ഇടുക്കി: തന്നെ അറിയില്ലെന്ന നടന്‍ നിവിന്‍ പോളിയുടെ വാദം കള്ളമെന്നും മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്നും പരാതിക്കാരി. നിര്‍മാതാവ് എ കെ സുനിലാണ് നിവിനെ പരിചയപ്പെടുത്തിയത്. ദുബൈയില്‍ വെച്ചാണ് അതിക്രമം ഉണ്ടായത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചത്. നേരത്തെ പരാതി നല്‍കിയതാണ്. ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല. ശ്രേയ എന്നയാളാണ് ഈ സംഘത്തെ പരിചയപ്പെടുത്തിയതെന്നും പരാതിക്കാരി പറയുന്നു.

പീഡനത്തിന് പുറമേ നിരന്തരം ഭീഷണി ഉയര്‍ന്നിരുന്നു. ഭര്‍ത്താവിനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗുണ്ടകളെ വിട്ട് ആക്രമിക്കുമെന്ന് നിരന്തരം ഭീഷണി ഉണ്ടായിരുന്നതായി യുവതി പറഞ്ഞു. സിനിമയില്‍ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. മയക്കുമരുന്നുകള്‍ നല്‍കി അബോധാവസ്ഥയിലാണ് തന്നെ ദുബായില്‍ നിര്‍ത്തിയിരുന്നതെന്ന് യുവതി പറഞ്ഞു.

ഭര്‍ത്താവിനെയും മകനെയും വണ്ടി ഇടിപ്പിച്ച് കൊല്ലുമെന്നും പാമ്പിനെകൊണ്ട് കൊത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായാണ് യുവതി പറയുന്നത്. നിവിന്‍ പോളിയുടെ ഗ്യാങ്ങാണ് ഭീഷിണിപെടുത്തിയതെന്ന് പരാതിക്കാരിയായ യുവതി പറഞ്ഞു. തിരുവനന്തപുരത്ത് പരാതി നല്‍കിയതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് യുവതി പറയുന്നു. ഹണിട്രാപ്പ് പ്രതികളാണെന്നും കഞ്ചാവ് ദമ്പതികളെന്നും പറഞ്ഞായിരുന്നു വ്യാജ പ്രചാരണം നടത്തിയതെന്ന് യുവതി പറഞ്ഞു.

റൂമില്‍ പൂട്ടിയിട്ടെന്നും പീഡിപ്പിച്ചെന്നും പരാതിക്കാരി പറയുന്നു.നടന്‍ നിവിന്‍ പോളി ശരീരികമായും മാനസികമായും ഉപദ്രവിച്ചെന്ന് പരാതിക്കാരി പറയുന്നു. കുറ്റം ചെയ്തവര്‍ ചെയ്തുവെന്ന് പറയില്ലല്ലോ എന്നും സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും യുവതി പറയുന്നു.

പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി യുവതി വ്യക്തമാക്കി. നേരത്തെ പരാതി നല്‍കിയതാണെന്നും ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല. തെളിവില്ലെന്ന് പറഞ്ഞാണ് നടപടിയെക്കാതിരുന്നത്. തുടര്‍ന്നാണ് തിരുവനന്തപുരത്ത് പരാതി നല്‍കിയത്. കേസ് കൊടുത്തതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് യുവതി പറഞ്ഞു. കുംടുംബത്തിന് സംരക്ഷണം ആവശ്യപ്പെട്ട് കഴിഞ്ഞമാസം പരാതിക്കാരി പോലീസിനെ സമീപിച്ചിരുന്നു.

അതേസമയം തനിക്കെതിരെ ഉയര്‍ പീഡന ആരോപണം തള്ളി നടന്‍ നിവിന്‍ പോളി. പരാതിക്കാരിയെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും നിവിന്‍ പോളി മാധ്യമങ്ങളോട് പറഞ്ഞു. അറിഞ്ഞ് സമയത്ത് തന്നെ നിഷേധിച്ചെന്ന് താരം വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണമാണ് തനിക്കെതിരെ ഉയര്‍ന്നതെന്ന് നിവിന്‍ പോളി പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ നേരിടുന്നത് ആദ്യമാണെന്നും നിയമത്തിന്റെ എല്ലാ വഴികളും സ്വീകരിക്കുമെന്നും നിവിന്‍ പോളി വ്യക്തമാക്കി.

പീഡിപ്പിച്ചെന്ന യുവതിയുടെ പരാതില്‍ ആറാം പ്രതിയാക്കിയാണ് നടന്‍ നിവിന്‍ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. നിര്‍മാതാവ് എ കെ സുനില്‍ അടക്കം കേസില്‍ ആറ് പ്രതികളാണുള്ളത്. നിവിന്‍ പോളി ആറാം പ്രതിയാണ്. എന്നാല്‍, ആരോപണം നിവിന്‍ പോളി നിഷേധിച്ചു. പരാതി അടിസ്ഥാനരഹിതമാണെന്നും ഈ പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും നിവിന്‍ പോളി പറഞ്ഞു.

പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. കരുതിക്കൂട്ടി അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമമാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും നിവിന്‍ പോളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒന്നരമാസം മുന്പ് കേസിന്റെ കാര്യം പറഞ്ഞ് ഒരു സിഐ വിളിച്ചിരുന്നെന്നും പരാതി വായിച്ചു കേള്‍പ്പിച്ചിരുന്നെന്നും നിവിന്‍ പോളി പറഞ്ഞു. എന്നാല്‍ പരാതിക്കാരിയെ അറിയില്ലെന്ന് താന്‍ പൊലീസിനോട് പറഞ്ഞു. വ്യാജ പരാതിയാകാമെന്ന് പൊലീസ് തന്നെ തന്നോട് പറഞ്ഞെന്നും നിവിന്‍ പോളി പ്രതികരിച്ചു.

സിനിമ സുഹൃത്തുക്കള്‍ ഒരുപാട് പേര്‍ വിളിച്ച് പിന്തുണച്ചു. ഏത് ശാസ്ത്രീയമായ അന്വേഷണത്തിനും സഹകരിക്കാന്‍ തയ്യാറാണ്. താന്‍ ഇവിടെ തന്നെയുണ്ടാകും. ഇനിയും മാധ്യമങ്ങളെ കാണേണ്ടി വന്നാല്‍ കാണും. സംസാരിച്ച് അധികം ശീലമില്ല. വാര്‍ത്ത സത്യമല്ലെന്ന് തെളിഞ്ഞാല്‍ ഇപ്പോള്‍ വാര്‍ത്ത കൊടുക്കുന്ന അതേ രീതിയില്‍ തന്നെ മാധ്യമങ്ങള്‍ കൂടെ നില്‍ക്കണമെന്നും നിവിന്‍ പറഞ്ഞു.

ഒരു മാസം മുമ്പാണ് ഊന്നുകല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചത്. സി ഐ വിളിച്ചു, ആളുടെ പേര് ഓര്‍ക്കുന്നില്ല. ഒരു ആരോപണം ഉണ്ടെന്ന് പറഞ്ഞു. എന്നാല്‍ അങ്ങനെ ഒരു പെണ്‍കുട്ടിയെ കണ്ടിട്ടില്ലെന്ന് മറുപടി നല്‍കി. വാസ്തവമില്ലാത്ത വ്യാജ കേസാണെന്ന് പറഞ്ഞ് അത് അവസാനിപ്പിക്കുകയാണ് ചെയ്തത്.

എല്ലാ ആരോപണവും തെറ്റാണ്. താന്‍ എവിടേയും പോകുന്നില്ല. എല്ലാം നിയമരീതികളോടും സഹകരിക്കാന്‍ തയ്യാറാണ്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വിശ്വസിക്കുന്നു. ഇന്നുവന്ന പരാതി വായിച്ചിട്ടില്ല. ഒന്നര മാസം മുമ്പ് നല്‍കിയ പരാതിയിലും നിലവിലെ പരാതിയില്‍ പറയുന്ന ആരോപണങ്ങളോട് സാമ്യമുള്ള ആരോപണങ്ങളാണ് യുവതി പറഞ്ഞതെന്നും നിവിന്‍ വ്യക്തമാക്കി