- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനോദസഞ്ചാരികളുടെ വന്‍ തിരക്കുള്ളതും എന്നാല്‍ സുരക്ഷാ സേനയുടെ വിന്യാസം താരതമ്യേന കുറവുള്ളതുമായ മേഖല; വെടിയുതിര്‍ത്തത് മൂന്ന് ഭീകരര്‍; വെളിവെട്ടത് സുരക്ഷേ വീഴ്ച തന്നെ; എന്തുകൊണ്ട് പഹല്‍ഗാമിനെ പാക് ഭീകരര്‍ തെരഞ്ഞെടുത്തു? എന്‍ഐഎ നിഗമനം പുറത്ത്
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ഭീകരര്‍ ആക്രമണത്തിന് പഹല്‍ഗാം മേഖല തെരഞ്ഞെടുക്കാനുള്ള കാരണങ്ങളടക്കമുള്ള വിവരങ്ങളാണ് എന്‍ഐഎ പുറത്തുവിട്ടത്.
വിനോദസഞ്ചാരികളുടെ വന്‍ തിരക്കുള്ളതും എന്നാല്‍ സുരക്ഷാ സേനയുടെ വിന്യാസം താരതമ്യേന കുറവുള്ളതുമായ മേഖലയായതിനാലാണ് പഹല്‍ഗാമിനെ ആക്രമണത്തിനായി ഭീകരര്‍ തെരഞ്ഞെടുത്തതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. മൂന്ന് ഭീകരരാണ് പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിവച്ചതെന്നും എന്‍ഐഎ വിവരിച്ചിട്ടുണ്ട്. സംഭവം മേഖലയിലെ സുരക്ഷാ വീഴ്ചകള്‍ വെളിവാക്കി. 2025 ഏപ്രില്‍ 22നായിരുന്നു രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നത്. 26 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രധാന ടൗണില്‍ നിന്ന് ദൂരെയുള്ള ഈ പ്രദേശം ആക്രമണത്തിന് അനുകൂലമാണെന്ന് ഭീകരര്‍ വിലയിരുത്തിയിരുന്നു. 2025 ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തെ നടുക്കുന്നതായിരുന്നു. ഈ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയിബയുടെ ഒരു വിഭാഗമായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടി ആര്‍ എഫ്) ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
പഹല്‍ഗാമിലെ ബൈസാരന്‍ പുല്‍മേടുകളില്‍ നിന്ന് പാഞ്ഞെത്തി ഭീകരര്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മതം ചോദിച്ചുള്ള ആക്രമണമായിരുന്നു നടന്നതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായതോടെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നല്‍കിയത്.
ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട തിരിച്ചടി, പാകിസ്ഥാനില്‍ കടന്ന് ഭീകരകേന്ദ്രങ്ങളടക്കം തകര്‍ത്താണ് ഇന്ത്യ അവസാനിപ്പിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് പാകിസ്ഥാന് നല്‍കിയത്.