- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത വേഗതയിലെത്തിയ റെയ്ഞ്ച് റോവര്‍ ഇടിച്ചു തകര്‍ത്തത് കച്ചേരിപ്പടിയിലെ നിരവധി വാഹനങ്ങളെ; പാര്‍ക്ക് ചെയ്ത കാറിലിരുന്ന മൂന്നു പേര്‍ക്ക് ഗുരുതരപരുക്ക്
തിരുവല്ല: നഗരത്തില്‍ അമിത വേഗതയിലെത്തിയ ആഡംബര കാര്‍(റെയ്ഞ്ച് റോവര്‍) നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പാര്‍ക്ക് ചെയ്തിരുന്ന കാറിലിരുന്ന ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ കണ്ടത്തില്‍ കളത്തില്‍ കെ.സി ജേക്കബ് (72), ബൈക്കില്‍ സഞ്ചരിച്ച തിരുവല്ല ഓതറ ചക്കാലയില്‍ വീട്ടില്‍ ഷിജിന്‍ കുര്യന്‍ (23), ചാത്തങ്കരി ആഞ്ഞിലിമൂട്ടില്‍ ഷെറിന്‍ കുര്യന്‍ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് പിന്നില്‍ മുറിവേറ്റ ജേക്കബിനെ ബിലീവേഴ്സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഒടിവുണ്ടായ ഷിജിന്‍ കുര്യനെയും കാലിന് പരിക്കേറ്റ ഷെറിനെയും […]
തിരുവല്ല: നഗരത്തില്‍ അമിത വേഗതയിലെത്തിയ ആഡംബര കാര്‍(റെയ്ഞ്ച് റോവര്‍) നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പാര്‍ക്ക് ചെയ്തിരുന്ന കാറിലിരുന്ന ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ കണ്ടത്തില്‍ കളത്തില്‍ കെ.സി ജേക്കബ് (72), ബൈക്കില്‍ സഞ്ചരിച്ച തിരുവല്ല ഓതറ ചക്കാലയില്‍ വീട്ടില്‍ ഷിജിന്‍ കുര്യന്‍ (23), ചാത്തങ്കരി ആഞ്ഞിലിമൂട്ടില്‍ ഷെറിന്‍ കുര്യന്‍ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് പിന്നില്‍ മുറിവേറ്റ ജേക്കബിനെ ബിലീവേഴ്സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാലിന് ഒടിവുണ്ടായ ഷിജിന്‍ കുര്യനെയും കാലിന് പരിക്കേറ്റ ഷെറിനെയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവല്ല അമ്പലപ്പുഴ സംസ്ഥാന പാതയില്‍ കച്ചേരിപ്പടിക്ക് ലീയാന്‍സ് ബേക്കറിക്ക് മുന്നിലാണ് അപകടം. തിരുവല്ലയില്‍ നിന്ന് പൊടിയാടി ഭാഗത്തേക്ക് പോയ റേഞ്ച് റോവര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന രണ്ട് കാറുകളിലും ഇടിച്ച് നിയന്ത്രണം വിട്ട് റോഡരുകിലെ കൈവരിയിലിടിച്ചശേഷം പാര്‍ക്ക് ചെയ്തിരുന്ന കാറിലും ഇടിച്ചു നില്‍ക്കുകയായിരുന്നു.
പാര്‍ക്ക് ചെയ്തിരുന്ന കാര്‍ മുന്നോട്ട് പോയി പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകളും ഇടിച്ചു മറിച്ചു. നാല് കാറുകളും നാല് ബൈക്കുകളും അപകടത്തില്‍ തകര്‍ന്നു. അപകടമുണ്ടാക്കിയ ആഡംബര കാര്‍ ഉടമയുടെ ബന്ധുവായ ്രൈഡവര്‍ തിരുവല്ല കാരയ്ക്കല്‍ വാരിക്കാട് എബി വര്‍ഗീസിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു.
അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ ആളുകളുമായി ഇയാള്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് പട്രോളിംഗിനെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.