- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒളിമ്പ്യന്‍ ബീനാ മോളുടെ സഹോദരിയും ഭര്‍ത്താവും; മൂന്നാമന് ബീനാമോളുടെ സഹോദരന്റെ ഭാര്യാ പിതാവും; പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് വീണ് മരിച്ചത് 'ഒളിമ്പ്യന്‍' കുടുംബത്തിലെ മൂന്ന് പേര്; കുത്തനെയുള്ള ഇറക്കവും വീതികുറഞ്ഞ റോഡും അപകട കാരണമായി; പന്നിയാര്‍കുട്ടിയിലെ അപകടം ദാരുണമാകുമ്പോള്
തൊടുപുഴ: ഇടുക്കി പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു ദമ്പതികള്‍ മരിച്ചു. പന്നിയാര്‍കുട്ടി ഇടയോടിയില്‍ ബോസ് (55), ഭാര്യ റീന (48), വാഹനം ഓടിച്ചിരുന്ന എബ്രഹാം (50) എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ട്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. ഒളിംപ്യന്‍ കെ.എം ബീനാമോളുടെ സഹോദരിയാണ് മരിച്ച റീന. സഹോദരന്‍ കെ.എം.ബിനുവിന്റെ ഭാര്യാ പിതാവാണ് എബ്രഹാം. എബ്രഹാമാണ് വാഹനം ഓടിച്ചിരുന്നത്. കെ എം ബിനുവും രാജ്യാന്തര അത്‌ലറ്റായിരുന്നു. ബിനുവും ഒളിമ്പ്യനാണ്. അതായത് ഒരു കുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്.
ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു അപകടം. പന്നിയാര്‍കുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടില്‍ പോയി തിരികെ വരികയായിരുന്നു. പന്നിയാര്‍കുട്ടി പള്ളിക്കു സമീപം എത്തിയപ്പോള്‍ നിയന്ത്രണം വിട്ട ജീപ്പ് നൂറടി താഴ്ചയിലേക്ക് മറിഞ്ഞു. സംഭവം നടന്ന സ്ഥലം കുത്തനെയുള്ള ഇറക്കവും റോഡിനു വീതി കുറഞ്ഞ പ്രദേശവുമാണ്. ഇതാണ് അപകട കാരണമായി മാറിയത്.
പ്രദേശവാസികളും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റ മൂന്നു പേരെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബോസും റീനയും യാത്രാമധ്യേ തന്നെ മരണപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെ പുലര്‍ച്ചെയോടെയാണ് എബ്രഹാം മരിച്ചത്. മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍. വെള്ളിയാഴ്ച രാത്രി 11.30-ഓടെ ആയിരുന്നു സംഭവം.
പരിക്കേറ്റ മൂന്നുപേരെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്റെ ശബ്ദം കേട്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.