- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്ഷിതാക്കളോട് സമ്മതം വാങ്ങിയെന്ന് കുട്ടിയോട് നുണ പറഞ്ഞു; വീട്ടിലെത്തി കുട്ടിയുടെ യൂണിഫോം വാങ്ങി എന്‍എസ്എസ് ക്യാമ്പില്‍ നിന്ന് വിളിച്ചുകൊണ്ടുപോയി; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വീട്ടുകാരുടെ അനുമതിയില്ലാതെ സിപിഎം റെഡ് വോളണ്ടിയര്‍ മാര്‍ച്ചില്‍ പങ്കെടുപ്പിച്ചു; പരാതിയുമായി പിതാവ്
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വീട്ടുകാരുടെ അനുമതിയില്ലാതെ റെഡ് വോളണ്ടിയര്‍ മാര്‍ച്ചില്‍ പങ്കെടുപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂളില്‍ നിന്നും പ്ലസ് വണ്‍ വിദ്യാര്‍ഥിയെ രക്ഷിതാക്കളുടെ അനുമതി ഇല്ലാതെ സിപിഎം ജില്ലാ സമ്മേളനത്തിന്റെ റെഡ് വോളണ്ടിയര്‍ മാര്‍ച്ചിന് കൊണ്ടുപോയെന്ന് പരാതി. എന്‍എസ്എസ് ക്യാമ്പില്‍ നിന്നാണ് കുട്ടിയെ മാര്‍ച്ചിന് കൊണ്ടുപോയത്.
സിപിഎം പ്രവര്‍ത്തകര്‍ ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയത് തെറ്റിദ്ധരിപ്പിച്ചെന്ന് വിദ്യാര്‍ഥിയും പരാതിപ്പെട്ടു. വീട്ടുകാരില്‍ നിന്ന് സമ്മതം വാങ്ങിയെന്ന് വിദ്യാര്‍ഥിയോട് പറഞ്ഞാണ് കുട്ടിയെ കൊണ്ടുപോയത്. അധ്യാപകരോട് വിദ്യാര്‍ഥിയുടെ വീട്ടുകാരാണ് തങ്ങളെന്നും ഇവര്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു.
ഇന്നലെ വൈകിട്ടാണ് എന്‍എസ്എസ് ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയ കുട്ടിയെ സിപിഎം ജില്ലാ സമ്മേളനത്തിനു കൊണ്ടു പോയെന്ന് പരാതിയുമായി പിതാവ് രംഗത്തുവന്നത്. തിരുവനന്തപുരം പേരൂര്‍ക്കട പിഎസ്എന്‍എം സ്‌കൂളില്‍ നിന്നുമാണ് കുട്ടിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജില്ലാ സമ്മേളനത്തില്‍ എത്തിച്ചത്. ഏണിക്കര സ്വദേശിയുടെ മകനെയാണ് സമ്മേളനത്തില്‍ പങ്കെടുപ്പിച്ചത്. എന്‍എസ്എസ് അധ്യാപകനെതിരെ പരാതിയുമായി പിതാവ് സ്‌കൂളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മുല്ലശ്ശേരി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊണ്ടുപോയത്.
സംഭവത്തില്‍ ഏണിക്കര സ്വദേശി ഹരികുമാര്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കി.വൈകിട്ട് നാല് മണി മുതല്‍ ആറ് മണിവരെ ക്യാമ്പില്‍ ചെന്ന് മകനെ കാണാനുള്ള അനുവാദം അധികൃതര്‍ നല്‍കിയിരുന്നു. അങ്ങനെ ചെന്നപ്പോഴാണ് മകനെ അവിടെ നിന്നും വിളിച്ചുകൊണ്ടു പോയതായി അറിഞ്ഞതെന്ന് ഹരികുമാര്‍ പ്രതികരിച്ചു. അയല്‍വാസിയായ വിഷ്ണു, മകനെ റെഡ് വളണ്ടിയര്‍ മാര്‍ച്ചിന് വിടണം എന്നാവശ്യപ്പെട്ട് ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ എന്‍എസ്എസ് ക്യാമ്പിലാണെന്നും നടക്കില്ലെന്നും അറിയിച്ചു.
തുടര്‍ന്ന് ഇയാള്‍ വീട്ടിലെത്തി മറ്റൊരു കുട്ടിക്കാണെന്ന് പറഞ്ഞ് മകന്റെ യൂണിഫോം വാങ്ങിക്കൊണ്ട് പോവുകയും, പിന്നീട് ക്യാമ്പിലെത്തി കുട്ടിയെ കൂട്ടികൊണ്ട് പോവുകയുമായിരുന്നെന്ന് ഹരികുമാര്‍ പറഞ്ഞു. പോകുന്ന വഴിക്ക് കുട്ടിക്ക് ജ്യൂസും പാര്‍ട്ടി ഓഫീസില്‍ കൊണ്ടിരുത്തി ഉച്ചയ്ക്ക് ബിരിയാണിയും വാങ്ങിക്കൊടുത്തതായി പിതാവ് പറയുന്നു. താന്‍ സിപിഎം അനുഭാവിയാണ്. എന്നാല്‍ സ്‌കൂള്‍ മുടക്കിയുള്ള പരിപാടിക്കില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് മുമ്പേ അറിയിച്ചിട്ടുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയതായും, ബാലാവകാശ കമ്മിഷനും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കുമെന്നും ഹരികുമാര്‍ വ്യക്തമാക്കി.