- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീംകോടതി നിരീക്ഷണം ഓറിയന്റലിനെ വീഴ്ത്തി; മെഡിക്ലെയിം പൂര്‍ണമായും അനുവദിച്ചില്ല; ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
കൊച്ചി: തിമര ശസ്ത്രക്രിയയുടെ ചികിത്സാ ചെലവ് പൂര്‍ണമായും അനുവദിക്കാതെ ക്ലെയിം നിരസിച്ച ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. പൂര്‍ണ്ണമായ ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. എറണാകുളം, മൂവാറ്റുപുഴ സ്വദേശി സാബു യു , ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഹാപ്പി ഫ്‌ലോട്ടര്‍ മെഡിക്ലെം പോളിസിയില്‍ പരാതിക്കാരന്‍ ചേര്‍ന്നു […]
കൊച്ചി: തിമര ശസ്ത്രക്രിയയുടെ ചികിത്സാ ചെലവ് പൂര്‍ണമായും അനുവദിക്കാതെ ക്ലെയിം നിരസിച്ച ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. പൂര്‍ണ്ണമായ ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. എറണാകുളം, മൂവാറ്റുപുഴ സ്വദേശി സാബു യു , ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഹാപ്പി ഫ്‌ലോട്ടര്‍ മെഡിക്ലെം പോളിസിയില്‍ പരാതിക്കാരന്‍ ചേര്‍ന്നു .രണ്ട് ലക്ഷം രൂപ വരെയാണ് തുക . ഇന്‍ഷുറന്‍സ് കാലയളവില്‍ പരാതിക്കാരന്റെ ഭാര്യയുടെ വലതു കണ്ണില്‍ തിമിര ശസ്ത്രക്രിയ സ്വകാര്യ ആശുപത്രിയില്‍ വച്ച് നടത്തി. 95,410 രൂപ ചികിത്സാ ചെലവായി. എന്നാല്‍, ഇന്‍ഷുറന്‍സ് തുക ഭാഗികമായി മാത്രമേ കമ്പനി അനുവദിച്ചുള്ളൂ. ഈ നടപടി പരാതിക്കാരന്‍ ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്‍ മുമ്പാകെ ചോദ്യം ചെയ്തു.
ഓംബുഡ്‌സ്മാന്‍ പരാതിക്കാരന്റെ പരാതി തള്ളിക്കളഞ്ഞു. തുടര്‍ന്നാണ് ബാക്കി ചികിത്സാ ചെലവായ 34,210 രൂപ രൂപയും നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണമെന്നാവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പോളിസി നിബന്ധനകള്‍ പ്രകാരമാണ് തുക വെട്ടിക്കുറച്ചതെന്ന് എതിര്‍ കക്ഷികക്ഷി കോടതി മുമ്പാകെ ബോധിപ്പിച്ചു. ലെന്‍സ് ,കണ്ണട, കോണ്‍ടാക്ട് ലെന്‍സ് എന്നിവ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധിയില്‍ വരില്ല. ഇന്‍ഷുറന്‍സ് നിബന്ധനപ്രകാരം ' റീസണബിള്‍ & കസ്റ്റമറി ചാര്‍ജസ് ' നല്‍കാനാവില്ലെന്ന് എതിര്‍കക്ഷി പറഞ്ഞു.
'പോളിസി വ്യവസ്ഥകള്‍ അവ്യക്തമാണെങ്കില്‍ അത് പോളിസി ഹോള്‍ഡര്‍ക്ക് അനുകൂലമായി വിശാലമായ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കണമെന്ന' സുപ്രീംകോടതി ഉത്തരവ് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. 'അവകാശപ്പെട്ട ചികിത്സാ ചെലവ് ലഭിക്കുന്നതിനായി ഓഫീസുകളും കോടതികളും കയറിയിറങ്ങി നടക്കേണ്ട ഗതികേടാണ് പലപ്പോഴും ഉപഭോക്താക്കള്‍ക്കുള്ളത്. ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനവും നീതി നിഷേധവുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിലയിരുത്തി.
കുറേക്കൂടി കാര്യക്ഷമവും അനുതാപപൂര്‍ണവുമായ സമീപനം ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് ഉപഭോക്താക്കള്‍ അര്‍ഹിക്കുന്നുവെന്ന്' ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് ഓര്‍മിപ്പിച്ചു. മെഡിക്ലെയിം ഇനത്തില്‍ ബാക്കി നല്‍കാനുള്ള 34,210 രൂപ, 5,000 രൂപ നഷ്ടപരിഹാരം 5,000 രൂപ കോടതി ചെലവ് എന്നിവ 45 ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ എതിര്‍കക്ഷികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.