- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൈജീരിയൻ നാവികസേന തടവിലാക്കിയ ചരക്കു കപ്പൽ ജീവനക്കാർ സുരക്ഷിതർ; മലയാളി ജീവനക്കാർ അടക്കമുള്ളവരുടെ മോചനം കഴിയുന്നത്ര വേഗം സാധ്യമാക്കും; നാവികർ കഴിയുന്ന കപ്പലിലെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെട്ടതാണ്; നൈജീരിയൻ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഉദ്ധരിച്ച് നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: നൈജീരിയയിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ നാവികരുടെ മോചനം ഉടൻ സാധ്യമാകുമെന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികൾ അടക്കമുള്ള ജീവനക്കാരുടെ മോചനം കഴിയുന്നത്ര വേഗത്തിൽ സാധ്യമാകുമെന്നാണ് മുഖ്യമന്ത്രി കേരളാ നിയമസഭയിൽ പറഞ്ഞത്. ഇക്വറ്റോറിയൽ ഗിനിയയിൽ സമുദ്രാതിർത്തി ലംഘിച്ചതിനും എണ്ണം മോഷണ ശ്രമ കുറ്റം ആരോപിച്ചുപമാണ് മലയാളികൾ അടക്കമുള്ളവരെ തടവിലാക്കിയത്. ചരക്കു കപ്പലിലെ മലയാളികളടക്കമുള്ള നാവികരുടെ മോചനം കഴിയുന്നത്ര വേഗം സാധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാവികർ സുരക്ഷിതരാണെന്നും അവർ കഴിയുന്ന കപ്പലിലെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെട്ടതാണെന്നും നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഉദ്ധരിച്ച് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. വൈപ്പിൻ മണ്ഡലത്തിലെ മുളവുകാട് സ്വദേശി മിൽട്ടൻ ഡിക്കോത്ത് ഉൾപ്പെടെയുള്ള നാവികരുടെ സുരക്ഷയും മോചനവും ഉന്നയിച്ച കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ സബ്മിഷന് നൽകിയ രേഖാമൂലമുള്ള മറുപടിയിൽ നാവികരെ എത്രയും വേഗം വിട്ടയയ്ക്കാൻ എല്ലാ നിയമസഹായവും ക്ഷേമവും ഉറപ്പാക്കിയിട്ടുണ്ടെന്നും ഇന്ത്യൻ ഹൈക്കമ്മീഷണർ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
നാവികരുടെ മോചനത്തിന് ആവശ്യമായ നിയമസഹായം ഉൾപ്പെടെ നയതന്ത്ര ഇടപെടൽ ശക്തമാക്കണമെന്ന് കേന്ദ്രത്തോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. തുടർ നടപടികൾക്കായി വിദേശകാര്യ മന്ത്രാലയവും നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കപ്പൽ പിടിക്കപ്പെട്ടതുമുതൽ പ്രശ്നത്തിൽ ഇടപെട്ടു വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
നാലുമാസം മുമ്പാണ് മാർഷൽ ഐലൻഡ്സ് ദ്വീപുരാജ്യത്ത് രജിസ്റ്റർ ചെയ്ത എം. ടി. ഹീറോയിക് ഐഡൻ എന്ന ചരക്കുകപ്പൽ ഗിനിയയിൽ നാവികസേന നിയന്ത്രണത്തിലാക്കിയത്. കപ്പലിൽ മിൽട്ടൺ ഡിക്കോത്തിനു പുറമെ കൊല്ലം സ്വദേശി വിജിത് വി. നായർ, എറണാകുളത്ത് താമസമാക്കിയ വയനാട് സ്വദേശി സനു ജോസ് എന്നിങ്ങനെ മൂന്നു മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളുമുണ്ട്.
പതിനാറ് ഇന്ത്യക്കാരും ശ്രീലങ്ക, പോളണ്ട്, ഫിലിപ്പീൻസ് സ്വദേശികളായ 10 പേരുമാണ് കപ്പലിലുള്ളത്. വിജിത്തിനെ കൂടാതെ വയനാട് സ്വദേശിയായ കപ്പലിലെ ചീഫ് ഓഫീസർ സനു ജോസ്, എറണാകുളം മുളവുകാട് സ്വദേശി മിൽട്ടൺ ഡിക്കോത്ത എന്നിവരാണ് മലയാളികൾ. നൈജീരിയയിൽ തടവിലായ ഇന്ത്യൻ നാവികരുടെ മോചനത്തിൽ അനിശ്ചിതത്വം തുടരുന്നുന്നതിന് കാരണം നൈജീരിയയിലെ രാഷ്ട്രീയ സാഹചര്യങ്ങളുമാണ്. നാവികരുടെ ഇവരുടെ മൊബൈൽ ഫോണുകളും പിടിച്ചുവെച്ചിരിക്കുകയാണ്. വല്ലപ്പോഴും ഫോൺ ലഭിച്ചാൽതന്നെ അൽപനേരം വീട്ടിൽ വിളിച്ച് അവരുടെ സാന്നിധ്യത്തിൽ വീട്ടുകാരോട് ഇംഗ്ലീഷിൽ മാത്രം സംസാരിക്കാൻ അനുവദിക്കുന്നത്.
'ഹീറോയിക് ഇഡുൻ' എന്ന കപ്പൽ നൈജീരിയൻ സേനയുടെ പൂർണ നിയന്ത്രണത്തിലാണ്. ക്രൂഡ് ഓയിൽ മോഷണം, സമുദ്രാതിർത്തി ലംഘനം തുടങ്ങിയ പരാതികളിലാണ് നൈജീരിയ ഇവരെ കസ്റ്റഡിയിൽ എടുത്തത്. കോടതി റിമാൻഡ് ചെയ്തതിനെത്തുടർന്നാണ് കപ്പലിൽത്തന്നെ തടവിലാക്കിയത്. നൈജീരിയയിലെ അക്പോ ഓയിൽ ഫീൽഡിൽനിന്ന് ക്രൂഡ് ഓയിൽ മോഷ്ടിച്ചെന്നാണ് ആരോപണം. നിയമലംഘനവും ഇവർക്കെതിരെ ആരോപിച്ചിട്ടുണ്ട്. പിടികൂടുന്നതിനുമുമ്പ് ഉപഗ്രഹവുമായുള്ള ബന്ധം കപ്പൽ വേർപെടുത്തിയതിലും ദുരൂഹത നിലനിൽക്കുന്നു. അതുകൊണ്ട് നയതന്ത്ര നീക്കങ്ങളിലുപരി നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് നൈജീരിയയുടെ നിലപാട്. അതേസമയം, നൈജീരിയയിൽ ഫെബ്രുവരിയിൽ പൊതു തെരഞ്ഞെടുപ്പാണ്.
ക്രൂഡ് ഓയിൽ മറിച്ചുവിൽപനയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ഭരണകക്ഷിക്ക് ഇത്തരമൊരു കടൽ നാടകം രാഷ്ട്രീയമായി പിടിച്ചുനിൽക്കാനുള്ള പിടിവള്ളിയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അതുകൊണ്ടുതന്നെ നാവികരുടെ മോചനം നീണ്ടേക്കാം. കോടതിയുടെ അടുത്ത സിറ്റിങ് ജനുവരിയിലുമാണ്. ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങൾക്ക് ഇക്കാര്യങ്ങൾ തിരിച്ചടിയാകുമെന്നാണ് സൂചന. അതിനിടെ, നാവികരെ നിയമവിരുദ്ധമായി തടവിലാക്കിയെന്ന കപ്പൽ കമ്പനിയുടെ പരാതിയിൽ, നൈജീരിയയിലെ ഫെഡറൽ കോടതിയിലും കടൽ തർക്കങ്ങൾ പരിഹരിക്കുന്ന ജർമനിയിലെ അന്താരാഷ്ട്ര ട്രിബ്യൂണിലും കേസ് നിലവിലുണ്ട്. ഈ വിഷയത്തിലും തീർപ്പ് വരേണ്ടതുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ