ന്യൂഡല്‍ഹി: പുരാതനകാലത്ത് ലോകത്തെ ഏറ്റവും അമൂല്യമായ വസ്തുക്കളുടെ കേന്ദ്രമായിരുന്നു ഇന്ത്യ. ബ്രിട്ടീഷ് ഭരണം എത്തിയതോടെ ഇന്ത്യയില്‍ നിന്നു അമൂല്യമായി നിരവധി വസ്തുക്കള്‍ കൊള്ളയടിക്കപ്പെട്ടു. ഇങ്ങനെ കൊള്ളയടിക്കപ്പെട്ട കോഹിന്നൂര്‍ രത്‌നം ബ്രിട്ടീഷ് രാജ്ഞിയുടെ അമൂല്യ ശേഖരത്തില്‍ പോലുമെതത്. ഇപ്പോഴിതാ ഇന്ത്യയുടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കൊള്ളയടിച്ച് കടത്തിയ 1400ലേറെ പുരാവസ്തുക്കള്‍ തിരികെ നല്‍കിയെത്തി, അമേരിക്കയിലേക്ക് കടത്തിയ വസ്തുക്കളാണ് തിരികെ എത്തിയിരിക്കുന്നത്.

ദക്ഷിണ, തെക്കുകിഴക്കന്‍ ഏഷ്യയിലുടനീളമുള്ള രാജ്യങ്ങളില്‍ നിന്ന് മോഷ്ടിക്കപ്പെട്ട പുരാവസ്തുക്കള്‍ തിരികെ നല്‍കുന്ന നടപടിയുടെ ഭാഗമായാണ് ഇന്ത്യയില്‍നിന്നുള്ളവ നല്‍കിയിരിക്കുന്നത്. ഇവയുടെ മൂല്യം 10 ദശലക്ഷം ഡോളര്‍ വരുമെന്നാണ് കണക്കാക്കുന്നത്. അമേരിക്കന്‍ മാന്‍ഹട്ടന്‍ ഡിസ്ട്രിക്ട് അറ്റോണി ഓഫീസ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കി.

ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടില്‍ കണ്ടിരുന്നവയും ഇതിലുണ്ട്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ മോഷ്ടിച്ച വസ്തുക്കള്‍ ഔപചാരികമായി തിരികെ നല്‍കി. 1980-ല്‍ മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തില്‍ നിന്നും കൊള്ളയടിച്ച മണലില്‍ തീര്‍ത്ത നര്‍ത്തകിയുടെ ശില്പം, രാജസ്ഥാനിലെ തനേസര-മഹാദേവ ഗ്രാമത്തില്‍ നിന്ന് കൊള്ളയടിച്ച പച്ച-ചാര നിറത്തിലുള്ള കല്ലില്‍ കൊത്തിയെടുത്ത ദേവീ ശില്പം, മാതൃദേവതകളും സഹദേവതകളും തുടങ്ങിയ ശില്‍പങ്ങള്‍ ഇന്ത്യയില്‍ തിരികെ എത്തിച്ച പുരാവസ്തുക്കളില്‍ ഉള്‍പ്പെടുന്നു.

മ്യൂസിയത്തിന്റെ രക്ഷാധികാരികളില്‍ ഒരാള്‍ക്ക് അനധികൃതമായി വില്‍ക്കുകയും മ്യൂസിയത്തിന് സംഭവന നല്‍കുകയും ചെയ്ത ശില്പമാണിതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാന്‍ഹട്ടന്‍ ഡിസ്ട്രിക്ട് അറ്റോണി ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലും, ഇന്ത്യയില്‍ നിന്ന് മോഷ്ടിച്ച പുരാവസ്തുക്കള്‍ അമേരിക്ക തിരികെ നല്‍കിയതായി വ്യക്തമാക്കിയിരുന്നു.

അനധികൃത വ്യാപാരം തടയുന്നതിനായും പുരാവസ്തുക്കള്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമായി സാംസ്‌കാരിക സ്വത്ത് സംരക്ഷിക്കുന്നതിനുള്ള കരാറില്‍ ജൂലൈയില്‍ യുഎസും ഇന്ത്യയും ഒപ്പുവച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുരാവസ്തുക്കള്‍ കൈമാറിയത്. വിവിധ ഇടങ്ങളില്‍ നിന്നും മോഷ്ടിച്ച 297 പുരാവസ്തുക്കള്‍ സെപ്റ്റംബറില്‍ അമേരിക്ക ഇന്ത്യക്ക് തിരികെ നല്‍കിയിരുന്നു.