- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യങ്ങള്‍ ഓര്‍ക്കാനും ശരിയായര ീതിയില് മനസ്സിലാക്കാനും സംശയനിവാരണത്തിനും ഓണ്‍ലൈന്‍ പഠനരീതി തടസ്സം; ഇനി നോട്ടുകള്‍ വാട്സാപ്പില് അയയ്ക്കരുത്; ഹയര്‍ സെക്കന്ററിയിലെ 'ഓണ്‍ലൈന്‍' ഇടപെടല് ഇനി നടക്കില്ല
ഓണ്‍ലൈന്‍ പഠനരീതി ഒഴിവാക്കണമെന്ന നിര്‍ദേശം കര്‍ശനായി പാലിക്കുന്നുണ്ടെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരും ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് വാട്‌സാപ് പോലെയുള്ള സമൂഹമാധ്യമങ്ങളിലൂടെ നോട്ടുകള്‍ നല്‍കുന്നതിന് അധ്യാപകര്‍ക്ക് വിലക്ക്. വിദ്യാര്‍ഥികളുടെ അമിത പഠനഭാരവും നോട്ടുകള്‍ പ്രിന്റൗട്ട് എടുക്കുന്നതിലെ ബുദ്ധിമുട്ടും ബോധ്യപ്പെടുത്തിയുള്ള പരാതികളുടെ സാഹചര്യത്തിലാണ് നടപടിയെന്നാണ് ഹയര്‍ സെക്കന്ററി വകുപ്പിന്റെ വിശദീകരണം. ഓണ്‍ലൈന്‍ പഠനരീതിയും ഇനി അംഗീകരിക്കില്ല. ഓണ്‍ലൈന്‍ പഠന രീതിയില്‍ ചില കുട്ടികളെ അധ്യാപകര്‍ ചൂഷണം ചെയ്യുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതു കൂടി പരിഗണിച്ചാണ് തീരുമാനം. എന്നാല്‍ ഇത് ഉത്തരവിന്റെ ഭാഗമാക്കിയതുമില്ല.
ഓണ്‍ലൈന്‍ പഠനരീതി ഒഴിവാക്കണമെന്ന നിര്‍ദേശം കര്‍ശനായി പാലിക്കുന്നുണ്ടെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരും ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്. ഓണ്‍ലൈന്‍ പഠനരീതി തുടര്‍ന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസില്‍നിന്ന് നേരിട്ടു ലഭിക്കേണ്ട പഠനാനുഭവം നഷ്ടപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനകാര്യങ്ങള്‍ ഓര്‍ക്കാനും ശരിയായ രീതിയില്‍ മനസിലാക്കാനും സംശയനിവാരണത്തിനും ഓണ്‍ലൈന്‍ പഠനരീതി ഒഴിവാക്കണം. റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഇടവിട്ട് സ്‌കൂളുകള്‍ സന്ദര്‍ശിച്ച് നിര്‍ദേശം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം.
കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ക്ലാസില്‍ ഹാജരാകാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ പഠനരീതി ഏര്‍പ്പെടുത്തിയത്. എന്നാല്‍ കോവിഡിനുശേഷവും പഠനവിവരങ്ങള്‍ വാട്സാപിലൂടെ നല്‍കുന്ന പ്രവണത തുടരുന്നുണ്ടെന്നാണ് വിലയിരുത്തല്‍. സ്വകാര്യ ഏജന്‍സികളും ട്യൂഷന്‍ സെന്ററുകളുമിത് മുതലെടുക്കുന്നതായും വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ചില രക്ഷിതാക്കള്‍ ബാലാവകാശ കമീഷനില്‍ പരാതിയും നല്‍കി. ഈ സാഹചര്യത്തിലാണ് തീരുമാനം. പെണ്‍കുട്ടികളുടെ വാട്‌സാപ്പ് നമ്പര്‍ കിട്ടാന്‍ ചിലര്‍ ഓണ്‍ലൈന്‍ പഠന സാധ്യതകള്‍ ഉപയോഗിച്ചിരുന്നു. ഇതും പരാതികളായി. ഇതു കൂടി കണക്കിലെടുത്താണ് സര്‍ക്കുലര്‍.
കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ക്ലാസില്‍ ഹാജരാകാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ പഠനം മുടങ്ങാതിരിക്കാന്‍ ഓണ്‍ലൈന്‍ പഠനരീതിയെ വിദ്യാഭ്യാസവകുപ്പ് പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ കോവിഡിനുശേഷവും പല അധ്യാപകരും പഠനവിവരങ്ങള്‍ വാട്സാപ്പ് വഴി ഷെയര്‍ചെയ്ത് കുട്ടികളെക്കൊണ്ട് പ്രിന്റെടുപ്പിക്കുന്ന രീതി തുടര്‍ന്നു. ഇത് പല വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിലാക്കിയെന്നാണ് നിഗമനമെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. നിര്‍ദ്ദേശം ലംഘിക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടി വരും.
വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനകാര്യങ്ങള്‍ ഓര്‍ക്കാനും ശരിയായരീതിയില്‍ മനസ്സിലാക്കാനും സംശയനിവാരണത്തിനും ഓണ്‍ലൈന്‍ പഠനരീതി ഒഴിവാക്കണം. റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഇടവിട്ട് സ്‌കൂളുകള്‍ സന്ദര്‍ശിച്ച് നിര്‍ദേശം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഇതിനായി വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും പ്രതികരണങ്ങള്‍ ആരായണമെന്നും നിര്‍ദേശമുണ്ട്.