- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുതിക്ഷാമത്തില്‍ ഉഴലുമ്പോഴും സംസ്ഥാനത്തെ ജലപദ്ധതികള്‍ പാതിവഴിയില്‍; അനാസ്ഥയുടെ പ്രതീകമായി പഴശ്ശിസാഗര്‍ പദ്ധതിയും
കണ്ണൂര്‍: കേരളം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ തനതു ഉല്‍പാദനത്തിനായി ലക്ഷ്യമിട്ട പദ്ധതികള്‍ പാതിവഴിയില്‍ നോക്കുകുത്തിയാവുന്നു. കേന്ദ്രപൂളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 77-ശതമാനം വൈദ്യുതി വാങ്ങുന്ന അവസ്ഥയിലാണ് കേരളം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. 23-ശതമാനം വൈദ്യുതി മാത്രമാണ് കേരളത്തില്‍ തനതു പദ്ധതികളിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്നത്. അധികവിലയ്ക്കു ഇതരസംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങുന്നത് കനത്ത നഷ്ടമാണെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്. വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം നികത്താന്‍ വൈദ്യുതി നിരക്ക് കൂട്ടണമെന്ന് മന്ത്രി ആവര്‍ത്തിച്ച് പറയുമ്പോഴും സംസ്ഥാനത്ത് പൂര്‍ത്തിയാകാതെ കിടക്കുന്നത് നിരവധി […]
കണ്ണൂര്‍: കേരളം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ തനതു ഉല്‍പാദനത്തിനായി ലക്ഷ്യമിട്ട പദ്ധതികള്‍ പാതിവഴിയില്‍ നോക്കുകുത്തിയാവുന്നു. കേന്ദ്രപൂളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 77-ശതമാനം വൈദ്യുതി വാങ്ങുന്ന അവസ്ഥയിലാണ് കേരളം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. 23-ശതമാനം വൈദ്യുതി മാത്രമാണ് കേരളത്തില്‍ തനതു പദ്ധതികളിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്നത്. അധികവിലയ്ക്കു ഇതരസംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങുന്നത് കനത്ത നഷ്ടമാണെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്.
വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം നികത്താന്‍ വൈദ്യുതി നിരക്ക് കൂട്ടണമെന്ന് മന്ത്രി ആവര്‍ത്തിച്ച് പറയുമ്പോഴും സംസ്ഥാനത്ത് പൂര്‍ത്തിയാകാതെ കിടക്കുന്നത് നിരവധി ചെറുകിട ജലവൈദ്യുത പദ്ധതികള്‍. കെ.എസ്.ഇ.ബി നേരിട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിക്കുകയും ഇതുവരെയും പണി പൂര്‍ത്തിയാകാതെയും കിടക്കുന്നത് കണ്ണൂര്‍ ജില്ലയിലെപഴശി സാഗര്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട ആറോളം പദ്ധതികളാണുളളത്.
എറണാകുളത്തെ ഭൂതത്താന്‍ കെട്ട് ജലവൈദ്യുത പദ്ധതി, ഇടുക്കിയിലെ തൊട്ടിയാര്‍ജല വൈദ്യുതി പദ്ധതി, ചെങ്കുളം ഓഗ്മന്റേഷന്‍ പദ്ധതി, പള്ളിവാസല്‍ വിപുലീകരണ പദ്ധതി, കണ്ണൂരിലെ പഴശിസാഗര്‍ ചെറുകിട ജലവൈദ്യുത പദ്ധതി, സോളാര്‍ പദ്ധതി എന്നിവയാണ് പണി പൂര്‍ത്തിയാകാതെ മുടങ്ങികിടക്കുന്നത്.
ഇതില്‍ പള്ളിവാസല്‍ വിപുലീകരണം, തൊട്ടിയാര്‍ പദ്ധതി, ഭൂതത്താന്‍ കെട്ട് പദ്ധതി എന്നിവ ആരുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് 2022 ഫെബ്രുവരി മാസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം ഇപ്പോഴും പണി നടക്കുകയാണ്. 24 മെഗാവാട്ടിന്റെ ഭൂതത്താന്‍കെട്ട് പദ്ധതി 2011ലാണ് പണി ആരംഭിച്ചത്. ഇപ്പോള്‍ എട്ടുവര്‍ഷമായി. നിലവില്‍ ഇലക്ട്രോ മെക്കാനിക്കല്‍ പ്രവൃത്തികള്‍ 86.61 ശസമാനവും സിവില്‍ നിര്‍മാണ പ്രവൃത്തികള്‍ 99.70 ശതമാനവും പൂര്‍ത്തിയായെന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍ ഇതു എപ്പോള്‍ പൂര്‍ത്തിയാക്കി കമ്മിഷന്‍ ചെയ്യുമെന്ന കാര്യത്തില്‍ അനിശ്ചിതത്വമാണുളളത്. 17 വര്‍ഷം മുന്‍പ് ആരംഭിച്ച തൊട്ടിയാര്‍ജല വൈദ്യുത പദ്ധതിയുടെ നിര്‍മാണം ഈ ആഗസ്ത് മാസത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് നിലവിലെ അപ്‌ഡേഷന്‍. 2009ല്‍ ആരംഭിച്ച ചെങ്കുളം ഓഗ്മെന്റേഷന്‍ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇനിയും മൂന്ന് വര്‍ഷത്തെ സമയമെടുക്കുമെന്നാണ് കണക്കാക്കപെടുന്നത്.
ഭൗമ ശാസ്ത്രപരമായ വെല്ലുവിളികള്‍ നേരിടുന്നത് കാരണം എന്‍.ഐ.ആര്‍.എമ്മിന്റെ പഠന റിപോര്‍ട്ട് പ്രകാരം നിലവിലെ ടണലില്‍ ഡീവിയേഷന്‍ നടത്തി നിര്‍മാണം പൂര്‍ത്തിയാക്കേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്. 60 മെഗാവാാട്ട് ശേഷിയുള്ള പള്ളിവാസല്‍ വിപുലീകരണ പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് വകുപ്പ്. 15 മെഗാവാട്ട് ശേഷിയുള്ള പഴശിസാഗര്‍ ചെറുകിട ജലവൈദ്യുത പദ്ധതി പണി തുടങ്ങി ആറരവര്‍ഷം പിന്നിടുമ്പോഴും 42 തശമാനം ജോലികള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. പണി വൈകുന്നതില്‍ കരാറുകാരന്‍ കഴിഞ്ഞ ഏപ്രില്‍ മാസം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.
എന്നാല്‍ കരാറുകാരന്‍ കൃത്യമായ മറുപടി പോലും നല്‍കിയിട്ടില്ല. ഒരു മെഗാവാട്ട് ശേഷിയുള്ള ഏറ്റുമാനൂര്‍ ഗ്രൗണ്ട് മൗണ്ടഡ് സോളാര്‍ പദ്ധതിക്ക് 2016ല്‍ വര്‍ക്ക് അവാര്‍ഡ് നല്‍കിയെങ്കിലും നിയമവ്യവഹാരങ്ങളില്‍പെട്ട് മുടങ്ങികിടക്കുകയാണ്. ഇത് തീര്‍ന്നാല്‍ മാത്രമേ പണി തുടങ്ങാന്‍ സാധിക്കുകയുള്ളൂ. നഷ്ടം നികത്താന്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കി ഉല്‍പാദനം വര്‍ധിപ്പിച്ച് വരുമാനം കൂട്ടാനുള്ള വഴി തേടുന്നില്ല.
പുറത്ത് നിന്നെത്തിക്കുന്ന വൈദ്യുതികൊണ്ടാണ് നിലവില്‍ സംസ്ഥാനം ആവശ്യം നിറവേറ്റുന്നത്. ഓരോ വര്‍ഷവും 100 ദശലക്ഷം യൂനിറ്റ് ഉപഭോഗം വര്‍ധിക്കുന്നുവെന്നാണ് കണക്ക്. സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂനിറ്റൊന്നിന് ഒരു രൂപ മാത്രമാണ് ചെലവ് വരുന്നത്. എന്നാല്‍ സംസ്ഥാനത്ത് പുറത്ത് നിന്നും വരുന്ന വൈദ്യുതിക്ക് യൂനിറ്റ് ഒന്നിന് നാലു രൂപ ചെലവ് വരും. മുടങ്ങിക്കിടക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കിയാല്‍ ബോര്‍ഡിന് നഷ്ടം കുറയ്ക്കാന്‍ കഴിയും. നിലവിലെ റിപോര്‍ട്ട് പ്രകാരം 181.779 കോടി രൂപയാണ് ഈ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ആവശ്യം. ഈ തുക കെ.എസ്.ഇ.ബി.എല്ലിന്റെ പദ്ധതി ചെലവില്‍ നിന്നുമാണ് കണ്ടെത്തേണ്ടത്.
സംസ്ഥാനത്തെ മറ്റു വൈദ്യുതി പദ്ധതികള്‍ പോലെ കൂറ്റന്‍ അണക്കെട്ടോ നെടുനീളന്‍ കനാലുകളോ പഴശി സാഗര്‍ പദ്ധതിക്കില്ലായിട്ടും പദ്ധതി കമ്മിഷന്‍ ചെയ്യാന്‍ കഴിയാത്തത് കെ. എസ്. ഇ.ബി അധികൃതരുടെ അനാസ്ഥയാണെന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
നിര്‍മാണം തുടങ്ങി ആറരവര്‍ഷം പിന്നിട്ടിട്ടും നാല്‍പത്തിരണ്ടു ശതമാനം പ്രവര്‍ത്തികള്‍ മാത്രമേ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുളളൂ. കേരള വൈദ്യുതി ബോര്‍ഡിന്റെ പൂര്‍ണമേല്‍നോട്ടത്തില്‍ നടത്തുന്ന കണ്ണൂര്‍ ജില്ലയിലെു പ്രധാനജലവൈദ്യുതപദ്ധതികളിലൊന്നാണ് പഴശി സാഗര്‍പദ്ധതി.പ്രവൃത്തി വൈകുന്നതുമായി ബന്ധപ്പെട്ടു സിവില്‍ കരാറുകാരന് കഴിഞ്ഞ ഏപ്രില്‍ 30-ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ കരാറുകാരന്‍ ഈക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. പഴശി ഇറിഗേഷന്‍ പദ്ധതിയുടെ അണക്കെട്ടില്‍ ശേഖരിച്ചു നിര്‍ത്തുന്ന വെളളമാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. കാലവര്‍ഷത്തിലും ഡാമിന്റെ ഷട്ടറുകള്‍ അടച്ചു വെളളം സംഭരിക്കാനാണ് ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യമിട്ടിരുന്നത്. ജലവിഭവവകുപ്പിന് കീഴിലുളള പഴശി പദ്ധതിയുടെ 3.05 ഹെക്ടര്‍ സ്ഥലമാണ് വൈദ്യുതി പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നത്. പ്രാരംഭ ഘട്ടമെന്ന നിലയില്‍ അണക്കെട്ടില്‍ നിന്നും വൈദ്യുതി പദ്ധതിയുടെ പവര്‍ ഹൗസിലേക്ക് വെളളം എത്തിക്കുന്നതിനുളള മൂന്ന് തുരങ്കത്തിന്റെ നിര്‍മാണംഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
2.05 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളാണ് വൈദ്യുതി ഉല്‍പാദനത്തിനായി സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പദ്ധതി ഇഴഞ്ഞു നീങ്ങുന്നതിനാല്‍ ജലശക്തികൊണ്ടുളള വൈദ്യുതി ഉല്‍പാദനം സ്വപ്നമായി മാറിയിരിക്കുകയാണ്. ഇക്കുറി ജൂണ്‍, ജൂലായ്മാസങ്ങളില്‍ കനത്ത മഴ പെയ്തുവെങ്കിലും ഒരേ സമയം കോരിച്ചോരിയുന്ന മഴ കൊണ്ടു വൈദ്യുത ഉല്‍പാദനത്തിന് ഗുണമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബോര്‍ഡ് അധികൃതര്‍ പറയുന്നത്. ഡാമുകള്‍ നിറഞ്ഞതിനാല്‍ വെളളം തുറന്നുവിട്ടതിനാലാണ് പ്രതിസന്ധിസൃഷ്ടിച്ചത്. ജല വൈദ്യുതി പദ്ധതികള്‍ക്കു പകരം സോളാര്‍ പദ്ധതി നടപ്പിലാക്കാന്‍ കെ. എസ്. ഇ.ബി ലക്ഷ്യമിട്ടിരുന്നുവെങ്കിലും മിക്കപദ്ധതികളും പാതിവഴിയിലാണ്.