- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിയാ കേസില്‍ അകത്തായത് മുന്‍ എംഎല്‍എ; നവീന്‍ ബാബു ഫയല്‍ ഏറ്റെടുത്താല്‍ അകത്താകുക മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാത്രമോ? എംഡിഎമ്മിന്റെ മരണത്തില്‍ കേന്ദ്ര ഏജന്‍സി എത്തുന്നത് തടയാന്‍ ഏത് അറ്റം വരേയും സര്‍ക്കാര്‍ പോകും; എന്തുകൊണ്ട് സിബിഐയെ സിപിഎം ഭയക്കുന്നു? കാരണമിതാ...
കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് സി.ബി.ഐ. കോടതി ശിക്ഷവിധിക്കുമ്പോള്‍ സര്‍ക്കാരിനും സിപിഎമ്മിനും ആശങ്കയായി നവീന്‍ ബാബു മരണ കേസ്. എഡിഎമ്മിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി എടുക്കുന്ന തീരുമാനം അതിനിര്‍ണ്ണായകമാണ്. ഈ കേസില്‍ അന്വേഷണത്തിന് സിബിഐ എത്തിയാല്‍ കണ്ണൂരിലെ സിപിഎം നേതൃത്വമാകെ വെട്ടിലാകും. നവീന്‍ ബാബു കേസിന് പിന്നിലെ പെട്രോള്‍ പമ്പ് ഇടപാടും മുഖ്യമന്ത്രിക്ക് നല്‍കിയ വ്യാജ പരാതിയും സിബിഐ അന്വേഷിച്ചാല്‍ എകെജി സെന്ററിനുള്ളിലും അറസ്റ്റ്ു നടക്കുമെന്ന വിലയിരുത്തല്‍ ശക്തമാണ്.
2019 സെപ്റ്റംമ്പര്‍ 30-ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐ.ക്ക് വിട്ടെങ്കിലും കേസ് ഡയറിയടക്കമുള്ള രേഖകള്‍ കൈമാറാന്‍ നേരത്തേ അന്വേഷണംനടത്തിയ ക്രൈംബ്രാഞ്ച് തയ്യാറായില്ല. ഈ കാര്യമാവശ്യപ്പെട്ട് ആറു കത്തുകള്‍ അന്ന് ഡി.ജി.പി.യായിരുന്ന ലോക്‌നാഥ് ബെഹ്റയ്ക്കും ക്രൈംബ്രാഞ്ച് ചുമതലയുള്ള എസ്. ശ്രീജിത്തിനും നല്‍കിയെങ്കിലും അനുകൂലമറുപടിയുണ്ടായില്ല. കേസ് രേഖകള്‍ എങ്ങനെ സി.ബി.ഐ.ക്ക് കൈമാറണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയിരിക്കുകയാണെന്ന വിചിത്രമായ മറുപടിയാണ് ഡി.ജി.പി. ലോക്‌നാഥ് ബെഹ്റ സി.ബി.ഐ.ക്ക് നല്‍കിയത്. പിന്നീട് സിബിഐ നിര്‍ണ്ണായക നീക്കം നടത്തി.
അന്വേഷണരേഖകള്‍ പിടിച്ചെടുക്കുന്നതിനടക്കം അധികാരമുള്ള സി.ആര്‍.പി.സി. 91 നോട്ടീസ് സി.ബി.ഐ. ക്രൈംബ്രാഞ്ചിനു നല്‍കി. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സര്‍ക്കാരും ക്രൈംബ്രാഞ്ചും സഹകരിക്കാതിരുന്നതോടെ അന്വേഷണവുമായി സ്വന്തംനിലയ്ക്ക് സി.ബി.ഐ. മുന്നോട്ടുപോയി. എഫ്.ഐ.ആര്‍. രഹസ്യമായി രജിസ്റ്റര്‍ചെയ്ത് എറണാകുളം സി.ജെ.എം. കോടതിയില്‍ നല്‍കി. ഇതിനിടയില്‍ അന്വേഷണം സി.ബി.ഐ.ക്കുവിട്ട നടപടിക്കെതിരായി സര്‍ക്കാര്‍ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കി. അന്വേഷണം സ്റ്റേചെയ്യാത്ത സാഹചര്യത്തില്‍ സി.ബി.ഐ. രഹസ്യമായി മുന്നോട്ടുപോയി. കാസര്‍കോട്ടെ സി.പി.എമ്മിന്റെ രണ്ട് പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡ് ചെയ്ത് രേഖകള്‍ ശേഖരിച്ചു.
ക്രൈംബ്രാഞ്ച് കാസര്‍കോട് കോടതിയില്‍ നല്‍കിയ കുറ്റപത്രവും അനുബന്ധരേഖകളും കോടതിവഴിതന്നെ എറണാകുളം സി.ബി.ഐ. കോടതിയിലേക്ക് മാറ്റി. സര്‍ക്കാര്‍ അപ്പീലുകള്‍ ഹൈക്കോടതി പരിഗണിച്ചപ്പോള്‍ തങ്ങള്‍ കണ്ടെത്തിയ നിര്‍ണായകവിവരങ്ങള്‍ അടങ്ങിയ സീല്‍ഡ് കവര്‍ ഹൈക്കോടതിക്ക് സിബിഐ നല്‍കി. സീല്‍ഡ് കവറിലെ സി.ബി.ഐ.യുടെ അന്വേഷണപുരോഗതി വിലയിരുത്തിയ ഹൈക്കോടതി സര്‍ക്കാരിന്റെ അപ്പീല്‍ തള്ളുകയായിരുന്നു. ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ സിപിഎം മുന്‍ എംഎല്‍എ അടക്കം അഴിക്കുള്ളിലായി. നവീന്‍ ബാബു കേസിലും ഇതിന് സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ഹൈക്കോടതി വിധി സിബിഐ അന്വേഷണത്തിന് അനുകൂലമായാല്‍ ഇടതു സര്‍ക്കാര്‍ അപ്പീല്‍ സാധ്യതകള്‍ തേടും.
നവീന്‍ ബാബുവിന്റെ മരണത്തില്‍ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ഭാര്യ മഞ്ജുഷ കോടതിയില്‍ എത്തിയിരുന്നു. നവീന്‍ ബാബു തൂങ്ങിമരിച്ചു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കൊല നടത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് സംശയിക്കേണ്ടിവരുമെന്നും, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മഞ്ജുഷ ആരോപിച്ചിരുന്നു. ശരിയായ രീതിയിലുള്ള പോസ്റ്റുമോര്‍ട്ടം നടന്നില്ല. ഇന്‍ക്വസ്റ്റില്‍ കഴുത്തില്‍ കണ്ടെത്തിയ പാട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ല. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങളും നല്‍കുന്നില്ല. 55 കിലോ ഭാരമുള്ള നവീന്‍ എങ്ങനെ ചെറിയ കയറില്‍ കെട്ടിതൂങ്ങി മരിക്കുമെന്നും ഹര്‍ജിക്കാരി ചോദിച്ചു.
പ്രതിയെ സംരക്ഷിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നുവെന്നും ജയിലില്‍നിന്ന് ഇറങ്ങിയപ്പോള്‍ പി.പി. ദിവ്യയെ സ്വീകരിക്കാന്‍ സെക്രട്ടറിയുടെ ഭാര്യ പോയെന്നും മഞ്ജുഷ ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. ഈ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് നേരത്തേ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.