- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്‍ഡി സഖ്യത്തിലെ ഭായിമാരാണല്ലോ..! രണ്ടുപേരും കൂടി ഒരുമണിക്കൂര്‍ സംസാരിച്ചാല്‍ തീരും പ്രശ്നം; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പി.സി ജോര്‍ജ്
കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയം സൈബറിടത്തില്‍ സജീവമായിരിക്കവേ ഇതേക്കുറിച്ച് പലവിധത്തില്‍ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. പുതിയ ഡാം വേണമെന്ന് ചിലര്‍. നിലവിലുള്ളത് ശക്തിപ്പെടുത്തണമെന്ന് മറ്റു ചിലര്‍. ആശങ്ക വേണ്ടെന്ന് അഭിപ്രായമുള്ളവരുമുണ്ട്. ഇതിനിടെ ഈ വിഷയത്തില്‍ പ്രതികരിച്ചു മുന്‍ എംഎല്‍എ പി.ജി ജോര്‍ജ് രംഗത്തുവന്നു. 35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമുണ്ടാകണം. എന്തുകൊണ്ട് പുതിയ ഡാം പണിയുന്നില്ല. തമിഴ്നാടിന് വെള്ളം കൊടുക്കണ്ടാ എന്നു പറയുന്നില്ല. പക്ഷേ അതിന്റെ പേരില്‍ കേരളത്തിലെ അഞ്ച് ജില്ലകളിലെ ജനങ്ങളുടെ ജീവന്‍ കളയാന്‍ പറ്റില്ലെന്ന് വാര്‍ത്താ […]
കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയം സൈബറിടത്തില്‍ സജീവമായിരിക്കവേ ഇതേക്കുറിച്ച് പലവിധത്തില്‍ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. പുതിയ ഡാം വേണമെന്ന് ചിലര്‍. നിലവിലുള്ളത് ശക്തിപ്പെടുത്തണമെന്ന് മറ്റു ചിലര്‍. ആശങ്ക വേണ്ടെന്ന് അഭിപ്രായമുള്ളവരുമുണ്ട്. ഇതിനിടെ ഈ വിഷയത്തില്‍ പ്രതികരിച്ചു മുന്‍ എംഎല്‍എ പി.ജി ജോര്‍ജ് രംഗത്തുവന്നു. 35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമുണ്ടാകണം. എന്തുകൊണ്ട് പുതിയ ഡാം പണിയുന്നില്ല. തമിഴ്നാടിന് വെള്ളം കൊടുക്കണ്ടാ എന്നു പറയുന്നില്ല. പക്ഷേ അതിന്റെ പേരില്‍ കേരളത്തിലെ അഞ്ച് ജില്ലകളിലെ ജനങ്ങളുടെ ജീവന്‍ കളയാന്‍ പറ്റില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പി.സി ജോര്‍ജ് പറഞ്ഞു.
മന്ത്രി റോഷി അഗസ്റ്റിനെതിരെ പ്രതികരിച്ച പിസി ജോര്‍ജ് മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുമാറ്റണമെന്നും ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ഡാം പൊട്ടുമോ ഇല്ലയോ എന്നതാണ് നിലവിലെ ചര്‍ച്ച. ഭയം വേണ്ട എന്നാണ് മുഖ്യമന്ത്രി പറയുന്നത്. റോഷി അഗസ്റ്റിന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ സത്യമുണ്ടായിരുന്നു. മന്ത്രിയായപ്പോള്‍ അതില്ലാതായി. ഡാമിന് ഒരു കുഴപ്പവുമില്ലെന്നാണ് മന്ത്രി പറയുന്നതെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
1886ല്‍ കരാറുണ്ടാക്കി 1895 പണി പൂര്‍ത്തീകരിച്ച ഡാമാണ് മുല്ലപ്പെരിയാര്‍. 130 വര്‍ഷം കഴിഞ്ഞു. 50 വര്‍ഷത്തില്‍ കൂടുതല്‍ ഒരു ഡാമിനും ആയുസില്ലെന്ന് ശാസ്ത്രലോകം മൊത്തം പറയുന്നു. എന്നിട്ടാണ് മുഖ്യമന്ത്രിയും ജലവിഭവ മന്ത്രിയും ഒരു കുഴപ്പവുമില്ലെന്ന് പറയുന്നത്. എത്രയും വേഗം ഡാം പൊളിച്ചുമാറ്റുകയാണ് വേണ്ടത്- പിസി ജോര്‍ജ് പറഞ്ഞു.
35 ലക്ഷത്തോളം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം. നിലവിലെ ഡാമില്‍ നിന്ന് 1300 അടി താഴെ പുതിയ ഡാം നിര്‍മിക്കാന്‍ കേരള-തമിഴ്നാട് സര്‍ക്കാരുകള്‍ തത്വത്തില്‍ തീരുമാനിച്ചതാണ്. സ്ഥലം കണ്ടെത്തുകയും ചെയ്തതാണ്. എന്തുകൊണ്ട് അവിടെ പുതിയ ഡാം പണിയുന്നില്ല. തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്നതാവണം മുദ്രാവാക്യമെന്നും പിസി ജോര്‍ജ് പറഞ്ഞു.
തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ ജനങ്ങള്‍ക്ക് കുടിക്കാനും കൃഷിക്കും വെള്ളം വേണം. അതുകൊണ്ട് കേരളം വെള്ളം കൊടുത്തേ തീരു. എന്നാല്‍ അതിന്റെ പേരില്‍ കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ അവഗണിക്കരുത്. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന രീതിയല്‍ ഡാം പൊട്ടിയാലുള്ള സാഹചര്യം വിലയിരുത്തണമെന്നും പിസി ജോര്‍ജ് പറഞ്ഞു.
പിണറായി വിജയനും എംകെ സ്റ്റാലിനും ഭായി ഭായി എന്ന് പറഞ്ഞു നടക്കുന്നു. ഇവര്‍ ഒരു മണിക്കൂര്‍ ഇരുന്ന് സംസാരിച്ചാല്‍ തീരുന്ന പ്രശ്നമല്ലേയുള്ളൂ. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണം. ഈ തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കണമെന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം മുല്ലപ്പെരിയാര്‍ വിഷയം സൈബറിടത്തില്‍ സജീവമാകവേ ഇതിനെ അടിച്ചമര്‍ത്താനാണ് സര്‍ക്കാറിന്റെ ശ്രമം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജപ്രചാരണത്തിനെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തുമെന്നു മന്ത്രി റോഷി അഗസ്റ്റിന്‍. അനാവശ്യ ഭീതി പരത്തുന്ന വ്‌ലോഗര്‍മാരെ നിയന്ത്രിക്കുമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
'മുല്ലപ്പെരിയാര്‍ സുരക്ഷയുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ്. പുതിയ ഡാം എന്നതാണു കേരളത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒറ്റക്കെട്ടാണ്. തമിഴ്‌നാടും കേരളവും തമ്മില്‍ ഇതിന്റെ പേരിലുള്ള കേസ് നിലനില്‍ക്കുന്നുണ്ട്. കോടതിക്കു പുറത്തും ഇക്കാര്യം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ശ്രമിക്കും' അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറില്‍ ഡാം മാനേജ്‌മെന്റ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കണം. ഉദ്യോഗസ്ഥതല ഏകോപനം ഇതിനായി കൂടുതല്‍ ശക്തിപ്പെടുത്തും അദ്ദേഹം പറഞ്ഞു.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടു കലക്ടറേറ്റില്‍ ഉദ്യോഗസ്ഥതല അവലോകന യോഗം ചേര്‍ന്നു. സുരക്ഷാ മുന്‍കരുതല്‍ സംബന്ധിച്ച മുന്നൊരുക്ക പദ്ധതി തയാറാക്കാനും ഉദ്യോഗസ്ഥര്‍ക്കു ചുമതലകള്‍ നല്‍കാനും കലക്ടറെ യോഗം ചുമതലപ്പെടുത്തി. പഞ്ചായത്ത്തല ജാഗ്രതാ സമിതികള്‍ ഉടന്‍ വിളിച്ചു ചേര്‍ക്കും. വണ്ടിപ്പെരിയാറില്‍ വാഴൂര്‍ സോമന്‍ എംഎല്‍എയുടെ അധ്യക്ഷതയിലാണു യോഗം ചേരുക. സുരക്ഷാസമിതി യോഗങ്ങള്‍ കൃത്യസമയത്തു ചേര്‍ന്നു വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിനും യോഗം തീരുമാനിച്ചു.