- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യാമ്പലത്ത് റിസോര്‍ട്ടില്‍ നായ്ക്കളെ പൂട്ടിയിട്ട് ഗ്യാസ് പയ്യാമ്പലത്ത് റിസോര്‍ട്ടില്‍ നായ്ക്കളെ പൂട്ടിയിട്ട് ഗ്യാസ് തുറന്നുവിട്ട് തീകൊളുത്തി; തീയിട്ട ശേഷം ജീവനക്കാരന്‍ ജീവനൊടുക്കി; പരാക്രമം കാട്ടിയത് ജോലി രാജിവയ്ക്കണമെന്ന് റിസോര്‍ട്ട് ഉടമ ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ച്; തീപ്പിടിത്തത്തില്‍ റിസോര്‍ട്ടിലെ മുറികള്‍ നശിച്ചു
റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്‍ ജീവനൊടുക്കി.
കണ്ണൂര്‍: വടക്കന്‍ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രമായ പയ്യാമ്പലത്തെ പള്ളിയാം മൂലയില്‍ റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്‍ ജീവനൊടുക്കി. ഇന്ന് ഉച്ചയോടെ പയ്യാമ്പലത്തെ ബാനൂസ് ബീച്ച് എന്‍ക്‌ളേവിലാണ് സംഭവം. റിസോര്‍ട്ടിലെ നായകളെ മുറിയില്‍ പൂട്ടിയിടുകയും ഗ്യാസ് തുറന്നുവിട്ട് തീകൊളുത്തുകയും ചെയ്ത ശേഷം ഗുരുതരമായി പൊള്ളലേറ്റ് പുറത്തുവന്ന ഇയാളെ അടുത്ത വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ഇയാളോട് ജോലി രാജിവെച്ചുപോകണമെന്ന് റിസോര്‍ട്ട് ഉടമ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പരാക്രമം. റിസോര്‍ട്ടിലെ വളര്‍ത്തുനായകളെ മുറിയിലടച്ച ശേഷം അടുക്കളയില്‍നിന്നു സിലിണ്ടറുമായി മുറിയില്‍ കയറി വാതിലടച്ച ഇയാള്‍ തീകൊളുത്തി. സംഭവമറിഞ്ഞ ഫയര്‍ ഫോഴ്സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് തീകൊളുത്തിയത്. തീപ്പിടിത്തത്തില്‍ രണ്ട് വളര്‍ത്തുനായകളും ചത്തു. പൊള്ളലേറ്റ നിലയില്‍ പുറത്തുവന്ന ഇയാള്‍ റിസോര്‍ട്ടിന് സമീപത്തെ ഒഴിഞ്ഞ വീട്ടിലേക്കു കയറുകയായിരുന്നു. പിന്നീട് ഇവിടെനിന്ന് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
തീപ്പിടിത്തത്തില്‍ റിസോര്‍ട്ടിലെ മുറികള്‍ കത്തിനശിച്ചു. മുകള്‍ നിലയിലെ മുറിയിലും ഹാളിലുമുണ്ടായ പൊട്ടിത്തെറിയില്‍ വലിയ നാശനഷ്ടമാണ് സംഭവിച്ചത്. കണ്ണൂരില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവസമയത്ത് റിസോര്‍ട്ടിലെ മറ്റ് മുറികളില്‍ അതിഥികളുണ്ടായിരുന്നു. ഇവര്‍ക്കാര്‍ക്കും പരുക്കേറ്റതായി വിവരമില്ല.
കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കണ്ണൂര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ തീയണച്ചിട്ടുണ്ട്. ഇവിടെ താമസിച്ചിരുന്ന വിനോദ സഞ്ചാരികള്‍ക്ക് പരുക്കേറ്റിട്ടില്ല. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍, ലീഗ് നേതാക്കളായ അബ്ദുള്‍ കരീം ചേലേരി, കെ.പി താ ഹിര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.