- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലകുനിച്ച് രഞ്ജിത്തും; ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ പടിയിറങ്ങുന്നത് പൊതുസമൂഹത്തിന്റെ സമ്മര്‍ദ്ദം കാരണം; സിദ്ദിഖിന് പിന്നാലെ മറ്റൊരു രാജിയും
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രഞ്ജിത് രാജിവച്ചു. ബംഗാളി നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചിരുന്നു. താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് സമാന സാഹചര്യത്തില്‍ രാജിവച്ചു. ഇതോടെയാണ് ഇന്ത്യ അറിയുന്ന പ്രഗത്ഭകലാകാരന്റെ രാജി. ഇതോടെ മലയാള സിനിമയിലെ രണ്ട് പ്രമുഖര്‍ക്ക് ഒരു ദിവസം സ്ഥാനം നഷ്ടമായി. പൊതു സമൂഹത്തില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് രഞ്ജിത്തിന്റെ രാജിക്ക് കാരണമായത്. യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ താരസംഘടനയായ 'അമ്മ'യുടെ […]
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രഞ്ജിത് രാജിവച്ചു. ബംഗാളി നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചിരുന്നു. താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് സമാന സാഹചര്യത്തില്‍ രാജിവച്ചു. ഇതോടെയാണ് ഇന്ത്യ അറിയുന്ന പ്രഗത്ഭകലാകാരന്റെ രാജി. ഇതോടെ മലയാള സിനിമയിലെ രണ്ട് പ്രമുഖര്‍ക്ക് ഒരു ദിവസം സ്ഥാനം നഷ്ടമായി. പൊതു സമൂഹത്തില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് രഞ്ജിത്തിന്റെ രാജിക്ക് കാരണമായത്.
യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചതോടെ രഞ്ജിത്തിന് മേല്‍ സമ്മര്‍ദം വര്‍ധിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ പരാതിയുന്നയിച്ചത്. 'പാലേരി മാണിക്യം' എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്ന് നടി വെളിപ്പെടുത്തി.
രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. വയനാട്ടിലെ റിസോര്‍ട്ടില്‍ താമസിക്കുകയായിരുന്ന രഞ്ജിത്ത്, ഔദ്യോഗിക വാഹനത്തിലെ ബോര്‍ഡ് മാറ്റിയാണ് ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്കു പോയത്. നടന്‍ സിദ്ദിഖ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി.
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രഞ്ജിത്തിനെ സംരക്ഷിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഇടതു മുന്നണിയില്‍ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രഞ്ജിത്തിനെ പിന്തുണയ്ക്കുകയാണു ചെയ്തത്. വിമര്‍ശനം കടുത്തതോടെ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ രഞ്ജിത്തുമായി സംസാരിച്ചു. പിന്നാലെ രാജിസന്നദ്ധത രഞ്ജിത്ത് അവരെ അറിയിച്ചു. സിദ്ധിഖ് രാജിവച്ചതോടെ രഞ്ജിത്തും രാജിക്കത്തു സര്‍ക്കാരിനു കൈമാറി.
ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടും രഞ്ജിത്തിനെതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചലച്ചിത്രമേള ഡിസംബറില്‍ ആരംഭിക്കാനിരിക്കെയാണു രഞ്ജിത്തിന്റെ രാജി. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചതായും മുടിയില്‍ തലോടിയതായും ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നു.
കഴുത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ മുറിയില്‍ നിന്നിറങ്ങി. ഇതേത്തുടര്‍ന്നു സിനിമയില്‍ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാല്‍ അതിലേക്കുള്ള സൂചനകള്‍ നല്‍കുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റം. ബംഗാളിലിരുന്നു നിയമനടപടികള്‍ സ്വീകരിക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ഇടതു സഹയാത്രികയായ ശ്രീലേഖ പറഞ്ഞിരുന്നു.