തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സിപിഐയെ വഞ്ചിക്കുമോ? പിഎം ശ്രീ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ട് ഒരാഴ്ചയായി. എന്നിട്ടും കരാറില്‍ നിന്നും പിന്മാറുന്നുവെന്ന കത്ത് കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ അയച്ചില്ല. ചീഫ് സെക്രട്ടറി കത്ത് തയ്യാറാക്കിയെങ്കിലും അയച്ചില്ല. അതിനിടെ എസ്എസ്‌കെ ഫണ്ടില്‍ കേരളത്തിനുള്ള ആദ്യ ഗഡു അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ ആദ്യ വാക്ക് പാലിക്കുകയും ചെയ്തു. 92.41 കോടി രൂപയാണ് പദ്ധതിയിലൂടെ കേരളത്തിന് ലഭിക്കുക. ഫണ്ടിലൂടെ വിദ്യാഭ്യാസവകുപ്പിന് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. അതിനിടെ സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമാണ് തുക കിട്ടിയതെന്ന വാദം ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പിഎം ശ്രീയുമായി എസ് എസ് കെ ഫണ്ടിന് ബന്ധമില്ലെന്നാണ് നിലപാട്.

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടാത്തത് കാരണമായിരുന്നു സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന എസ്എസ്‌കെയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചിരുന്നത്. ഇക്കാരണം പറഞ്ഞുകൊണ്ടാണ് സിപിഐയുടെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് അതീവരഹസ്യമായി കരാറില്‍ ഒപ്പുവെച്ചത്. ഈ ഒപ്പു കാരണമാണ് തുക കിട്ടിയത്. എന്നാല്‍ ഇനി കേരളം എന്തു ചെയ്യുമെന്നതാണ് സൂചന. കേരളത്തിന് കിട്ടേണ്ടിയിരുന്ന ഒക്യുറന്‍സ് ഫണ്ടിലെ ആദ്യഗഡുവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പദ്ധതി പ്രകാരമുള്ള രണ്ടും മൂന്നും ഗഡുക്കള്‍ കൂടി വൈകാതെ ലഭിക്കും. പിഎം ശ്രീയില്‍നിന്നും കേരളം ഔദ്യോഗികമായി പിന്മാറി എന്നത് സംബന്ധിച്ച് കേന്ദ്രത്തിന് രേഖാമൂലം അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പണം കിട്ടുന്നത്. കേന്ദ്രത്തിന് കത്തയയ്ക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ടെന്നും വിദ്യാഭ്യാസ സെക്രട്ടറി ഉടന്‍ കത്തയയ്ക്കും എന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞിരുന്നത്. ഇതിനിടെയാണ് പദ്ധതിയുടെ ആദ്യഗഡു സംസ്ഥാനത്തിന് ലഭിച്ചത്.

അതിനിടെ പിഎം ശ്രീയില്‍ നിന്ന് പിന്മാറിക്കൊണ്ടുള്ള കത്ത് കേന്ദ്രത്തിന് സംസ്ഥാനം അയക്കുന്നത് ഉറപ്പാക്കണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ നേതാക്കള്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാറിനെ കൊണ്ട് തിരുത്തിക്കാനായത് പാര്‍ട്ടിയുടെ വലിയ നേട്ടമാണെന്ന് യോഗം വിലയിരുത്തി. യഥാര്‍ത്ഥ ഇടതു നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞെന്നാണ് അഭിനന്ദനം. അതേ സമയം തര്‍ക്കത്തിനിടെ എംഎ ബേബിയോട് പ്രകാശ് ബാബുവും ശിവന്‍കുട്ടിയോടു എഐവൈഎഫും ഖേദം പ്രകടിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെട്ടു. അങ്ങോട്ടും ഇങ്ങോട്ടും വാക്‌പോരുണ്ടായിട്ട് സിപിഐ മാത്രം ഖേദം പറയേണ്ടെന്നായിരുന്നു നിലപാട്.

എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡു കേരളത്തിന് ലഭിച്ചു. തടഞ്ഞുവെച്ചിരുന്ന 92.41 കോടി രൂപയാണ് കേരളത്തിന് കിട്ടിയിരിക്കുന്നത്. രണ്ടും മൂന്നും ഗഡു പിന്നാലെ ലഭിക്കും എന്നാണ് വിവരം. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിന് പിന്നാലെയാണ് നേട്ടം. കരാറില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയെങ്കിലും കേന്ദ്രത്തിനു കത്ത് അയച്ചിരുന്നില്ല. നിലവില്‍ കത്ത് വൈകിപ്പിച്ചത് നേട്ടമായിരിക്കുകയാണ്. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതിലെ കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഫണ്ട് കിട്ടിയതോടെ സിപിഐക്കും വിഷയത്തില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കാനാകില്ല. കത്ത് അയക്കാന്‍ തീരുമാനിച്ചത് കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു. എന്നാല്‍ ഇതുവരെ കത്ത് അയക്കാതെ കേരളം വൈകിപ്പിക്കുകയായിരുന്നു.

സര്‍വ ശിക്ഷ അഭിയാനുമായി ബന്ധപ്പെട്ട് കേരളത്തിന് അര്‍ഹമായ തുക നല്‍കുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. അര്‍ഹതപ്പെട്ട പണം കേന്ദ്രം തടയുന്നുവെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റേഴ്‌സിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്ര നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്തുവെന്നും അഡീഷണല്‍ സോളിസിറ്റ് ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. അര്‍ഹമായ തുക പോലും സംസ്ഥാനത്തിന് നല്‍കുന്നില്ലെന്നും സ്‌പെഷ്യല്‍ എഡ്യൂക്കേറ്റേഴ്‌സിന് സ്ഥിരപ്പെടുത്താനുള്ള തുക കണ്ടെത്തണമെന്നും കേരളം കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു. ഈക്കാര്യത്തില്‍ ജനുവരിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചു. പിന്നാലെയാണ് കേരളത്തിന് ഫണ്ട് ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പിഎം ശ്രീയില്‍ ഇനി എതിര്‍ നിലപാട് എടുക്കാമെന്നാണ് സിപിഐ വാദം.

അതിനിടെ പിഎം ശ്രീ പദ്ധതിയില്‍ സിപിഎമ്മിനോട് ഏറ്റുമുട്ടല്‍ വേണ്ടെന്ന നിലപാടിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന കൗണ്‍സിലിലാണ് ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലായിടത്തും യോജിച്ചു പോകണമെന്ന നിര്‍ദേശവും ബിനോയ് വിശ്വം മുന്നോട്ടുവെച്ചു. എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡു കേരളത്തിന് ലഭിച്ചു. തടഞ്ഞുവെച്ചിരുന്ന 92.41 കോടി രൂപയാണ് കേരളത്തിന് കിട്ടിയിരിക്കുന്നത്.