മലപ്പുറം: ചോദ്യം അപ്രിയമാണെങ്കില്‍ മുഖ്യമന്ത്രിക്ക് മറുപടി അധിക്ഷേപം. സി.പി.എം - എസ്.ഡി.പി.ഐ ബന്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ 'പഴയ പിണറായി'യായി മുഖ്യമന്ത്രി മലപ്പുറത്ത് കടന്നാക്രമണം നടത്തി. ചോദ്യശരങ്ങളില്‍ സഹികെട്ട് മാധ്യമപ്രവര്‍ത്തകനെ രോഗിയായി ചിത്രീകരിച്ചും പരിഹസിച്ചുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

എസ്.ഡി.പി.ഐ പിന്തുണയെക്കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. കൃത്യമായ മറുപടിക്ക് പകരം, ചോദ്യം ചോദിച്ചയാളോട് 'ഇയാള്‍ക്ക് വേറെന്തോ സൂക്കേടാണ് കേട്ടോ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ കടന്നാക്രമണം. ജനാധിപത്യപരമായ സംവാദങ്ങളെ വ്യക്തിപരമായ അധിക്ഷേപം കൊണ്ട് നേരിടുന്ന മുഖ്യമന്ത്രിയുടെ ശൈലി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവരെ അമ്പരപ്പിച്ചു. നേരത്തെ പൊതുവേദിയില്‍ ചോദ്യം ചോദിച്ച പാര്‍ട്ടി പ്രവര്‍ത്തകനോട് 'വീട്ടില്‍ പോയി ചോദിക്കാന്‍' പറഞ്ഞ് ആട്ടിയകറ്റിയതും ഈ അസഹിഷ്ണുതയുടെ തുടര്‍ച്ചയായാണ് കാണുന്നത്.

മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ടയാണെന്ന സ്ഥിരം ആരോപണവും മുഖ്യമന്ത്രി മലപ്പുറത്ത് ആവര്‍ത്തിച്ചു. 'പ്രത്യേക അജണ്ടയുമായി വന്നതാണെങ്കില്‍ അത് മാറ്റിവെച്ചാല്‍ മതി. എസ്.ഡി.പി.ഐയെ കുറിച്ച് താനാണോ മറുപടി പറയേണ്ടത്? അത് അവരോട് തന്നെ ചോദിക്കണം' മുഖ്യമന്ത്രി ക്ഷുഭിതനായി. ചില മണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ പിന്‍വലിച്ചതും എല്‍.ഡി.എഫ് വോട്ട് സ്വീകരിക്കുമോ എന്നതുമായ ചോദ്യങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ അസ്വസ്ഥനാക്കി.

സിപിഎം-എസ്ഡിപിഐ ബന്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിയന്ത്രണം വിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ഞായറാഴ്ച മലപ്പുറത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്. എസ്ഡിപിഐയുമായുള്ള രാഷ്ട്രീയ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അക്കാര്യം തന്നോടല്ല, എസ്ഡിപിഐക്കാരോടാണ് ചോദിക്കേണ്ടതെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. 'പ്രത്യേക അജണ്ടയുമായി വന്നതാണെങ്കില്‍ അത് മാറ്റിവെച്ചാല്‍ മതി. എസ്ഡിപിഐയെ കുറിച്ച് താനാണോ മറുപടി പറയേണ്ടത്? അത് അവരോട് തന്നെ ചോദിക്കണം,' അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനം സംവാദത്തിനുള്ള വേദിയാക്കരുതെന്നും അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

എസ്ഡിപിഐ വോട്ടുകള്‍ വേണ്ടെന്ന് വെക്കുമോ എന്ന കൃത്യമായ ചോദ്യത്തിന് നേരിട്ടുള്ള മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. യുഡിഎഫിനാണ് ഇത്തരം സംഘടനകളുമായി വോട്ട് കച്ചവടമുള്ളതെന്നും തനിക്കെതിരെയുള്ള ചോദ്യങ്ങള്‍ മാധ്യമങ്ങളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ചില മണ്ഡലങ്ങളില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചതും എല്‍ഡിഎഫ് വോട്ട് സ്വീകരിക്കുന്നതും സംബന്ധിച്ച ചോദ്യങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ അസ്വസ്ഥനാക്കി. തങ്ങള്‍ എല്ലാത്തരം വര്‍ഗീയതകളെയും ഒരുപോലെ എതിര്‍ക്കുന്നുവെന്നും ഒരു വര്‍ഗീയ ശക്തിയുമായും സിപിഎമ്മിന് ബന്ധമില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. തന്റെ നിലപാട് വ്യക്തമാക്കിയതാണെന്നും വാര്‍ത്താസമ്മേളനം അലങ്കോലപ്പെടുത്താന്‍ ശ്രമിക്കരുതെന്നും പറഞ്ഞ് മുഖ്യമന്ത്രി സംഭാഷണം അവസാനിപ്പിച്ചു.

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തുന്ന പരുക്കന്‍ പദപ്രയോഗങ്ങളും വീണ്ടും ചര്‍ച്ചയാവുകയാണ്. കെ.പി.സി.സി പ്രസിഡന്റിനെ 'ചെറ്റ' എന്ന് വിളിച്ചാക്ഷേപിച്ചതടക്കമുള്ള പരാമര്‍ശങ്ങള്‍ രാഷ്ട്രീയ അന്തസ്സിന് നിരക്കാത്തതാണെന്ന വിമര്‍ശനം ശക്തമാണ്. 'കടക്ക് പുറത്ത്' എന്ന ആക്രോശത്തില്‍ തുടങ്ങി മാധ്യമപ്രവര്‍ത്തകരെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന പിണറായിസം അതിന്റെ എല്ലാ തീവ്രതയോടും കൂടി മലപ്പുറത്ത് പ്രകടമായി.

എല്‍.ഡി.എഫിന് നേരെ ഉയരുന്ന ചോദ്യങ്ങളെല്ലാം യു.ഡി.എഫിന്റെ അക്കൗണ്ടിലേക്ക് തള്ളാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. വര്‍ഗീയ സംഘടനകളുമായി വോട്ട് കച്ചവടമുള്ളത് യു.ഡി.എഫിനാണെന്നും തങ്ങളെ നല്ലവരാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനം സംവാദവേദിയാക്കരുതെന്നും തന്റെ നിലപാട് കേട്ട് മടങ്ങിയാല്‍ മതിയെന്നുമുള്ള ധിക്കാരപരമായ സമീപനമാണ് മുഖ്യമന്ത്രിയുടേതെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

പൊതുവേദികളിലും വാര്‍ത്താസമ്മേളനങ്ങളിലും തനിക്ക് അപ്രിയമായ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ നിയന്ത്രണം വിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി മലപ്പുറത്തും ആവര്‍ത്തിക്കുന്നുവെന്നതാണ് വസ്തുത. സി.പി.എം - എസ്.ഡി.പി.ഐ ബന്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അക്ഷമനായി മുഖ്യമന്ത്രി. എസ്.ഡി.പി.ഐ പിന്തുണയെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് 'ഇയാള്‍ക്ക് വേറെന്തോ സൂക്കേടാണ് കേട്ടോ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം. വാര്‍ത്താസമ്മേളനത്തിന്റെ അന്തസത്ത മറന്ന് വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് മുഖ്യമന്ത്രി കടന്നത് അവിടെയുണ്ടായിരുന്നവരെ അമ്പരപ്പിച്ചു. ചോദ്യം ചോദിക്കുന്നവരെ രോഗികളായി ചിത്രീകരിക്കുന്ന ഈ ശൈലി ജനാധിപത്യപരമായ സംവാദങ്ങളോടുള്ള അദ്ദേഹത്തിന്റെ അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നത്.