- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട സ്വകാര്യ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസിനുള്ളിലും പീഡനം; മൂന്ന് ക്രൂരന്മാര് പണിയെടുത്തിരുന്നത് പമ്പയില്‍; ശബരിമലയിലെ താല്കാലിക ജീവനക്കാര്‍ക്കിടയില്‍ ക്രിമിനലുകളുമെന്ന ആശങ്ക ശക്തമാക്കി ബലാത്സംഗ കേസിലേയും അറസ്റ്റുകള്‍; അന്വേഷണത്തിന് അജിതാ ബീഗമെത്തും; സൂര്യനെല്ലിയെ വെല്ലും കേസ് അന്വേഷണം പത്തനംതിട്ടയ്ക്ക് പുറത്തേക്കും
പത്തനംതിട്ട: അറുപതിലേറെപ്പേര്‍ പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ 13 പേര്‍കൂടി കസ്റ്റഡിയിലാകുമ്പോള്‍ ഉയരുന്ന ശബരിമലയിലെ സുരക്ഷയുമായി ബന്ധപ്പോട്ട ചോദ്യങ്ങളും. ഞായറാഴ്ച പുലര്‍ച്ചെ പമ്പയില്‍നിന്നാണ് ഇവരില്‍ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശബരിമല തീര്‍ഥാടനകാലത്തോട് അനുബന്ധിച്ച് പമ്പയില്‍ താത്കാലിക ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ് ഇവര്‍. ഇവരുടെ കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ദിവസം കഞ്ചാവ് കേസിലെ പ്രതിയേയും ശബരിമലയില്‍ നിന്നും അറസ്റ്റു ചെയ്തിരുന്നു. എങ്ങനെയാണ് ക്രിമിനലുകള്‍ക്ക് ശബരിമലയില്‍ ജോലി ചെയ്യാന്‍ കഴിയുന്നതെന്ന ചോദ്യമാണ് സജീവമാകുന്നത്. പോലീസ് വെരിഫിക്കേഷന്‍ അടക്കം നടത്തി വേണം ജോലി ചെയ്യാന്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ച പലരും മുമ്പും ക്രിമിനല്‍ കേസുകളില്‍ പെട്ടവരാണ്. പമ്പയില്‍ നിന്നും പിടികൂടിയവര്‍ക്ക് ഇത്തരം പശ്ചാത്തലമുണ്ടോ എന്ന് വ്യക്തമല്ല. അങ്ങനെ വന്നാല്‍ പമ്പയിലും ശബരിമലയിലുമെല്ലാം ജോലി ചെയ്യുന്നവരുടെ പശ്ചാത്തലം ചര്‍ച്ചകളില്‍ എത്തും. പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇതുവരെ 20 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് പ്ലസ്ടു വിദ്യാര്‍ഥികളും അടുത്തിടെ വിവാഹംകഴിഞ്ഞയാളും ഇതില്‍ ഉള്‍പ്പെടും. അതിനിടെ അന്വേഷണത്തിന് ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
13 വയസ്സുമുതല്‍ പലതവണകളായി 62-ഓളം പേര്‍ പീഡിപ്പിച്ചെന്നായിരുന്നു കായികതാരം കൂടിയായ 18 വയസ്സുള്ള ദളിത് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. അടുപ്പം സ്ഥാപിച്ച സുബിന്‍ എന്നയാളാണ് പെണ്‍കുട്ടിയെ ആദ്യം ചൂഷണംചെയ്തത്. ഇയാള്‍ പെണ്‍കുട്ടിക്ക് നഗ്‌നദൃശ്യങ്ങളും അശ്ലീലസന്ദേശങ്ങളും അയച്ചിരുന്നു. പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങളും പ്രതി കൈക്കലാക്കി. പിന്നാലെ ഈ ദൃശ്യങ്ങള്‍ സുബിന്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കി. തുടര്‍ന്ന് ദൃശ്യങ്ങള്‍ കിട്ടിയവര്‍ ഇത് പെണ്‍കുട്ടിക്ക് അയച്ചുനല്‍കി സമ്മര്‍ദത്തിലാക്കി. പിന്നാലെ ഇവരും പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണംചെയ്യുകയായിരുന്നു. സൂര്യനെല്ലി പീഡനക്കേസിനെ വെല്ലുന്നതാണ് പത്തനംതിട്ടയിലെ ക്രൂരതകള്‍. അതുകൊണ്ടാണ് അന്വേഷണത്തിന് പ്രത്യേക സംഘമെത്തുന്നത്.
അച്ഛന്റെ സ്മാര്‍ട്ഫോണ്‍ ആണ് പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത്. ഈ ഫോണിലൂടെയായിരുന്നു പ്രതികളെല്ലാം കുട്ടിയെ ബന്ധപ്പെട്ടിരുന്നത്. ഈ ഫോണിലേക്ക് തന്നെയാണ് പ്രതികള്‍ നഗ്‌നദൃശ്യങ്ങളും അയച്ചുനല്‍കിയത്. പത്തനംതിട്ട ബസ് സ്റ്റാന്‍ഡിലടക്കം വെച്ച് പെണ്‍കുട്ടി പീഡനത്തിനിരയായെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ പീഡന മാഫിയ പിടിമുറുക്കിയെന്ന സൂചനകളാണ് ഈ കേസ് നല്‍കുന്നത്. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ്സില്‍വെച്ചും പെണ്‍കുട്ടിയെ ഉപദ്രവിച്ചു. ബസ് സ്റ്റാന്‍ഡില്‍നിന്നാണ് പലരും പെണ്‍കുട്ടിയെ മറ്റുവാഹനങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി ചൂഷണംചെയ്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരുദിവസം തന്നെ നാലുപേര്‍ മാറിമാറി ബലാത്സംഗംചെയ്തെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടിയെ കൈമാറിയവര്‍ പണം വാങ്ങിയിരുന്നുവെന്നും സൂചനകളുണ്ട്. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
ഈ ഫോണിലേക്ക് രാത്രികാലങ്ങളില്‍വന്ന ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളില്‍ 32 പേരുടെ നമ്പരുകള്‍ പെണ്‍കുട്ടി മൊബൈല്‍ഫോണില്‍ സേവ് ചെയ്തതായാണ് വിവരം. പെണ്‍കുട്ടിയുടെ അച്ഛന്റെ പേരിലാണ് സിം. എന്നാല്‍ അച്ഛന് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം അറിയില്ല. ഈ ഫോണ്‍ പെണ്‍കുട്ടിയാണ് സ്ഥിരമായി ഉപയോഗിച്ചിരുന്നതെന്നും സൂചനകളുണ്ട്. ഇനി അധികം അറസ്റ്റ് ഉണ്ടാകും. എഫ് ഐ ആറുകളുടെ എണ്ണം 9 ആയി.പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്ന ചില ആളുകള്‍ ജില്ലയ്ക്ക് പുറത്താണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തും. പെണ്‍കുട്ടി ഉപയോഗിച്ച ഫോണിലേക്ക് പ്രതികളില്‍ പലരും അശ്ലീല ദൃശ്യങ്ങള്‍ അയച്ചുവെന്ന് പൊലീസ് കണ്ടെത്തി. വാട്സാപ്പില്‍ കിട്ടിയ ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയുടെ നഗ്ന വീഡിയോയും ഉള്‍പ്പെടും. ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് കൂടുതല്‍ പേര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. .
അഞ്ചു വര്‍ഷത്തിനിടെ 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. റാന്നി സ്വദേശികളായ 6 പേരും അറസ്റ്റിലായി. ഇതില്‍ മൂന്നുപേര്‍ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യ കച്ചവടക്കാരായ സഹോദരങ്ങള്‍, പ്ലസ് ടു വിദ്യാര്‍ത്ഥി എന്നിവരും അറസ്റ്റില്‍ ആയവരിലുണ്ട്. അറസ്റ്റിലായവരില്‍ സുബിന്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിക്കുന്നത്. തുടര്‍ന്ന് ഇയാല്‍ സുഹൃത്തുക്കള്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവെച്ചെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങളും പ്രതികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു തുടര്‍ പീഡനം. ദളിത് പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. അതിനാല്‍ പോക്സാ വകുപ്പ് കൂടാതെ പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം കൂടി ചേര്‍ത്തിട്ടുണ്ട്
കേസില്‍ അറസ്റ്റിലായവര്‍:
പ്രക്കാനം വലിയവട്ടം പുതുവല്‍തുണ്ടിയില്‍ വീട്ടില്‍ സുബിന്‍ (24), സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30) കുറ്റിയില്‍ വീട്ടില്‍ വി.കെ. വിനീത് (30) കൊച്ചുപറമ്പില്‍ കെ. അനന്ദു (21) ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി (ശ്രീനി-24) ഷംനാദ് (20) അഫ്സല്‍ (21), ഇയാളുടെ സഹോദരന്‍ ആഷിക്ക് (20) നിധിന്‍ പ്രസാദ് (21) അഭിനവ് (18) കാര്‍ത്തിക്ക് (18) സുധീഷ് (27), അപ്പു (നിഷാദ്-31), അരവിന്ദ് (23), അനന്ദു പ്രദീപ് (24), വിഷ്ണു (24), ദീപു പി.സുരേഷ് (22), ബിനു കെ.ജോസഫ് (39), അഭിലാഷ് കുമാര്‍ (19) എന്നിവരും പതിനേഴുകാരനുമാണ് ഇതുവരെ അറസ്റ്റിലായവര്‍.