തിരുവനന്തപുരം: ഏറെ പ്രതീക്ഷകളോടെ പ്രവാസിയായി രാജ്യം വിട്ടവര്‍ മരിച്ചുപോകുന്ന അവസ്ഥ അതിദയനീയമാണ്. അവരുടെ ജീവനോപാധി അവസാനിക്കുക മാത്രമല്ല അതൊരു ബാധ്യതയായി മാറുകയും ചെയ്യും. ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ മരിച്ചു കഴിയുമ്പോള്‍. കുടുംബക്കാര്‍ക്ക് അതൊരു ബാധ്യതയായി മാറുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും സാമൂഹിക പ്രവര്‍ത്തകര്‍ ഇതില്‍ ഇടപെടുകയും ചെയ്യുന്നു. അങ്ങനെ അതുമായി ബന്ധപ്പെട്ട് നിരവധി സംഘടനകള്‍ ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല ചില വ്യക്തികളും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അങ്ങനെ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയിട്ടുള്ള ആളാണ് യുഎഇ കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന അഷറഫ് താമരശ്ശേരി എന്ന വയനാടുകാരന്‍. ഏകദേശം അയ്യായിരത്തോളം മൃതദേഹങ്ങളാണ് അദ്ദേഹം നാട്ടില്‍ എത്തിച്ചിട്ടുള്ളത്. അഷറഫിനെ ഒരു ദൈവദൂതനെ പോലെയാണ് പ്രവാസികള്‍ കാണുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡുകള്‍ കിട്ടുക മാത്രമല്ല പത്മശ്രീക്ക് വരെ ശിപാര്‍ശ ചെയ്തിട്ടുണ്ട്. മറ്റൊരാള്‍ നസീര്‍ വാടാനപ്പള്ളിയാണ്. ഇത്തരത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നതിന് മുന്‍കൈയ്യെടുക്കുന്നവര്‍ ആദരിക്കുന്ന സാഹചര്യവും ഇപ്പോള്‍ വര്‍ധിക്കുകയാണ്. അതിനിടെയാണ് പുതിയൊരു വിവാദം പുറത്തുവന്നിരിക്കുന്നത്.

മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ വേണ്ടി ഇവര്‍ മരിച്ചയാളുടെ ബന്ധുക്കളില്‍ നിന്നും പതിനായിരം ദിര്‍ഹം വരെ വാങ്ങുന്നുവെന്നും യഥാര്‍ഥത്തില്‍ അയ്യായിരം ദിര്‍ഹം മാത്രമേ ചിലവാവുകയുള്ളൂവെന്നും അതിന്റെ പകുതി എംബസിയില്‍ നിന്നും കൈപ്പറ്റാന്‍ സാഹചര്യമുണ്ടെന്നും ഇത് കൈപ്പറ്റി കൊണ്ട് പതിനായിരം ദിര്‍ഹം വാങ്ങിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. അതേസമയം ഈ ആരോപണത്തെ നിരവധി പേര്‍ തള്ളിക്കളയുകയും ചെയ്യുന്നു. സ്തുത്യര്‍ഹമായ സേവനം നടത്തുന്നവരെ അവഹേളിക്കുകയാണെന്നാണ് ഉയരുന്ന ആക്ഷേപവും ഒരു വശത്തുണ്ട്.

മലബാര്‍ ഡെവലപ്‌മെന്റ് ഫോറം എന്ന പേരില്‍ കോഴിക്കോട് കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ തലപ്പത്തുള്ള കെ എം ബഷീര്‍ എഴുതിയ കുറിപ്പാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. ഇതിന്റെ ചുവടു പിടിച്ചു സോഷ്യല്‍ മീഡിയയിലും വാദപ്രതിവാദങ്ങള്‍ നടക്കുന്നുണ്ട്. ബഷീറിന്‍രെ വിവാദ കുറിപ്പ് ഇങ്ങനെ:

ആ കുറിപ്പ് ഇങ്ങനെ..

യു.എ.ഇ യില്‍ മരണപെടുന്ന നിര്‍ഭാഗ്യവാന്മാരായ പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകാന്‍ എന്തിനാണ് ഏജന്റിന്റെ സേവനം? ഒരു ബന്ധുവിനോ - കമ്പനി പിആര്‍ഒ വിനോ വളരെ എളുപ്പത്തില്‍ ചെയ്തു തീര്‍ക്കാവുന്ന നടപടി ക്രമങ്ങള്‍ക്ക് 5000 ദിര്‍ഹംസ് ചിലവാകുമ്പോള്‍ 10,000 ദിര്‍ഹം സ് തട്ടിയെടുക്കുകയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വിഹിതവും കൈക്കലാക്കുന്ന ഏജന്റുമാര്‍ ചെയ്യുന്നത് സേവനമല്ല - നിയമ വിരുദ്ധമാണ്.പാപമാണ്.


പ്രവാസി മൃതശരീരം ദുബായ്- ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും നാട്ടിലേക്കയക്കുവാന്‍ 5000 ദിര്‍ ഹം ചിലവിന് പകരം 10,000 ദിര്‍ ഹം കീശയിലാക്കുന്നതിന് പുറമെ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റി ല്‍ നിന്നും ലഭ്യമാകുന്ന ആനുകൂ ല്യങ്ങളും, ഒരുമിച്ച് കീശയിലെത്തു മ്പോള്‍ ഏതാണ്ട് ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ ലാഭം -ഇത് ഒരു മൃതശരീരരത്തില്‍ നിന്ന് മാത്രം കിട്ടുന്ന ലാഭം - അങ്ങിനെ എത്ര ?

ഇന്ത്യന്‍ കോണ്‍സുലേറ്റ് കോടികളാണ് ഇതിനകം ചിലവഴിച്ചിട്ടുള്ളത്. മൃതശരീരം എംബാമിങ്ങ് മുതല്‍ പെട്ടി ഉണ്ടാക്കുന്ന കാര്‍പന്റര്‍മാര്‍ വരെ മോണോ പോളി. എല്ലായിട ങ്ങളിലും കുത്തക!

മൃതശരീരം എംബാമിങ്ങ് കഴിഞ്ഞാല്‍ ആംബുലന്‍സിന് മുന്നി ല്‍ നിന്നും സെല്‍ഫി,അത് ഫെയ്ത് ബുക്കില്‍ ലേഖന സഹിതം പോസ്റ്റ് ചെയ്യാന്‍ പ്രത്യ ക മീഡിയ വിംഗ്, നിരവധി പി.എ. മാരും - അസിസ്റ്റ ന്റ് ഏജന്റുമാരും മൃതശരീരത്തിന് ചുറ്റും വാവിട്ട് പറക്കുന്ന കഴുകന്മാര്‍ക്കെതിരായി ശക്തമായ നടപടി വേണം. ഇവര്‍ക്ക് പ്രത്യക പരിഗണ നല്‍കുന്ന കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ശ്രീ. പഥക്കിനെതിരായി അന്വഷണം നടത്തണമെന്ന് വിദേശകാര്യ മന്ത്രാലയത്തോടാവശ്യപ്പെട്ടിട്ടുണ്ട്.

മൃതദേഹം നാട്ടിലെത്തിക്കാന്‍ അയ്യായിരം ദിര്‍ഹം മാത്രമേ ചിലവാവുകയുള്ളൂ എങ്കില്‍ പതിനായിരം ദിര്‍ഹം ആരോടെങ്കിലും വാങ്ങുന്നുണ്ടെങ്കില്‍ അന്വേഷണത്തിന് വിധേയമാക്കണം.ഇന്ത്യന്‍ കോണ്‍സുലേറ്റുകളും എംബസികളും മരിക്കുന്ന പൗരന്മാരുടെ മൃദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഒരു നിശ്ചിത തുക കൊടുക്കുന്നു എന്നത് വാസ്തവമാണ്. അതുപോലെ യുഎഇ യില്‍ മരിച്ചവരുടെ കൈയില്‍ നിന്നും പണം കൈപ്പറ്റുന്നുണ്ടെങ്കില്‍ അത് ഗുരുതരമായ കുറ്റമാണ്. മൃതദേഹത്തിന് വിലപേശി പണം ഉണ്ടാക്കിയാണ് ഈ പറഞ്ഞവര്‍ പേരെടുത്തെങ്കില്‍ അത് പുറം ലോകം അറിയണം.

അതേസമയം, ഗ്ലോബല്‍ പ്രവാസി യൂണിയന്‍ ചെയര്‍മാനും കൂടിയായ അഡ്വ.ഫരിദ് ഈ വിഷയത്തെ കുറിച്ച് പറയുന്നതിങ്ങനെ, ഈ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയകളില്‍ പ്രത്യകിച്ച് ടിക് ടോക്കില്‍ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുമായി ബന്ധപ്പെട്ട് വളരെ തെറ്റിദ്ധാരണ ജനകമായ വീഡിയോ ദര്‍ശിക്കാന്‍ ഇടയായി. തീര്‍ച്ചയായും സാമൂഹിക പ്രവര്‍ത്തകര്‍ തട്ടിപ്പ് നടത്തുന്നവര്‍ ഉണ്ടാകാം ഇതൊക്കെ ശരിയാണ്. പക്ഷെ അവിടെ ചിലര്‍ ചില കാര്യങ്ങളില്‍ ഉന്നയിക്കുന്ന റേറ്റ് മറ്റ് കാര്യങ്ങള്‍ ഒന്നും ഇതുമായി ബന്ധപ്പെട്ട് പല സന്ദര്‍ഭങ്ങളിലും പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയ്ക്ക് യോജിക്കാന്‍ പറ്റുന്നില്ല. നമ്മള്‍ ഒരാള്‍ ഹോസ്പിറ്റലില്‍ മരിച്ച് കഴിഞ്ഞാല്‍ ആദ്യം അവിടെ നിന്നും നോട്ടിഫിക്കേഷന്‍ എടുക്കും. അത് ആശുപത്രിയില്‍ വെച്ച് തന്നെ മരിച്ചെതെങ്കില്‍ ആ ആശുപത്രിയിലുള്ള അടുത്തുളള പോലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ എല്ലാ പേപ്പറുകളും ലഭ്യമാകും.

അതല്ല റൂമില്‍ വെച്ചാണ് അല്ലെങ്കില്‍ അപകടത്തിലോ മറ്റോ അല്ലേല്‍ ദുരൂഹ സാഹചര്യത്തിലോ മരിച്ച വ്യക്തി ആണെകില്‍ അതിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നത് വരെ വെയിറ്റ് ചെയ്യണം. ബോഡി പോസ്റ്റുമോര്‍ട്ടത്തിന് അയക്കും ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടാന്‍ ഒന്നോ രണ്ടോ ചിലപ്പോള്‍ ആഴ്ചകളോളം വൈകാറുണ്ട് നോര്‍ത്തേണ്‍ എമിറേട്‌സിലോക്കെ ദുബായില്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് എത്രയും പെട്ടെന്ന് കിട്ടാറുമുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ ലഭ്യമായാല്‍ ഉടനെ തന്നെ നമ്മള്‍ ഹെല്‍ത്തിലേക്ക് ഒരു പേപ്പര്‍ തരും വിസ ക്യാന്‍സിലേഷനും പാസ്സ്പോര്‍ട്ട് ക്യാന്‍സിലേഷനും വേണ്ടി ഒരു പേപ്പര്‍ തരും.

ഇതിനൊക്കെ മുന്നേ ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ അയാളുടെ നോമിന്‍ ആ നാട്ടിലാണെങ്കില്‍ അവരില്‍ നിന്ന് ഒരു പവര്‍ ഓഫ് അറ്റോണി നമ്മള്‍ വരുത്തുകയും. ആ പവര്‍ ഓഫ് അറ്റോണി നമ്മുടെ കോണ്‍സിലെറ്റില്‍ കൊണ്ടുപോയി അവരില്‍ നിന്ന് ഒരു ഓത്തോറിസഷന്‍ വാങ്ങുകയും വേണം. എന്നിട്ട് ഈ ഓത്തോറിസഷന്‍ കിട്ടിയെങ്കില്‍ മാത്രമേ കോര്‍ട്ടില്‍ നിന്നും പോലീസില്‍ നിന്നുമൊക്കെ ബോഡിയുമായി ബന്ധപ്പെട്ട പേപ്പര്‍ കൈപ്പറ്റാന്‍ നമുക്ക് സാധിക്കുകയുള്ളു. ഈ പോലീസില്‍ നിന്ന് എല്ലാ പേപ്പറും ലഭിച്ചതിന് ശേഷം ഹെല്‍ത്തില്‍ നിന്ന് 120 ദിര്‍ഹം ചെലവാക്കി ഡെത്ത് സര്‍ട്ടിഫിക്കറ്റ് എടുക്കണം.ശേഷം ദുബായില്‍ നിന്നാണ് പോരാടുന്നെങ്കില്‍ പെര്‍മിറ്റ് റോഡ് പെര്‍മിറ്റ് ഹെഡ് ക്വാര്‍ട്ടറില്‍ പോയിട്ട് നേരെ എംബാമിംഗ് സെന്ററില്‍ പോയി പൈസ അടയ്ക്കണം.