- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമ്മ'ക്ക് തലയും നട്ടെല്ലുമില്ല; കൂട്ടരാജി പ്രതീക്ഷിച്ചിരുന്നില്ല; എന്ത് ധാര്‍മികത ഉയര്‍ത്തിയാണ് രാജിയെന്ന് മനസിലാകുന്നില്ല; വിമര്‍ശനവുമായി പത്മപ്രിയ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പുറത്തു വന്നതിന് പിന്നാലെ ഭാരവാഹികള്‍ രാജിവെച്ച മലയാള ചലച്ചിത്ര താരസംഘടനയായ 'അമ്മ'ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡബ്ല്യു.സി.സി അംഗവും നടിയുമായ പത്മപ്രിയ. 'അമ്മ'ക്ക് തലയും നട്ടെല്ലുമില്ലെന്നും നിരുത്തരവാദപരമായ നടപടിയാണ് ഭരണസമിതിയുടെ രാജിയെന്നും പത്മപ്രിയ കുറ്റപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ സിന്ധു സൂര്യകുമാറിന് നല്‍കിയ അഭിമുഖത്തിലാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്. 'അമ്മ'യിലെ കൂട്ടരാജി പ്രതീക്ഷിച്ചിരുന്നില്ല. എന്ത് ധാര്‍മികത ഉയര്‍ത്തിയാണ് രാജിയെന്ന് മനസിലാകുന്നില്ല. ആരെല്ലാം നിഷേധിച്ചാലും സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്. വെറുമൊരു ലൈംഗികാരോപണം എന്ന […]
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പുറത്തു വന്നതിന് പിന്നാലെ ഭാരവാഹികള്‍ രാജിവെച്ച മലയാള ചലച്ചിത്ര താരസംഘടനയായ 'അമ്മ'ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡബ്ല്യു.സി.സി അംഗവും നടിയുമായ പത്മപ്രിയ. 'അമ്മ'ക്ക് തലയും നട്ടെല്ലുമില്ലെന്നും നിരുത്തരവാദപരമായ നടപടിയാണ് ഭരണസമിതിയുടെ രാജിയെന്നും പത്മപ്രിയ കുറ്റപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ സിന്ധു സൂര്യകുമാറിന് നല്‍കിയ അഭിമുഖത്തിലാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്.
'അമ്മ'യിലെ കൂട്ടരാജി പ്രതീക്ഷിച്ചിരുന്നില്ല. എന്ത് ധാര്‍മികത ഉയര്‍ത്തിയാണ് രാജിയെന്ന് മനസിലാകുന്നില്ല. ആരെല്ലാം നിഷേധിച്ചാലും സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്. വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമ സംഘടനകള്‍ കാണുന്നത്.
അധികാരശ്രേണി ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്. അക്കാര്യം ആരും പരിഗണനക്ക് എടുക്കുന്നില്ല. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് ഒന്നുമറിയില്ലെന്ന സൂപ്പര്‍ താരങ്ങളുടെ പ്രതികരണത്തില്‍ നിരാശയുണ്ട്. ഒന്നുമറിയില്ലെങ്കില്‍ എല്ലാമറിയാനുള്ള ശ്രമം അവര്‍ നടത്തട്ടെയെന്ന് പത്മപ്രിയ പറഞ്ഞു.
ഡബ്ല്യു.സി.സി അംഗങ്ങള്‍ പോയി കണ്ടതിന് പിന്നാലെ മുഖ്യമന്ത്രി ഹേമ കമ്മിറ്റിയെ നിയോഗിച്ചുവെന്നത് വലിയ കാര്യമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം പുറത്തു വിടാതിരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണം. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാല്‍ മാത്രം പോര. കമ്മിറ്റി ശിപാര്‍ശകളില്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്നും പത്മപ്രിയ വ്യക്തമാക്കി.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹൈക്കോടതിക്ക് കൈമാറാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. റിപ്പോര്‍ട്ട് നല്‍കണമെന്ന ഉത്തരവിനെതിരേ അപ്പീല്‍ നല്‍കേണ്ടെന്നാണ് തീരുമാനം. റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിയിലെത്തിക്കാനുള്ള അവസാനതീയതി ഒന്‍പതാണ്. അതിനുമുന്‍പുതന്നെ നല്‍കാനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയായി.
റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷമുള്ള വെളിപ്പെടുത്തലുകളില്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍, രജിസ്റ്റര്‍ചെയ്ത കേസുകളുടെ വിശദാംശങ്ങളും ഇതുവരെയെടുത്ത നടപടികളും കോടതിയെ അറിയിക്കും. റിപ്പോര്‍ട്ടിന്റെ പുറത്തുവിടാത്ത ഭാഗങ്ങളും മൊഴിപ്പകര്‍പ്പുകളും ആരോപണവിധേയരുടെ വിശദാംശങ്ങളുമുള്ള അനുബന്ധവും നല്‍കുന്നതില്‍ നിയമോപദേശത്തിന് കഴിഞ്ഞ ദിവസം എ.ജി.യുമായി കൂടിയാലോചനനടത്തി.
കമ്മിറ്റിയുടെ പരാമര്‍ശങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടത്. ഒന്‍പതിന് കേസ് പരിഗണിക്കുന്ന കോടതി വനിതാകമ്മിഷനെയും സ്വമേധയാ കക്ഷിചേര്‍ത്തിട്ടുണ്ട്. താരങ്ങള്‍ക്കെതിരേ വ്യക്തിപരമായ പരാമര്‍ശമുള്ളതിനാല്‍ റിപ്പോര്‍ട്ട് ഹാജരാക്കുന്നതില്‍ സര്‍ക്കാരിന് തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായി. ഇതോടെയാണ് അപ്പീല്‍ സാധ്യതയും ചര്‍ച്ചചെയ്തത്.
വ്യക്തിപരമായ പരാമര്‍ശമുള്ള ഭാഗങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്തുവിടാനാണ് വിവരാവകാശ കമ്മിഷണര്‍ ഉത്തരവിട്ടത്. ഒഴിവാക്കാന്‍ കമ്മിഷണര്‍ നിര്‍ദേശിച്ച ഒരു ഖണ്ഡികയിലെ 'ഉന്നതരില്‍നിന്നുപോലും ലൈംഗികാതിക്രമം ഉണ്ടായെ'ന്നഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അബദ്ധത്തില്‍പ്പെട്ടത് സര്‍ക്കാരിനെ വെട്ടിലാക്കി. ഇതിനുശേഷമുള്ള അഞ്ചുപേജ് മറച്ചുവെച്ചത് റിപ്പോര്‍ട്ടില്‍ പേരുണ്ടെന്നുകരുതുന്ന ഉന്നതരെ സംരക്ഷിക്കാനാണെന്ന ആരോപണവും നേരിടേണ്ടിവന്നു. ഇതൊക്കെ കണക്കിലെടുത്താണ് ഇനിയെല്ലാം കോടതി തീരുമനിക്കട്ടെയെന്ന നിലപാട് സര്‍ക്കാര്‍ കൈക്കൊണ്ടതും.