- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തളത്തെ ഭക്ത സംഗമം മുമ്പോട്ട് വയ്ക്കുന്നത് ശബരിമല സംരക്ഷണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം; ഈ പ്രമേയം കേന്ദ്രസര്‍ക്കാരിന് രാജീവ് ചന്ദ്രശേഖര്‍ കൈമാറും; 25000 പേര്‍ക്കിരിക്കാവുന്ന പന്തലൊരുക്കിയവരെ അമ്പരപ്പിച്ച് വിശ്വാസികള്‍ ഒഴുകിയെത്തി; ചടങ്ങിന് ശ്രീലങ്കന്‍ മുന്‍ മന്ത്രിയും
പന്തളം: ശബരിമല പുണ്യപൂങ്കാവനത്തിന്റെ സംരക്ഷണത്തിനായി അയ്യപ്പന്റെ മണ്ണില്‍ നിന്നുയര്‍ന്നത് ശബരിമല സംരക്ഷണത്തിന്റെ ശരണമന്ത്രധ്വനികള്‍. ആചാര സംരക്ഷണത്തിനായി പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിലേക്ക് ഒഴുകിയെത്തിയത്
പതിനായിരങ്ങളാണ്. അതിനിടെ ശബരിമലയുടെ സുരക്ഷ കേന്ദ്രം ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിക്കുകായണ് യോഗം. ശബരിമല സംരക്ഷണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അവതരിപ്പിച്ചു. ഇത് ശബരിമല സംരക്ഷണ ഭക്ത സംഗമം അംഗീകരിച്ചു. ഈ പ്രമേയം കേന്ദ്ര സര്‍ക്കാരിനും കൈമാറും.
ശബരിമല രക്ഷണ സംഗമസംത്തിന് പൂര്‍ണ പിന്തുണയുമായി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയത് രണ്ടായിരത്തിലേറെ അയ്യപ്പന്മാരാണെന്ന് സംഘാടകര്‍ പറയുന്നു. തമിഴ്‌നാട്ടില്‍ നിന്നും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തില്‍ 1300 പേരാണ് എത്തിയത്. മഹാരാഷ്ട്രയില്‍ നിന്നും 15 പേരും മധ്യപ്രദേശില്‍ നിന്ന് അഞ്ചു പേരും, കര്‍ണാടകയില്‍ നിന്ന് 20 പേരും, ആന്ധ്രയില്‍ നിന്ന് 35 പേരും ഒറീസയില്‍ നിന്ന് 17 പേരും ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് അഞ്ചു പേര്‍ വീതവും എത്തി. ഇവയ്ക്ക് പുറമേ ശ്രീലങ്കന്‍ മുന്‍ മന്ത്രി ഡോ. ഋഷിയുടെ സാന്നിധ്യവും ചടങ്ങിന് കൂടുതല്‍ മികവ് നല്‍കുന്നതായി സംഘാടകര്‍ ആവശ്യപ്പെട്ടു. ഇരുപതിനായിരത്തിലധികം പേര്‍ക്ക് ഇരിക്കാന്‍ തയ്യാറാക്കിയ പന്തല്‍ നിറഞ്ഞ് എംസി റോഡില്‍ കിലോമീറ്ററുകളോളം ഭക്തര്‍ നിറഞ്ഞു. ഇത് സംഘാടകരേയും അത്ഭുതപ്പെടുത്തി. ഭക്തസംഗമ നഗറിലേക്ക് ഭജനകള്‍ പാടിയും ശരണം വിളിച്ചും എത്തിയ ഭക്തരും ശ്രദ്ധാകേന്ദ്രമായി.
പന്തളം കൊട്ടാരം നിര്‍വാഹകസമിതിയംഗം നാരായണ വര്‍മയുടെ അധ്യക്ഷതയില്‍ തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ അണ്ണാമലൈ ഭക്തസംഗമം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ നാസ്തികനായ നാടകക്കാരനെന്ന് അണ്ണാമലൈ പറഞ്ഞു. 2018ല്‍ അയ്യപ്പഭക്തരെ ക്രൂരമായി മര്‍ദ്ദിച്ച സര്‍ക്കാരാണ് പമ്പയില്‍ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ശബരിമല സ്ത്രീ പ്രവേശനത്തെ നാമജപ സമരത്തിലൂടെ പ്രതിരോധിച്ച അയ്യപ്പഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാതെയണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഈ സംഗമം സംഘടിപ്പിച്ചതെന്ന വാദമാണ് ഈ യോഗത്തില്‍ ഉയര്‍ന്നത്. തേജസ്വി സൂര്യ എംപി മുഖ്യപ്രഭാഷണം നടത്തി. നവരാത്രി ഉത്സവത്തിന്റെ തുടക്കത്തില്‍ ധര്‍മസംരക്ഷണത്തിനാണ് പന്തളത്ത് തുടക്കം കുറിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റുകള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല. ചെകുത്താന്‍ വേദം ഓതുന്നപോലെയാണ് ഇവര്‍ ധര്‍മ്മത്തെ കുറിച്ചു പറയുന്നത്. ആഗോള അയ്യപ്പസംഗമം കമ്മ്യൂണിസ്റ്റു സര്‍ക്കാരിന്റെ ഒരു നാടകമായിരുന്നു. ഇത് തിരിച്ചറിഞ്ഞതോടെ ഭക്തര്‍ തള്ളിക്കളഞ്ഞു. ഇപ്പോഴാണ് യഥാര്‍ത്ഥ അയ്യപ്പഭക്തര്‍ സംഗമിച്ചിരിക്കുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക മുഖ്യമന്ത്രിമാരായ പിണറായി വിജയനും സ്റ്റാലിനും സിദ്ധരാമയ്യയും ഹിന്ദുവിരുദ്ധതയുടെ ത്രിമൂര്‍ത്തികളാണെന്നും ആരോപണം ഉയര്‍ന്നു. കര്‍ണാടകയിലെ ധര്‍മ്മസ്ഥല തകര്‍ക്കാന്‍ ശ്രമിച്ചതുപോലെയുള്ള ഗൂഢാലോചനയാണ് ശബരിമലയിലും ഇവര്‍ നടപ്പാക്കുന്നത്. ക്ഷേത്രങ്ങളെ തകര്‍ക്കാനാണ് മൂവര്‍ സംഘം ശ്രമിക്കുന്നത്. ക്ഷേത്രങ്ങളും ആചാരങ്ങളും ആഘോഷങ്ങളും സംരക്ഷിക്കപ്പെണം. ഇതിനായി ഭക്തര്‍ സംഗമിക്കണമെന്നും ബിജെപി നേതാവ് പറഞ്ഞു.
ഗുരുസ്വാമിമാരുടെ ശരണഘോഷം, ഭക്തസഹസ്രങ്ങള്‍ ഏറ്റുവിളിച്ചതോടെ ഭക്തിസാന്ദ്രതയില്‍ ശബരിമല സംരക്ഷണ സംഗമത്തിന് തുടക്കം. വിശ്വാസം, വികസനം, സംരക്ഷണം എന്നീ വിഷയങ്ങളിലെ സെമിനാറുകളില്‍ നടന്നത് സമഗ്ര ചര്‍ച്ചകള്‍. ഉദ്ഘാടന സഭയ്ക്കു ശേഷമായിരുന്നു സെമിനാറുകള്‍. ശബരിമലയുടെ വിശ്വാസം എന്നതായിരുന്നു ആദ്യ സെമിനാര്‍. ശബരിമല വികസനം എന്ന രണ്ടാം സെമിനാറില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. ജി. രാമന്‍നായര്‍ വിഷയാവതരണം നടത്തി. ശബരിമല സംരക്ഷണം എന്ന മൂന്നാം സെമിനാറില്‍ കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ വിഷയാവതരണം നടത്തി.
ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു അധ്യക്ഷത വഹിച്ചു. അയ്യപ്പ സേവാസമാജം ജോ.ജനറല്‍ സെക്രട്ടറി അഡ്വ. ജയന്‍ ചെറുവള്ളി ആമുഖ പ്രഭാഷണം നടത്തി.