പുകള്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുകയും ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്ന വിലയിരുത്തലിലാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. ജയില്‍ പരിഷ്‌കരണങ്ങളെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പെരുമാറി എന്ന കുറ്റമാണ് നൗഷാദിന് മേല്‍ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ ജയില്‍ വകുപ്പ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വിവാദ പോസ്റ്റ് ചുവടെ
കൗമാര കുറ്റവാളികളെ കൊണ്ട് നിറയുന്ന കാഴ്ചയാണ് കേരളത്തിലെ ജയിലുകളില്‍ കാണാനാവുന്നത്. കുറ്റകൃത്യങ്ങളുടെ സ്വഭാവവും ഏകദേശം ഒരു പോലെ.
ഏതു കേസുകളില്‍ പെട്ട് വന്നവരെയും ജാമ്യത്തില്‍ എടുക്കാന്‍ ഏജന്റ് മാരും ഉണ്ട് എന്നുവേണം കരുതാന്‍. ബ്രോക്കറേജും നികുതി ശീട്ട് ഉടമകളുടെ തുകയും ഉണ്ടെങ്കില്‍ എല്ലാ കേസുകളില്‍ പെട്ടവ4ക്കും പുറത്തു കടക്കല്‍ സാധ്യമാകുന്നു.
കൂടാതെ കുറ്റവാളികളുടെ വേതന വ4ദ്ദനവും നടപ്പാക്കി തുടങ്ങി.
എല്ലാ ജയിലുകളിലും തടവുകാരെ പാ4പ്പിക്കാ9 സാധിക്കുന്ന കപ്പാസിറ്റി യുടെ ഇരട്ടിയിലധികം ലോക്കപ്പ് ഉള്ള അവസ്ഥയാണുളളത്.വനിത തടവുകാരും ക്രമാതീതമായി വ4ദ്ദിക്കുന്നു. നിരപരാധികളായ ആരെയും അറസ്റ്റ് ചെയ്യുന്നില്ല എന്നതും 99.9%കേസിലും കാണാം.
എന്തുകൊണ്ട് ഇങ്ങനെ കേസുകള്‍ വ4ദ്ദിക്കുന്നു..? എന്ന ചോദ്യത്തിന് ആര്‍ക്കും വലിയ ഉത്തരമൊന്നുമില്ല.
പക്ഷേ ഒരു കാര്യം സൂചിപ്പിക്കാനുള്ള ത് ഒന്നിനും വേണ്ട വിധത്തില്‍ കഠിനമായ ശിക്ഷയില്ല എന്നതു തന്നെയാണ്.
മൂന്നു നേരവും നല്ല ഭക്ഷണവും ചികിത്സയും കൂടാതെ ഇപ്പോള്‍ നല്ല വേതനവും ഉറപ്പു വരുത്തിയിരിക്കുകയാണ്.
ചെറിയ ചില ട്രോളുകളിലും കോമഡി സ്‌കിറ്റുകളിലും വിഷയമാതെല്ലാതെ ഈ വേതന വര്‍ദ്ധനവ് വരുത്തി വെക്കുന്ന അപകടത്തെക്കുറിച്ച് വലിയ ചര്‍ച്ചയൊന്നും നടന്നതായി കണ്ടില്ല.കോടികളുടെ അധിക ബാധ്യതയാണ്
വേതന വര്‍ദ്ധനവ് വരുത്തി വെച്ചത്.
സമൂഹത്തിന്റെ ഭാഗമായി ജയിലിലും പുരോഗതിയും വികസനവും അത്യാവശ്യമാണ്.
അതൊരിക്കലും കുറ്റവാളികളെ പ്രചോദിപ്പിക്കുന്ന തരത്തിലാവരുതെന്ന് മാത്രം...
ആരെങ്കിലും മാറ്റം കൊണ്ടു വരാതിരിക്കില്ല...


