- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ മുന്‍ അഡ്മിന് പി വി ജെയിന്‍ മരിച്ച നിലയില്‍; കണ്ടെത്തിയത് കൊച്ചിയിലെ ഓഫീസിനുള്ളില്‍; വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്നങ്ങള്‍ അലട്ടിയെന്ന് സൂചന
കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ മുന്‍ അഡ്മിന് പി വി ജെയിന്‍ മരിച്ച നിലയില്‍
കൊച്ചി: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ എറണാകുളം ജില്ലാ മുന്‍ കോര്‍ഡിനേറ്റര്‍ പി.വി. ജെയിനെ (49) ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലാരിവട്ടം സ്വദേശിയായ ഇദ്ദേഹത്തെ ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്. പി. വി. ജെയിന്‍ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ മുന്‍ അഡ്മിനായിരുന്നു
മരണകാരണം വ്യക്തമല്ലെങ്കിലും, വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കാരണമെന്ന് സൂചിപ്പിക്കുന്ന ഒരു കുറിപ്പ് സ്ഥലത്ത് നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കുന്നു. എറണാകുളം നോര്‍ത്തിലെ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന് അടുത്തുള്ള ഓഫീസിലാണ് ജെയിനിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന ഡിജിറ്റല്‍ മീഡിയ ടീമംഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി പി വി ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് പരാതി നല്‍കിയിരുന്നു. വി ഡി സതീശനും വനിതാ നേതാക്കള്‍ക്കും എതിരായി നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ എതിരായിരുന്ന ജീവനെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവിന് ജെയിന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു.
ഈ പരാതിയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ മരണം സംഭവിച്ചിരിക്കുന്നത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.