- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സെല്‍ഫിയോട് നോ പറഞ്ഞ് പിണറായി..! ചിത്രമെടുക്കാനെത്തിയ സിപിഎം ജില്ലാ പഞ്ചായത്തംഗത്തോട് പറ്റില്ലെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി; നിരാശയോടെ മടങ്ങി മെമ്പര്‍ ആതിരാ ഗ്രേസ്; പഞ്ചായത്ത് പ്രസിഡന്റില്‍നിന്നും പരാതി കെട്ടുകള്‍ വാങ്ങാനും മടിച്ചു പിണറായി; തെരഞ്ഞെടുപ്പു അടുക്കവേ പിണറായിക്ക് പി. ആര് ഡിസാസ്റ്റര്‍.!
സെല്‍ഫിയോട് നോ പറഞ്ഞ് പിണറായി..!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അപാര ധൈര്യം തന്നെ വേണമെന്നതാണ് പൊതുവേ പറയാതാണ്. എങ്ങനെയാകും അദ്ദേഹം പ്രതികരിക്കുക എന്ന് യാതൊരു എത്തുംപിടിയും ആര്‍ക്കമില്ല. മുന്‍കാലത്ത് സെല്‍ഫിയെടുക്കാന്‍ എത്തി പിണറായി കോപത്തിന് ഇരയായ നിരവധി പേരുണ്ട്. ഇന്നലെ അമ്പൂരിയില്‍ നടന്ന ചടങ്ങിലും മുഖ്യമന്ത്രിയുടെ പരുക്കന്‍ സ്വഭാവത്തിന് മാറ്റമുണ്ടായില്ല.
ചിത്രമെടുക്കാനെത്തിയ സിപിഎം പഞ്ചായത്തംഗത്തോട് പറ്റില്ലെന്നും മാറിനില്‍ക്കാനും പറഞ്ഞ് തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അമ്പൂരി കുമ്പിച്ചല്‍ കടവ് പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ജില്ലാ ഞ്ചായത്ത് അംഗം അഡ്വ. ആതിര ഗ്രേസ് സെല്‍ഫിക്ക് ശ്രമിച്ചത്. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് മുഖ്യമന്ത്രി പോകാന്‍ ഒരുങ്ങവേയാണ് ജില്ലാ പഞ്ചായത്തംഗം സെല്‍ഫിയെടുക്കാന്‍ അടുത്തെത്തിയത്.
നടന്നു നീങ്ങുന്ന മുഖ്യമന്ത്രിയുടെ സമീപത്തെത്തി ഫോണ്‍ കാണിച്ചതും, വേണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി നടന്ന് പോകുകയായിരുന്നു. ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യമന്ത്രി വേദി വിടുമ്പോഴായിരുന്നു സംഭവം. നിരാശയോടെ കസേരയില്‍ ചെന്നിരിക്കുന്ന ആതിരയെയും വീഡിയോയില്‍ കാണാം. വെള്ളറട ഡിവിഷനില്‍ നിന്നുള്ള സിപിഎം അംഗമാണ് ആതിര ഗ്രേസ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ പരാതിക്കെട്ടുകളും മുഖ്യമന്ത്രി സ്വീകരിച്ചില്ല. ഒപ്പമുള്ള ഉദ്യോഗസ്ഥരാണ് പരാതി കൈപ്പറ്റിയത്. സെല്‍ഫിയോടുള്ള പിണറായിയുടെ കലിപ്പ് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. 2018ല്‍ സെല്‍ഫിയെടുക്കാന്‍ വന്ന വിദ്യാര്‍ഥിയോട് മുഖ്യമന്ത്രി പിണാറായി വിജയന്‍ ആദ്യം കുപിതനായതും പിന്നീട് ചിരിച്ച് ചിത്രമെടുത്ത് മടങ്ങിയതും വാര്‍ത്തയായിരുന്നു.
കായംകുളം ഏരിയ കമ്മിറ്റി ഓഫിസിന് മുന്നില്‍ വച്ചായിരുന്നു അന്ന് വിദ്യാര്‍ഥികളിലൊരാള്‍ സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞത്. സെല്‍ഫിക്കായി കയ്യില്‍ കടന്ന് പിടിച്ച വിദ്യാര്‍ഥിയോട് മുഖ്യമന്ത്രി ആദ്യം അമ്പരപ്പ് കാട്ടി കൈ തട്ടി മാറ്റിയെങ്കിലും പിന്നീട് സ്‌നേഹത്തോടെ ചേര്‍ത്ത് പിടിച്ചു. വിദ്യാര്‍ഥിയുടെ ഫോണ്‍ മറ്റാരുടെയെങ്കിലും കൈയില്‍ കൊടുത്ത ശേഷം ഫൊട്ടോയെടുപ്പിച്ച് ചിരിച്ചാണ് അന്ന് മുഖ്യമന്ത്രി മടങ്ങിയത്.
അതേസമയം, 23 കോടി രൂപ ചെലവഴിച്ചാണ് നെയ്യാര്‍ ജലസംഭരണിക്കും കരിപ്പയാറിനും കുറുകെ അമ്പൂരി കുമ്പിച്ചല്‍ക്കടവ് സര്‍ക്കാര്‍ പാലം നിര്‍മിച്ചത്. കിഫ്ബിയുടെ സഹകരണത്തോടെ നിര്‍മിച്ച പാലം ഭൂനിരപ്പില്‍ നിന്നും 12.5 മീറ്റര്‍ ഉയരത്തിലാണ്. ആദിവാസി മേഖലയായ തൊടുമല വാര്‍ഡിലെ 11 ഉന്നതികളിലായി കഴിയുന്ന രണ്ടായിരത്തോളം കുടുംബങ്ങളുടെ ദീര്‍ഘകാലത്തെ ആഗ്രഹമാണ് പൂവണിഞ്ഞത്.


