- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഞ്ജിത് രാജി സന്നദ്ധന്; പരസ്യമായി മാപ്പു പറഞ്ഞാല്‍ ശ്രീലേഖ മിത്ര പോലീസില്‍ പരാതി നല്‍കില്ല; അക്കാദമിയില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണ്ണായകം
തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ കരുതലോടെ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ചലിച്ചിത്ര അക്കാദമി ചെയര്മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ രഞ്ജിത് സമ്മതം അറിയിച്ചിട്ടുണ്ട്. അതിനിടെ ശ്രീലേഖ മിത്രയുടെ പരാതി എഴുതി വാങ്ങാനും സര്‍ക്കാര്‍ ശ്രമം തുടങ്ങി. രഞ്ജിത് മാപ്പു പറഞ്ഞാല്‍ അവര്‍ പരാതി നല്‍കില്ലെന്നും സൂചനയുണ്ട്. അങ്ങനെ വന്നാല്‍ ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചാലും രഞ്ജിത്തിനെതിരെ പോലീസ് കേസെടുക്കില്ല. അതിനിടെ മുഖ്യമന്ത്രിക്ക് രഞ്ജിത് രാജി നല്‍കിയതായും സൂചനയുണ്ട്. എന്നാല്‍ […]
തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ കരുതലോടെ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ചലിച്ചിത്ര അക്കാദമി ചെയര്മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ രഞ്ജിത് സമ്മതം അറിയിച്ചിട്ടുണ്ട്. അതിനിടെ ശ്രീലേഖ മിത്രയുടെ പരാതി എഴുതി വാങ്ങാനും സര്‍ക്കാര്‍ ശ്രമം തുടങ്ങി. രഞ്ജിത് മാപ്പു പറഞ്ഞാല്‍ അവര്‍ പരാതി നല്‍കില്ലെന്നും സൂചനയുണ്ട്.
അങ്ങനെ വന്നാല്‍ ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചാലും രഞ്ജിത്തിനെതിരെ പോലീസ് കേസെടുക്കില്ല. അതിനിടെ മുഖ്യമന്ത്രിക്ക് രഞ്ജിത് രാജി നല്‍കിയതായും സൂചനയുണ്ട്. എന്നാല്‍ കൂടിയാലോചനകളിലൂടെ തീരുമാനം എന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്. രാജി കൊടുത്തുവെന്നതില്‍ ആരും സ്ഥിരീകരണവും നല്‍കുന്നില്ല. ഏതായാലും വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയെ അടക്കം ബാധിച്ചിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ പരാതിയുന്നയിച്ചത്. രഞ്ജിത്തിനെ പുറത്താക്കണമെന്ന് മുതിര്‍ന്ന സി.പി.ഐ. നേതാവ് ആനി രാജ തുറന്നടിച്ചു. അതേവാദം എ.ഐ.വൈ.എഫും ഏറ്റെടുത്തു. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായിറങ്ങി. സിപിഐയും കടുത്ത പ്രതിഷേധത്തിലാണ്. സിപിഎം സെക്രട്ടറി എംവി ഗോവിന്ദനും എതിര്‍പ്പിലാണ്. രഞ്ജിത്തിനെ കരുതലോടെ ചേര്‍ത്തുപിടിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റേത്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോയി എന്നാണ് വിലയിരുത്തല്‍.
രഞ്ജിത്തിനെതിരേ സി.പി.ഐ. കടുത്തനിലപാടെടുത്താല്‍ സി.പി.എമ്മിനും പിടിച്ചുനില്‍ക്കാനാവില്ല. ശ്രീലേഖ മിത്ര ഇതുവരെ പരാതിനല്‍കിയിട്ടില്ലെന്നതാണ് രഞ്ജിത്തിനും സര്‍ക്കാരിനും തത്കാലമുള്ള പിടിവള്ളി. ബംഗാളിലുള്ള തനിക്ക് കേരളത്തില്‍ പരാതിനല്‍കുന്നതിനുള്ള ബുദ്ധിമുട്ട് അവര്‍ അറിയിച്ചിട്ടുണ്ട്. രഞ്ജിത്തിനെ സംരക്ഷിച്ച് മുഖംവഷളാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങില്ലെന്നാണ് സി.പി.എം. നേതാക്കള്‍തന്നെ സൂചിപ്പിക്കുന്നത്. 'ഉചിതമായ സമയത്ത് തീരുമാനമുണ്ടാകും' എന്നായിരുന്നു ഒരു മുതിര്‍ന്ന നേതാവിന്റെ പ്രതികരണം.
ശനിയാഴ്ച രാവിലെ ഏഴരയ്ക്കു രഞ്ജിത്തിനെ പിന്തുണച്ചു രംഗത്തെത്തിയ സാംസ്‌കാരിക മന്ത്രി പ്രതിഷേധച്ചൂടിനൊടുവില്‍ വൈകിട്ടേടെ നിലപാട് മയപ്പെടുത്തി. ആകാശത്തുനിന്നു പരാതി വന്നാല്‍ നടപടിയെടുക്കാനാകില്ലെന്നും നടി രേഖാമൂലം പരാതി നല്‍കിയാല്‍ മാത്രമേ നടപടി എടുക്കാന്‍ കഴിയുകയുള്ളുവെന്നും ചൂണ്ടിക്കാട്ടി രാവിലെ രഞ്ജിത്തിനെ സംരക്ഷിക്കാന്‍ ശ്രമിച്ച മന്ത്രി സജി തുടര്‍ന്നു നിലപാടു മയപ്പെടുത്തുകയായിരുന്നു.
രഞ്ജിത്തിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ നടി ശ്രീലഖ മിത്രയ്ക്കു നേരിട്ടെത്തി പരാതി നല്‍കാന്‍ കഴിയില്ലെങ്കില്‍ ഏതു തരത്തില്‍ പരാതി സ്വീകരിക്കാന്‍ കഴിയുമെന്നു ചിന്തിക്കുമെന്നു മന്ത്രി വൈകിട്ടു പറഞ്ഞു. അക്കാര്യം നിയമവിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കും. അന്വേഷണം നടത്തി ആരോപണവിധേയന്‍ കുറ്റക്കാരനാണെന്നു കണ്ടാല്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. രാജിയില്‍ തീരുമാനമെടുക്കേണ്ടത് രഞ്ജിത്ത് ആണെന്നും മന്ത്രി വ്യക്തമാക്കി.