തിരുവനന്തപുരം: ഇരയെ അപമാനിച്ച് സംവിധായകന്‍ രഞ്ജിത്. ഇതോടെ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ രഞ്ജിതിനെതിരെ വിമര്‍ശനം ശക്തമാവുകായണ്. രഞ്ജിത്തിന്റെ അപമാനം അറിഞ്ഞിട്ടും സര്‍ക്കാര്‍ നടപടി എടുക്കുന്നില്ല. ഇതില്‍ സിപിഎമ്മിനുള്ളിലും അതൃപ്തി ശക്തമാണ്. സിനിമയിലെ പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദമാണ് രഞ്ജിത്തിന് തല്‍സ്ഥാനത്ത് തുടരാന്‍ കഴിയുന്നതിന് കാരണമെന്നും അഭിപ്രായമുണ്ട്. അതിനിടെ രഞ്ജിത്തിനോട് രാജിവയ്ക്കാന്‍ സിപിഎം ആവശ്യപ്പെടുമെന്നും സൂചനകളുണ്ട്.

രഞ്ജിത്ത് അപമര്യാദയായി പെരുമാറിയതായി ബംഗാളി നടി ശ്രീലേഖ മിത്ര ആരോപിക്കുന്നു. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചതായും മുടിയില്‍ തലോടിയതായും ആരോപിച്ചു. ഇപ്പോള്‍ ഇങ്ങനെയൊരു വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനു പിന്നിലെ ലക്ഷ്യം മറ്റെന്തോ ആണ്. ഇവിടെ ഞാന്‍ ഇരയും അവര്‍ വേട്ടക്കാരനുമാണ്. അവര്‍ നിയമപരമായി നീങ്ങിയാല്‍, ഞാന്‍ ആ വഴിക്കുതന്നെ അതിനെ നേരിടും-ഇതാണ് രഞ്ജിത്തിന്റെ പ്രഖ്യാപനം. എന്നാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ വിവാദത്തില്‍ കുരുങ്ങിയിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ആരോപണ വിധേയരെ സംരക്ഷിക്കുമെന്ന സന്ദേശമാണ് ഇത് നല്‍കുന്നതെന്ന വിലയിരുത്തല്‍ ഉയരുന്നുണ്ട്.

കൊല്‍ക്കത്തിയില്‍ സിപിഎം വേദികളില്‍ സാന്നിധ്യമാകുന്ന ബംഗാളി നടിയാണ് ശ്രീലേഖ മിത്ര. ദേശീയ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരിക്കല്‍ മാധ്യമ പ്രവര്‍ത്തകര്‍ ബംഗാളിലെ പ്രമുഖ താരങ്ങളില്‍ പലരും തൃണമൂല്‍ കോണ്‍ഗ്രസിലും ബിജെപിയിലും വിശ്വസിക്കുന്നവരാണല്ലോ എന്ന ചോദിച്ചപ്പോള്‍, ഒരാള്‍ക്കും ഒരുരാത്രി കൊണ്ട് ചെങ്കൊടി പിടിക്കാന്‍ കഴിയില്ല, ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെങ്കില്‍ വിദ്യാഭ്യാസം വേണം. ഈ പാര്‍ട്ടി വിദ്യാസമ്പന്നരുടേതാണെന്ന് പറഞ്ഞ നടിയായിരുന്നു ശ്രീലേഖ മിത്ര. അങ്ങനെ ഇടതുപക്ഷത്തിന് വേണ്ടി വാദിക്കുന്ന നടിയുടെ പരാതി എത്തിയിട്ടും സര്‍ക്കാര്‍ ആലോചനയിലാണ്.

ഹേമാ കമ്മറ്റി റിപ്പോര്‍്ട്ട് പുറത്തു വിടാന്‍ വൈകിയതും ചിലത് വെട്ടിമാറ്റിയതുമെല്ലാം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്. ഇതിനിടെയാണ് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനും വിവാദത്തിലാകുന്നത്. മുമ്പ് വേറേയും വിവാദങ്ങളുണ്ടായി. സിനിമാ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പോലും ആക്ഷേപമെത്തി. എല്ലായ്‌പ്പോഴും രഞ്ജിത്തിനെ സംരക്ഷിക്കാനായിരുന്നു സര്‍ക്കാര്‍ തയ്യാറായത്. ഇതിനിടെയാണ് ഗുരുതരമായ ആരോപണം രഞ്ജിത്തിന്റെ സ്വഭാവവുമായി ബന്ധപ്പെട്ടുയരുന്നത്. മൗനം തുടരാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ പ്രതിഷേധം പ്രതിപക്ഷം ശക്തമാക്കും.

കഴുത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ മുറിയില്‍ നിന്നിറങ്ങി. ഇതേത്തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാല്‍ അതിലേക്കുള്ള സൂചനകള്‍ നല്‍കുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റമെന്നാണ് ആരോപണം. ശ്രീലേഖ മിത്രയുടെ അനുഭവത്തെക്കുറിച്ച് അന്നു തന്നെ അവര്‍ തന്നോട് പറഞ്ഞതായി ഡോക്യൂമെന്ററി സംവിധായകന്‍ ജോഷി ജോസഫും വെളിപ്പെടുത്തി. കൊല്‍ക്കത്തയിലും കേരളത്തിലുമായി താമസിക്കുന്ന താന്‍ അന്ന് നാട്ടിലായിരുന്നു. ശ്രീലേഖയെ വിളിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് ശ്രീലേഖയെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നുവെന്നാണ് സാക്ഷിമൊഴി.

ഇതിനെതിരെയാണ് പരിഹാസവുമായി രഞ്ജിത്ത് രംഗത്തു വന്നത്. 'പാലേരി മാണിക്യ'ത്തില്‍ അഭിനയിക്കാനല്ല ഓഡിഷനുവേണ്ടിയാണ് ശ്രീലേഖയെ വിളിച്ചുവരുത്തിയത്. അവരുടെ പ്രകടനം തൃപ്തികരമായി ഞങ്ങള്‍ക്ക് തോന്നിയില്ല. എന്നോട് ഒരു സിഗരറ്റ് വാങ്ങി വലിച്ചു എന്നതിനപ്പുറം അവരോട് അടുത്ത് പെരുമാറേണ്ട ഒരാവശ്യവും ഉണ്ടായിട്ടില്ല. അഭിനയത്തില്‍ ഞങ്ങള്‍ തൃപ്തരല്ലെന്ന കാര്യം പിറ്റേന്നു തന്നെ സഹസംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ അവരെ അറിയിക്കുകയും ചെയ്തു. അപ്പോള്‍ അവര്‍ ശങ്കറിനോട് ക്ഷോഭിച്ചു സംസാരിച്ചതായി അറിഞ്ഞിരുന്നു-ഇതാണ് രഞ്ജിത്തിന്റെ കൗണ്ടര്‍.

ദേശീയ തലത്തില്‍ തന്നെ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ശ്രീലേഖയുടെ പേരിലുണ്ട്. അത്തരത്തിലൊരു മികച്ച അഭിനേത്രിയുടെ അഭിനയമാണ് രഞ്ജിത്തിന് ഇഷ്ടപ്പെടാതെ പോകുന്നതെന്നത് ആണ് ഈ പ്രതികരണത്തിലെ ഏറ്റവും വലിയ വിരോധാഭാസം.

കൊല്‍ക്കത്ത: ഇരയെ അപമാനിച്ച് സംവിധായകന്‍ രഞ്ജിത്. ഇതോടെ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ രഞ്ജിതിനെതിരെ വിമര്‍ശനം ശക്തമാവുകായണ്. രഞ്ജിത്തിന്റെ അപമാനം അറിഞ്ഞിട്ടും സര്‍ക്കാര്‍ നടപടി എടുക്കുന്നില്ല. ഇതില്‍ സിപിഎമ്മിനുള്ളിലും അതൃപ്തി ശക്തമാണ്. സിനിമയിലെ പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദമാണ് രഞ്ജിത്തിന് തല്‍സ്ഥാനത്ത് തുടരാന്‍ കഴിയുന്നതിന് കാരണമെന്നും അഭിപ്രായമുണ്ട്. അതിനിടെ രഞ്ജിത്തിനോട് രാജിവയ്ക്കാന്‍ സിപിഎം ആവശ്യപ്പെടുമെന്നും സൂചനകളുണ്ട്.